ഫ്രഷ് കട്ട് സംഘർഷത്തിൽ ഒരാൾകൂടി അറസ്റ്റിൽ.

താമരശ്ശേരി :അറവുമാലിന്യ സംസ്‌കരണ പ്ലാന്റ് ഫ്രഷ് കട്ട് സംഘർഷത്തിൽ ഒരാൾകൂടി അറസ്റ്റിൽ.കൂടത്തായി അമ്പലക്കുന്നുമ്മൽ ഷാനു ജാസിമിനെയാണ് പൊലീസ് അറസ്റ്റുചെയ്തത്. ഇതോടെ പൊലീസ് പിടിയിലായവരുടെ എണ്ണം 17 ആയി. എയർപോർട്ടിൽ നിന്നാണ് ജാസിമിനെ കസ്റ്റഡിയിലെടുത്തത്. പൊലീസ് നടപടി ശക്തമായി തുടരുന്നു. വിദേശത്തേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെ ബുധനാഴ്ച രാവിലെയാണ് ഇയാൾ പൊലീസിന്റെ പിടിയിലായത്. പൊലീസ് നടപടിയിൽ പ്രതിഷേധിച്ച് പ്രദേശവാസികളുടെ നേതൃത്വത്തിൽ അനിശ്ചിതകാല സമരവും തുടങ്ങിയിട്ടുണ്ട്.

Read More

കാലിക്കറ്റ് സര്‍വകലാശാല ഹോസ്റ്റലില്‍ എസ്എഫ്ഐ- യുഡിഎസ്എഫ് സംഘർഷം, രണ്ട് വിദ്യാര്‍ത്ഥികൾക്ക് പരിക്ക്

കോഴിക്കോട് :കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ഹോസ്റ്റലിൽ എസ്എഫ്ഐ യുഡിഎസ്എഫ് സംഘർഷം. സംഘര്‍ഷത്തില്‍ രണ്ട് യുഡിഎസ്എഫ് പ്രവർത്തകർക്ക് പരിക്കേറ്റു. സംഭവത്തില്‍ പരാതി നൽകിയിട്ടും കേസ് എടുക്കാത്തതിൽ പ്രതിഷേധിച്ച് തേഞ്ഞിപ്പലം പൊലീസ് സ്‌റ്റേഷനിൽ യുഡിഎസ്എഫ് നേതാക്കൾ കുത്തിയിരുപ്പ് സമരം നടത്തി. കെഎസ്‌യു സംസ്ഥാന ട്രഷറർ ആദിൽ കെ കെ ബി, എംഎസ്എഫ് മലപ്പുറം ജില്ലാ പ്രസിഡന്‍റ് കബീർ മുതുപറമ്പ് എന്നിവർ ആണ് കുത്തിയിരിപ്പ് സമരം നടത്തുന്നത്. സര്‍വകലാശാലയിലെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സംഘര്‍ഷം ഉണ്ടായിരുന്നു. അതിന് പിന്നാലെ ഇരു വിദ്യാര്‍ത്ഥി സംഘടനകളിലെ പ്രവര്‍ത്തകരും…

Read More

എം. ഇ. എസ്. കോളേജ് ഓഫ് ആർക്കിടെക്ച്ചർ എക്സ്പോ .

കോഴിക്കോട്: പുതിയ ലോകം പടുത്തുയർത്തു ന്നതിൽആർക്കിടെക്ടുകൾക്ക് നിർണ്ണായക പങ്ക് വഹിക്കാനു ണ്ടെന്ന് മുൻ മന്ത്രി അഹമ്മദ് ദേവർ കോവിൽ എ.എൽ.എ അഭിപ്രായപ്പെട്ടു. എം. ഇ. എസ്. കോളേജ് ഓഫ് ആർക്കിടെക്ച്ചർകക്കോടിയിലെ വിദ്യാർത്ഥികളുടെ എം.ഇ.എസ് എക്സ്പോ 2026 ടൗൺഹാളിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദേഹം. കോളജ് മാനേജിംഗ് കമ്മിറ്റി ചെയർമാൻ കെ.വി. സലീം അദ്ധ്യക്ഷത വഹിച്ചു. കോളജ് പ്രിൻസിപ്പൽ പ്രൊഫസർ വിജയ ഞാലൂർ എക്സ്പോയെ കുറിച്ച് വിശദീകരിച്ചു. എം.ഇ. എസ് നേതാക്കളായ സി.ടി.സക്കീർ ഹുസൈൻ,ഡോ. ഹമീദ് ഫസൽ, പികെ….

Read More

ചക്കിട്ടപ്പാറ പഞ്ചായത്തിലെ മുതുകാട് നേരിയ ഭൂചലനം അനുഭവപ്പെട്ടതായി നാട്ടുകാർ.

കോഴിക്കോട്: ചക്കിട്ടപ്പാറ പഞ്ചായത്തിലെ മുതുകാട് നേരിയ ഭൂചലനം അനുഭവപ്പെട്ടതായി നാട്ടുകാർ.വൈകിട്ട് 4.45ഓടെയാണ് ഭൂമിക്കടിയിൽ നിന്നും ശബ്ദവും നേരിയ ചലനവും ഉണ്ടായതെന്നാണ് നാട്ടുകാർ പറയുന്നത്. മുതുകാട് രണ്ടാം ബ്ലോക്ക്‌ മേഖലയിലാണ് ഭൂചലനം അനുഭവപ്പെട്ടത്. ഒരു കിലോമീറ്റർ പരിധിയിൽ നിരവധി പേർക്ക് ഭൂചലനം അനുഭവപ്പെട്ടുവെന്നും എന്നാൽ സെക്കന്റുകൾ മാത്രമാണ് ചലനം ഉണ്ടായതെന്നും നാട്ടുകാർ പറഞ്ഞു. നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് റവന്യു – പഞ്ചായത്ത് അധികൃതരും സംഭവം പരിശോധിച്ചുവരികയാണ്. നിലവിൽ ഈ പ്രദേശത്ത് മാത്രമാണ് ശബ്ദവും ചലനവും അനുഭവപ്പെട്ടത്.

Read More

കോഴിക്കോട് ഇന്നുമുതൽ ഗതാഗത നിയന്ത്രണമേർപ്പെടുത്തി.പട്ടാള പള്ളി -ടൗൺ ഹാൾ റോഡ് അടച്ചു. ബസുകൾ വഴിതിരിച്ചുവിട്ടു

കോഴിക്കോട് ഇന്നുമുതൽ ഗതാഗത നിയന്ത്രണമേർപ്പെടുത്തി.പട്ടാള പള്ളി -ടൗൺ ഹാൾ റോഡ് അടച്ചു. ബസുകൾ വഴിതിരിച്ചുവിട്ട കോഴിക്കോട്: നഗരത്തിൽ ഇന്നുമുതൽ ഗതാഗത നിയന്ത്രണം. മാനാഞ്ചിറ പട്ടാള പള്ളി മുതൽ ടൗൺ ഹാൾവരെയുള്ള റോഡ് അറ്റകുറ്റപ്പണികൾക്കായി ഇന്നുമുതൽ (നവംബർ 3) പൂർണമായും അടച്ചു. ഇതുവഴി പോകേണ്ട ബസുകളും മറ്റുവാഹനങ്ങളും വഴിതിരിച്ചുവിട്ടു. എൽ.ഐ.സി ബസ്‍സ്റ്റോപ്പിൽ ബസുകൾ വരില്ല. > സ്വകാര്യവാഹനങ്ങൾ എസ്.ബി.ഐ ജങ്ഷൻ വഴി പോകണം: പുതിയ ബസ്‍സ്റ്റാൻഡ് പാവമണി റോഡ് ഭാഗത്തുനിന്നും വന്ന് എൽ.ഐ.സി -മാനാഞ്ചിറ-ടൗൺഹാൾ ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങൾ…

Read More

മത്സര ഫലം വിരൽ തുമ്പിൽ കിട്ടും… എ ഐ ഫലം പറയും പി.ടി.എ റഹീം എം.എൽ. എ വെയിറ്റ് & സ്കാൻ പദ്ധതി ഉദ്ഘാടനം ചെയ്തു.

പെരുമണ്ണ:കോഴിക്കോട് റൂറൽ ഉപജില്ല സ്കൂൾ കലോത്സവത്തിൽ പങ്കെടുത്ത കുട്ടികൾക്ക് അവരുടെ മത്സര ഫലം അടങ്ങിയ വിവരങ്ങളും,പോയന്റ് നിലയും വിരൽ തുമ്പിൽ ലഭിക്കും. എ.ഐ. സാങ്കേതിക വിദ്യയിലൂടെ തയ്യാറാക്കിയ വെയിറ്റ് & സ്കാൻ പദ്ധതിയുട ലോഞ്ചിംഗ് കുന്ദമംഗലം നിയോജക മണ്ഡലം എം എൽ എ പി ടി എ റഹിം കലോത്സവ നഗരിയിൽ വെച്ച് നിർവഹിച്ചു പ്രോഗ്രാം കമ്മറ്റി മത്സരാർഥികൾക്കായി മുൻകൂട്ടി നൽകിയ പാർട്ടിസിപ്പന്റ് കാർഡിൽ പതിച്ച ബാർകോഡ് സ്കാൻ ചെയ്യുന്നതോടു കൂടി ഓരോ മത്സരാർഥികൾക്കും അവർ പങ്കെടുത്ത…

Read More

ഫറോക്ക് നഗരസഭ ചെയര്‍മാൻ എം സി അബ്ദുള്‍ റസാഖിന്‍റെ വീടിന് മുകളിലേക്ക് ലോറി മറിഞ്ഞ് അപകടം.

ഫറോക്ക്: ഫറോക്കിൽ റോഡ് ഇടിഞ്ഞ്, റോഡരികിൽ പാര്‍ക്ക് ചെയ്തിരുന്ന ലോറി വീടിന് മുകളിലേക്ക് മറിഞ്ഞ് അപകടം. സിമന്‍റ് ലോറിയാണ് വീടിന് മുകളിലേക്ക് മറിഞ്ഞത്. ഫറോക്ക് നഗരസഭ ചെയര്‍മാൻ എം സി അബ്ദുള്‍ റസാഖിന്‍റെ വീടിന് മുകളിലേക്കാണ് ലോറി മറിഞ്ഞത്. ലോറി വീടിന് മുകളിലേക്ക് തലകീഴായി മറിയുകയായിരുന്നു. വീടിന് കനത്ത നാശനഷ്ടമാണുണ്ടായിരിക്കുന്നത്. അപകടത്തിന്‍റെ വ്യാപ്തി ദൃശ്യങ്ങളിൽ നിന്ന് വ്യക്തമാകുന്നുണ്ട്. വീടിന്‍റെ ഒരു ഭാഗം പൂര്‍ണ്ണമായി തകര്‍ന്ന അവസ്ഥയിലാണ്. വീടിന്‍റെ മുറ്റത്ത് ഉണ്ടായിരുന്ന ബൈക്കും ലോറിക്ക് അടിയിൽ പെട്ടിട്ടുണ്ട്. ഈ…

Read More

വോട്ടില്ലാത്തവർ പ്രതിഷേധിക്കുന്നു, കൊടുവള്ളി നഗര സഭ സെക്രട്ടറി അവധിയിൽ

കൊടുവളളി∙ നഗരസഭയിൽ അന്തിമ വോട്ടർ പട്ടികയിൽ പേരില്ലാതെ പുറത്തായവർ കൂട്ടത്തോടെയെത്തി നഗരസഭാ ഓഫിസിൽ പ്രതിഷേധിച്ചു. അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചതു മുതൽ നഗരസഭാ സെക്രട്ടറി അവധിയിലാണ്. തിങ്കളാഴ്ച വോട്ടർപട്ടികയിൽ നിന്നു പുറത്തായവർ കൂട്ടത്തോടെ കോഴിക്കോട് കലക്ടറേറ്റിന് മുന്നിൽ പ്രതിഷേധിക്കുകയും കലക്ടർക്ക് പരാതി നൽകുകയും ചെയ്തിരുന്നു.  മൂന്നു ദിവസത്തിനുള്ളിൽ അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ കലക്ടർ ഉത്തരവിട്ടിരുന്നു. വോട്ട് ചേർത്തതിന്റേയോ മാറ്റിയതിന്റെയോ രേഖകളില്ലെന്ന് നഗരസഭാ അസി.സെക്രട്ടറിയുടെ കത്ത്. മുപ്പത്തിയേഴ് വാർഡുകളിലെ രേഖകളോ നോട്ടീസോ ഓഫീസിലില്ല. വോട്ടർ പട്ടികയിൽ പേരില്ലെന്നാരോപിച്ച് നാട്ടുകാരുടെ…

Read More

കരിപ്പൂരിൽ അടിവസ്ത്രത്തിൽ ഒളിപ്പിച്ചു സ്വർണക്കടത്ത്; പിടികൂടിയത് ഒരു കോടിയുടെ സ്വർണം, യുവാവ് അറസ്റ്റിൽ.

കോഴിക്കോട് : കരിപ്പൂർ വിമാനത്താവളത്തിൽ യാത്രക്കാരൻ അടിവസ്ത്രത്തിൽ ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച ഒരു കോടി രൂപ വില വരുന്ന സ്വർണം പിടികൂടി. കൊച്ചി കസ്റ്റംസ് പ്രിവന്റീവ് കമ്മിഷണറേറ്റിന്റെ കീഴിലുള്ള കോഴിക്കോട് കസ്റ്റംസ് പ്രിവന്റീവ് ഡിറ്റാച്മെന്റാണ് നൗഫൽ പുത്തൻകോട്ട് എന്ന യാത്രക്കാരനിൽ നിന്നു സ്വർണം പിടികൂടിയത്. 890.35 ഗ്രാം തൂക്കമുള്ള 24 കാരറ്റ് സ്വർണമാണ് പിടിച്ചെടുത്തത്. ഇതിനു വിപണിയിൽ 1.04 കോടി രൂപ വിലവരും. ഈ മാസം ആദ്യം കരിപ്പൂർ വിമാനത്താവളത്തിലെ ചവറ്റുകുട്ടയിൽ ഉപേക്ഷിച്ച നിലയിൽ ഒന്നരകോടിയോളം രൂപയുടെ…

Read More

നിയന്ത്രണം കർശനമാക്കി,താമരശേരി കട്ടിപ്പാറയിലെ ഫ്രഷ് കട്ട് അറവുമാലിന്യ സംസ്‌കരണ യൂണിറ്റ് ഇന്ന് തുറക്കില്ല .

കോഴിക്കോട്:  സംഘര്‍ഷത്തെ തുടര്‍ന്ന് താത്കാലികമായി അടച്ച കോഴിക്കോട് താമരശേരി കട്ടിപ്പാറയിലെ ഫ്രഷ് കട്ട് അറവുമാലിന്യ സംസ്‌കരണ യൂണിറ്റ ഇന്ന് തുറക്കില്ല. പൊലീസ് സുരക്ഷ ഉറപ്പു വരുത്തിയതിന് ശേഷം മാത്രമേ പ്രവര്‍ത്തനം തുടങ്ങൂ. ഇന്ന് ഡയറക്ടര്‍മാരുടെ യോഗം ചേരും. സുരക്ഷയുമായി ബന്ധപ്പെട്ട് ആശങ്കകളുണ്ടെന്ന് ഫ്രഷ്‌കട്ട് ജനറല്‍ മാനേജര്‍ യൂജിന്‍ ജോണ്‍സണ്‍ പറഞ്ഞു. കൂടുതല്‍ പൊലീസ് സുരക്ഷ ആവശ്യപ്പെടുമെന്നും യോഗത്തിന് ശേഷം തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഫ്രഷ്‌കട്ട് അറവ് മാലിന്യ സംസ്‌കരണ പ്ലാന്റ് കര്‍ശന ഉപാധികളോടെയാണ് ഇന്ന് വീണ്ടും പ്രവര്‍ത്തനം…

Read More