സൈനിക സേവനം നിര്‍ബന്ധമാക്കുന്നതിനെതിരെ ഇസ്റാഈലിൽ പടുകൂറ്റന്‍ റാലി

ടെല്‍ അവീവ്: സൈനിക സേവനം നിര്‍ബന്ധമാക്കുന്നതിനെതിരെ ജെറുസലേമില്‍ പടുകൂറ്റന്‍ റാല സംഘടിപ്പിച്ച് യാഥാസ്ഥിതിക ജൂതവിഭാഗം. യാഥാസ്ഥിതിക ജൂതവിഭാഗമായ ഹരേദികള്‍ സംഘടിപ്പിച്ച റാലിയില്‍ രണ്ട് ലക്ഷം യുവാക്കള്‍ അണിനിരന്നതായാണ് റിപ്പോര്‍ട്ട്. പരമ്പരാഗതമായ കറുത്ത സ്യൂട്ടും തൊപ്പിയും ധരിച്ചുകൊണ്ടാണ് യുവാക്കള്‍ പ്രതിഷേധം നടത്തിയത്. നിര്‍ബന്ധിത സൈനിക സേവനത്തെ അപലപിക്കുന്ന പ്ലക്കാര്‍ഡുകളുയര്‍ത്തിയും ഇവര്‍ പ്രതിഷേധിച്ചു. തെരുവ് കീഴടക്കിയ പ്രതിഷേധക്കാര്‍ ചെറിയ തോതിലുള്ള അക്രമസംഭവങ്ങള്‍ക്കും വഴിയൊരുക്കി നിര്‍ബന്ധിത സൈനിക സേവനത്തില്‍ നിന്നും ഒഴിവാകാനുള്ള അവകാശം ഉറപ്പുനല്‍കുന്ന നിയമനിര്‍മാണമുണ്ടാകാത്തതില്‍ പ്രതിഷേധിച്ചായിരുന്നു ഭരണസഖ്യത്തിന്റെ ഭാഗമായ രണ്ട്…

Read More

കൈകള്‍ കൂട്ടിക്കെട്ടി കമഴ്ത്തി കിടത്തിയ ഫലസ്തീന്‍ തടവുകാരുടെ വീഡിയോയുമായി ഇസ്രഈല്‍ മന്ത്രി

ടെല്‍ അവീവ്: ഫലസ്തീന്‍ തടവുകാരോടുള്ള ക്രൂരത തുടര്‍ന്ന് ഇസ്രഈല്‍ മന്ത്രി ഇറ്റാമര്‍ ബെന്‍ ഗ്വിര്‍. മന്ത്രി പങ്കുവെച്ച, കൈകള്‍ പരസ്പരം കൂട്ടിക്കെട്ടി കമഴ്ത്തി കിടത്തിയ ഒരു ഡസനോളം വരുന്ന ഫലസ്തീന്‍ തടവുകാരുടെ വീഡിയോയാണ് ഇപ്പോള്‍ ചര്‍ച്ചയായിരിക്കുന്നത്. തന്റെ സ്വകാര്യ ടെലിഗ്രാം ചാനലിലാണ് ബെന്‍ ഗ്വിര്‍ ഈ വീഡിയോ പങ്കുവെച്ചത്. ഇസ്രഈല്‍ പതാകയ്ക്ക് മുന്നില്‍ കമഴ്ത്തി കിടത്തിയിരിക്കുന്ന ഫലസ്തീനികളുടെ വീഡിയോയാണ് പുറത്തുവന്നിരിക്കുന്നത്. ഇതില്‍ തടവുകാരെ അധിക്ഷേപിച്ചുകൊണ്ടും ഇസ്രഈല്‍ മന്ത്രി സംസാരിക്കുന്നുണ്ട്. ‘നമ്മുടെ കുട്ടികളെയും സ്ത്രീകളെയും കൊല്ലാന്‍ വന്നവരാണിവര്‍. ഇപ്പോള്‍…

Read More

ഗസ്സയിൽ വെടിനിർത്തൽ ലംഘിച്ചുകൊണ്ട് ഇസ്രായേൽ സൈന്യം ഗാസയിൽ ഒറ്റരാത്രികൊണ്ട് ഇസ്റാഈൽ സൈന്യം 90 പേരെ കൊലപ്പെടുത്തി

ഗസ്സ :യുഎസ് മധ്യസ്ഥതയിലുള്ള വെടിനിർത്തൽ ലംഘിച്ചുകൊണ്ട് ഇസ്രായേൽ സൈന്യം ഗാസയിൽ ഒറ്റരാത്രികൊണ്ട്കുറഞ്ഞത് 90 പേരെ കൊലപ്പെടുത്തി കുറഞ്ഞത് 24 കുട്ടികളും ഉൾപ്പെടുന്നുവെന്ന് മെഡിക്കൽ വൃത്തങ്ങൾ പറഞുതെക്കൻ ഗാസയിലെ റാഫയിൽ വെടിവയ്പ്പുണ്ടായതിനെത്തുടർന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ശക്തമായ ആക്രമണങ്ങൾക്ക് ഉത്തരവിട്ടതിന് ശേഷമാണ് ഗാസയിൽ കൊലപാതകങ്ങൾ നടന്നത്. ഒരു ഇസ്രായേലി സൈനികൻ കൊല്ലപ്പെട്ടതായി ഇസ്രായേൽ സൈന്യം പിന്നീട് അറിയിച്ചു ഇതിനിടെ ഇസ്രായേല്‍ സൈനികര്‍ കൊല്ലപ്പെട്ടാല്‍ തിരിച്ചടി നല്‍കണ്ടേ എന്നു ചോദിച്ചുകൊണ്ട് ഇസ്രായേലിന്റെ നടപടികളെ യു.എസ്. പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്…

Read More

വെടി നിർത്തൽ കരാർ ലംഘിച്ച് ഗസ്സയിൽ വീണ്ടും ശക്തമായ വ്യോമാക്രമണം നടത്താൻ ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹു ഉത്തരവിട്ടു.

ഗസ്സസിറ്റി: വെടി നിർത്തൽ കരാർ ലംഘിച്ച് ഗസ്സയിൽ വീണ്ടും ശക്തമായ വ്യോമാക്രമണം നടത്താൻ ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹു ഉത്തരവിട്ടു ഹമാസ് കൈമാറിയ ബന്ദിയുടെ മൃതദേഹാവശിഷ്ടങ്ങൾ, മുൻപ് തന്നെ ഇസ്രായേൽ വീണ്ടെടുത്ത് അടക്കം ചെയ്തയാളുടെതാണെന്ന് ഇസ്രായേൽ പറയുന്നു. ഇത് വെടിനിർത്തൽ ലംഘനമാണെന്ന് ആരോപിച്ചാണ് ഇസ്രായേൽ വീണ്ടും കനത്ത ആക്രമണത്തിന് ഒരുങ്ങുന്നത്. ഹമാസ് കഴിഞ്ഞ ദിവസം തിരികെ നൽകിയ അവശിഷ്ടങ്ങൾ ഒഫിർ സർഫാത്തി എന്ന ബന്ദിയുടേതാണെന്ന് ഇസ്രായേൽ ആരോപിച്ചു. ഒക്ടോബർ 7ന് പിടിക്കപ്പെട്ട ഇദ്ദേഹത്തിൻ്റെ മൃതദേഹം 2023 ഡിസംബറിൽ…

Read More

ഗസ്സയിലെ വംശഹത്യക്ക് കൂട്ട് ഇന്ത്യൻ വ്യവസായ ഭീമൻ ടാറ്റ ഗ്രൂപ്പ് – റിപ്പോർട്ട്

ന്യൂഡൽഹി:ഗസ്സയിലെ ജനങ്ങൾക്ക് നേരെ പ്രയോഗിക്കാൻ ഇസ്റാഈൽന് ആയുധങ്ങൾ നൽകി സഹായിച്ചവരിൽ ഇന്ത്യന്‍ വ്യവസായ ഭീമനായ ടാറ്റ ഗ്രൂപ്പ് ഉൾപ്പെടുന്ന റിപ്പോർട്ട് പുറത്ത് ഗസയില്‍ വംശഹത്യ നടത്താന്‍ ഇസ്രായേലിന് പൂര്‍ണ പിന്തുണ നല്‍കുകയാണ് ഇവർ ചെയ്യുന്നതെന്ന് ഗവേഷണ റിപോര്‍ട്ട്. ടാറ്റ ഗ്രൂപ്പ് തങ്ങളുടെ പ്രതിരോധ, സാങ്കേതിക പങ്കാളിത്തങ്ങളിലൂടെ ഇസ്രായേലിന്റെ ഫലസ്തീന്‍ അധിനിവേശത്തെ സഹായിക്കുകയാണെന്ന് റിപോര്‍ട്ടില്‍ പറയുന്നു. ‘അധിനിവേശ ശില്പികള്‍: ടാറ്റ ഗ്രൂപ്പ്, ഇന്ത്യന്‍ മൂലധനം, ഇന്ത്യ-ഇസ്രായേല്‍ സഖ്യം’ എന്ന റിപോര്‍ട്ടിലാണ് ഇക്കാര്യം സൂചിപ്പിക്കുന്നത്. ഗസയിലും ലെബ്‌നാനിലും ഇസ്രായേല്‍ സൈന്യം…

Read More

ബ്രിട്ടീഷ് ഇസ്രാഈൽ പൗരനെ പ്രോസിക്യൂട്ട് ചെയ്യാൻ കോടതിയിൽ ഹരജി.

ഇംഗ്ലണ്ട്: ഇസ്റാഈൽ സൈന്യത്തിൽ ചേർന്ന് ഗസ്സയിൽ വംശവ്യത്യക്ക് പ്രവർത്തിച്ച ബ്രിട്ടീഷ് ഇസ്റാൽ പൗരനായ ഐ.ഡി. എഫ് അംഗത്തെ പ്രോസിക്യൂട്ട് ചെയ്യുന്നതിനായി ഇന്റർനാഷണൽ സെന്റർ ഓഫ് ജസ്റ്റിസ് ഫോർ പാലസ്തീൻ (ICJP) കോടതിയിൽ സമൻസ് കേസ് ഫയൽ ചെയ്തു. ആഴ്ചകൾക്കുള്ളിൽ പ്രാഥമിക വാദം കേൾക്കൽ പ്രതീക്ഷിക്കുന്നു. ICJP സമർപ്പിച്ച കോടതി രേഖകൾ സൗഹൃദ രാഷ്ട്രവുമായി യുദ്ധം ചെയ്യുന്ന ഒരു വിദേശ രാജ്യത്തിന്റെ സൈന്യത്തിൽ സേവനമനുഷ്ഠിക്കുന്നത് കുറ്റകരമാണെന്ന് പ്രസ്താവിക്കുന്നു. ഫോറിൻ എൻലിസ്റ്റ്മെന്റ് ആക്റ്റ് (FEA) ലംഘനമാണ് എന്നാണ് ഇവർ സമർപ്പിച്ച…

Read More

ഫ്രാന്‍സില്‍ ഒരു വനിതയ്ക്ക് ജീവപര്യന്തം തടവ് വിധിക്കുന്നത് ആദ്യം ; കെയര്‍ ടേക്കറുടെ 12കാരിയായ മകളെ ബലാത്സംഗം ചെയ്ത ശേഷം കഴുത്തറുത്ത് കൊലപ്പെടുത്തിയ 27കാരിക്ക് ജീവപര്യന്തം തടവ് ശിക്ഷ

പാരിസ്:കെയർടേക്കറുടെ 12കാരിയായ മകളെ ബലാത്സംഗം ചെയ്ത ശേഷം കഴുത്തറുത്ത് കൊലപ്പെടുത്തിയ 27കാരിക്ക് ജീവപര്യന്തം തടവ് ശിക്ഷയുമായി കോടതി. ഫ്രാന്‍സില്‍ കുടിയേറ്റക്കാര്‍ക്കെതിരായ പ്രതിഷേധം രൂക്ഷമാക്കാന്‍ കാരണമായ ക്രൂര കൊലപാതകത്തില്‍ ആണ് അള്‍ജീരിയന്‍ സ്വദേശിയായ ദാഹ്ബിയ ബെന്‍കീര്‍ഡ് എന്ന 27കാരിക്ക് കുറഞ്ഞത് 30 വര്‍ഷം തടവ് അനുഭവിക്കേണ്ടി വരുന്നത്. രാജ്യത്തെ ഏറ്റവും കഠിനമായ ശിക്ഷയാണ് ജഡ്ജിമാരുടെയും ജൂറിയുടെയും പാനല്‍ വിധിച്ചത്. ഫ്രാന്‍സില്‍ ജീവപര്യന്തം തടവ് എന്നത് വളരെ അപൂര്‍വമാണ്, അത് ലഭിച്ച ആദ്യ സ്ത്രീയാണ് ദാഹ്ബിയ ബെന്‍കീര്‍ഡ്. ഇതിന് മുന്‍പ്…

Read More

ആറുവയസുകാരിയായ ഫലസ്തീനി പെണ്‍കുട്ടി ഹിന്ദ് റജബിനെയും കുടുംബത്തെയും കൊലപ്പെടുത്തിയ ഇസ്റാഈലി സൈനികരെ തിരിച്ചറിഞ്ഞു.

ബ്രസല്‍സ്: ആറുവയസുകാരിയായ ഫലസ്തീനി പെണ്‍കുട്ടിയേയും കുടുംബത്തെയും കൊലപ്പെടുത്തിയ ഇസ്രായേലി സൈനികരെ തിരിച്ചറിഞ്ഞ. ഇസ്രായേലി സൈന്യത്തിലെ 401ാം സായുധ ബ്രിഗേഡിലെ ബറ്റാലിയന്‍ കമാന്‍ഡര്‍ ലഫ്റ്റനന്റ് കേണല്‍ ഡാനിയല്‍ എല, ഫീല്‍ഡ് ഓഫീസര്‍ മേജര്‍ സീന്‍ ഗ്ലാസ്, ഇതായ് ചൗക്കിര്‍കോവ് എന്നിവരെയാണ് തിരിച്ചറിഞ്ഞത്. ഇതില്‍ ഇതായ് ചൗക്കിര്‍കോവ് അര്‍ജന്റീനക്കാരനാണ്. ഇയാള്‍ക്കെതിരേ അര്‍ജന്റീന കോടതിയില്‍ കേസ് ഫയല്‍ ചെയ്തു കഴിഞ്ഞു. വാംപയര്‍ എംപയര്‍ എന്ന പേരിലാണ് ഈ സൈനിക യൂണിറ്റ് പ്രവര്‍ത്തിച്ചിരുന്നതെന്ന് റിപോര്‍ട്ട് പറയുന്നു. 2024 ജനുവരിയിലാണ് കാറില്‍ സഞ്ചരിക്കുകയായിരുന്ന ഹിന്ദ്…

Read More

കരാർ ലംഘിച്ച് റഫാ അടക്കം ഗാസയിലെ വിവിധയിടങ്ങളിൽ ആക്രമണം നടത്തി ഇസ്റാഈൽ . പിന്നാലെ വെടി നിർത്തൽ .

ജറുസലം :വെടി നിർത്തൽ കരാർ ലംഘിച്ച് റഫാ അടക്കം ഗാസയിലെ വിവിധയിടങ്ങളിൽ ആക്രമണം നടത്തി ഇസ്റാഈൽ ഇസ്രയേൽ പോർവിമാനങ്ങൾ ഗാസയിൽ ബോംബിട്ടത്. കൊല്ലപ്പെട്ട പലസ്തീൻകാരുടെ എണ്ണം 45 ആയി. പിന്നാലെ വെടിനിർത്തൽ ധാരണ പുനഃസ്ഥാപിച്ച് ഇസ്രയേൽ. സൈനികർക്കുനേരെ ഹമാസ് ആക്രമണം നടത്തിയെന്നു കാണിച്ചാണ് ബോംബിട്ടത്. ഇതോടെ വെടിനിർത്തൽ കരാറിന്റെ ഭാവി സംബന്ധിച്ചും ആശങ്ക ഉയർന്നു. പിന്നീട്, ഉന്നതതല യോഗത്തിനു ശേഷമാണ് വെടിനിർത്തൽ തുടരുമെന്ന കാര്യം ഇസ്രയേൽ സൈന്യം അറിയിച്ചത്. വെടിനിർത്തൽ തുടരുമെന്നു യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപും…

Read More

അമേരിക്കയിൽ ട്രംമ്പ് ഭരണകൂടത്തിനെതിരെ നഗരങ്ങളിൽ ലക്ഷങ്ങൾ പങ്കെടുത്ത റാലി

ന്യൂയോർക്ക്: അമേരിക്കയിൽ ട്രംമ്പ് ഭരണകൂടത്തിനെതിര ‘രാജാധിപത്യമല്ല ജനാധിപത്യം’ ബാനർ ഉയർത്തി ലക്ഷക്കണക്കിന് പേർ അണിനരന്ന റാലി വിവിധ നഗരങ്ങളിൽ നടന്നു ന്യൂയോർക്ക്, വാഷിംഗ്ടൺ ഡിസി, ചിക്കാഗോ, മിയാമി, ലോസ് ഏഞ്ചൽസ് എന്നിവയുൾപ്പെടെ യുഎസിലുടനീളമുള്ള നഗരങ്ങളിൽ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ നയങ്ങൾക്കെതിരെ പ്രതിഷേധിക്കാൻ വൻ ജനക്കൂട്ടം ഒത്തുകൂടി. https://www.threads.com/@jr._johnpatrick/post/DP-Re2qgVgT?xmt=AQF0La67mW42f9rzYsod3UdodoLwEW9JfUcCPomLOKhwSw&slof=1 ശനിയാഴ്ച രാവിലെ ആരംഭിച്ചതിന് തൊട്ടുപിന്നാലെ ന്യൂയോർക്ക് നഗരത്തിലെ പ്രശസ്തമായ ടൈംസ് സ്ക്വയറിൽ നടന്ന റാലിയിൽ ആയിരക്കണക്കിന് ആളുകൾ പങ്കെടുത്തു. “രാജവാഴ്ചയല്ല ജനാധിപത്യം”, “ഭരണഘടന ഓപ്ഷണൽ അല്ല” തുടങ്ങിയ മുദ്രാവാക്യങ്ങൾ…

Read More