ഇന്നൊവേഷൻ ഫെല്ലോ: അപേക്ഷ ക്ഷണിച്ചു.

തിരുവനന്തപുരം: കെ-ഡിസ്‌ക്, കില, തദ്ദേശ സ്വയം ഭരണ വകുപ്പ് എന്നിവ സംയുക്തമായി നടപ്പിലാക്കുന്ന ഒരു തദ്ദേശ സ്വയംഭരണ സ്ഥാപനം ഒരാശയം പദ്ധതിയുടെ ഭാഗമായി നടപ്പിലാക്കുന്ന ബ്ലോക്ക് ഇന്നൊവേഷൻ ക്ലസ്റ്ററുകളിലേക്ക് ഇന്നൊവേഷൻ ഫെല്ലോകളെ ക്ഷണിക്കുന്ന. ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അധ്യാപകർ, ഗവേഷകർ, നൂതനാശയ സൃഷ്ടിക്ക് സംഭാവന നൽകിയ അക്കാദമിക പശ്ചാത്തലമുള്ള വ്യക്തികൾ, അക്കാദമിക യോഗ്യതയുള്ള വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർ, വ്യത്യസ്ത മേഖലകളിൽ പ്രവർത്തി പരിചയമുള്ള സാമൂഹിക പ്രവർത്തകർ എന്നിവർക്ക് അപേക്ഷിക്കാം. അവസാന തീയതി മാർച്ച് 30. കൂടുതൽ വിവരങ്ങൾക്ക്…

Read More

കല്ലും ബ്ലെയ്ഡും കുപ്പിച്ചില്ലുകളുമായി ടാങ്കിന് മുകളിൽ കയറിയ ആളെ താഴെ ഇറക്കി ഫയർ ഫോഴ്സ്

കോഴിക്കോട് :കോഴിക്കോട് മെഡിക്കൽ കോളേജിന് സമീപത്തെ വാട്ടർ ടാങ്കിന് മുകളിൽ കയറി ആത്മഹത്യാശ്രമം നടത്തിയ മഞ്ചേരി സ്വദേശി സൈനുദ്ദീനെ (50) മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിൽ താഴെയിറക്കി. കല്ലും ബ്ലെയ്ഡും കുപ്പിച്ചില്ലുകളുമായി ടാങ്കിന് മുകളിൽ കയറി ഇയാൾ ഏറെ നേരം പരിഭ്രാന്തി സൃഷ്ടിച്ചു. പോലീസും ഫയർഫോഴ്സും ചേർന്ന് നടത്തിയ സാഹസികമായ നീക്കത്തിനൊടുവിലാണ് ഇയാളെ പിടികൂടാനായത്. അനുനയ നീക്കത്തിൽ വഴങ്ങാതിരുന്ന യുവാവിനെ ഫയർഫോഴ്സ് ഉദ്യോഗസ്ഥർ ടാങ്കിന് മുകളിൽ കയറിയാണ് പിടികൂടി താഴെയിറക്കിയത്. ഫയർഫോഴ്സിനൊപ്പം പൊലീസും ദൌത്യത്തിന്റെ ഭാഗമായി.

Read More

എസ്.എൻ.ഡി.പി യോഗം ജന. സെക്രട്ടറി സ്ഥാനത്ത് നിന്ന് വെള്ളാപ്പള്ളി നടേശനെ അയോഗ്യനാക്കി ഹൈക്കോടതി

കൊച്ചി: എസ്.എൻ.ഡി.പി യോഗം ജന. സെക്രട്ടറി സ്ഥാനത്ത് നിന്ന് വെള്ളാപ്പള്ളി നടേശനെ അയോഗ്യനാക്കി ഹൈക്കോടത ഉത്തരവ്. പ്രസിഡന്റ് എം.എൻ. സോമൻ, വൈസ് പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി തുടങ്ങിയവരടക്കം എല്ലാ ഭാരവാഹികളെയും സ്ഥാനത്തുനിന്ന് അയോഗ്യരാക്കി. പുതിയ ബോർഡ് ഓഫ് ഡയറക്ടേഴ്‌സിനെ നിയമിക്കാനും ഉത്തരവിട്ടു. കമ്പനി ആക്ട് പ്രകാരമാണ് നടപടി. ജസ്റ്റിസ് ടി.ആര്‍ രവിയുടെ ബഞ്ചാണ് ഉത്തരവിട്ടത്. ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ, പ്രസിഡന്റ് എം.എൻ. സോമൻ, വൈസ് പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി തുടങ്ങിയവരടക്കം എല്ലാ ഭാരവാഹികളെയും സ്ഥാനത്തുനിന്ന് അയോഗ്യരാക്കി….

Read More

സുധാകരൻ ‘സ്വതന്ത്രനായി’ അമ്പലപ്പുഴയിൽ മത്സരിക്കും. യു.ഡി എഫ് പിന്തുണക്കും

അമ്പലപ്പുഴ: സി.പി. എം അവഗണനയിൽ പ്രതിഷേധിച്ച് പാർട്ടിയിൽ നിന്നും അകന്നു കഴിയുന്ന മുതിർന്ന സിപിഎം നേതാവ് ജി.സുധാകരൻ അമ്പലപ്പുഴയിൽ സ്വതന്ത്രനായി മത്സരിക്കും. എം.എം മണി,സജി ചെറിയാൻ, എളമരം കരീം ഉൾപ്പെടെയുള്ള നേതാക്കൾക്കെതിരെ രൂക്ഷ വിമർശനം ഉന്നയിച്ച ശേഷമായിരുന്നു സ്ഥാനാർഥി പ്രഖ്യാപനം. പുന്നപ്രയിലെ വസതിയിൽ നടത്തിയ വാര്‍ത്താസമ്മേളനത്തിലായിരുന്നു പ്രഖ്യാപനം. പാർട്ടിക്കെതിരെ മത്സരിക്കുന്നില്ല, പാർട്ടി ചിഹ്നത്തിൽ സ്ഥാനാർഥി ഉണ്ടെങ്കിൽ അദ്ദേഹം ജയിക്കട്ടെ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മത്സരിക്കുമെങ്കിലും തെരഞ്ഞെടുപ്പ് കൺവെൻഷൻ നടത്തില്ലെന്നും ചുവരെഴുതില്ലെന്നും സുധാകരൻ പറഞ്ഞു. സര്‍ക്കാരിനെതിരെ ഒന്നും പറയില്ല,…

Read More

കെ ജി സനൽകുമാർ പുതിയ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണർ; നിലവിൽ നിയമവകുപ്പ് സെക്രട്ടറി

തിരുവനന്തപുരം :കെജി സനൽകുമാറിനെ പുതിയ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറായി നിയമിച്ചു. നിലവിൽ നിയമ വകുപ്പ് സെക്രട്ടറിയാണ് കെജി സനൽകുമാര്‍. ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗമാണ് സനൽകുമാറിനെ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ പദവിയിലേക്ക് ശുപാര്‍ശ ചെയ്തത്. മന്ത്രിസഭയുടെ ശുപാര്‍ശ ഗവര്‍ണര്‍ക്ക് സമര്‍പ്പിക്കും. 2023 ജൂലൈയിലാണ് കൊല്ലം ചവറ കുടുംബകോടതി ജഡ്ജിയായിരുന്ന കെ. ജി. സനൽകുമാറിനെ ലോ സെക്രട്ടറിയായി നിയമിച്ച് സർക്കാർ ഉത്തരവിറക്കിയത്. ഡെപ്യൂട്ടേഷൻ വ്യവസ്ഥയിലായിരുന്നു നിയമനം. തിരുവനന്തപുരം ലോ അക്കാഡമി ലോ കോളേജിൽ നിന്ന് എൽ. എൽ. ബിയും എൽ….

Read More

മന്ത്രി ഗണേശ് കുമാർ ബിന്ദുവിനെ വിളിച്ച് ക്ഷമാപണം നടത്തി. ഭാര്യയുടെ പ്രശ്നം ഒത്തു തീർപ്പായി

തിരുവനന്തപുരം: മന്ത്രി കെ ബി ഗണേശ് കുമാറിനെതിരായുള്ള ഭാര്യ ബിന്ദുമേനോന്റെ ആരോപണം ഒത്തുതീർപ്പിലേയ്ക്കെന്ന് റിപ്പോർട്ട്. ഗണേശ് കുമാർ ബിന്ദുവിനെ വിളിച്ച് ക്ഷമാപണം നടത്തി.ഇന്നലെ തന്റെ സഹോദരിയോട് സംസാരിച്ചെന്നും മാപ്പ് പറഞ്ഞെന്നും ബിന്ദു വ്യക്തമാക്കി. ‘ഞാൻ ഇന്നലെ ഫോൺ എടുക്കാത്തതിനാൽ ഗണേശ് എന്റെ സഹോദരിയോട് സംസാരിച്ചു. തെറ്റ് പറ്റിപ്പോയിയെന്ന് പറഞ്ഞ് ക്ഷമാപണം നടത്തി. എനിക്ക് നിയമപരമായി പോകണമെന്നില്ല. ഞാൻ ഇന്നലെ നടത്തിയത് വെെകാരിക പ്രതികരണമാണ്. ഇത്രയും വർഷത്തിനിടെ നിരവധി പ്രശ്നങ്ങൾ ഉണ്ടായിട്ടുണ്ട്. ബന്ധം ഉപേക്ഷിച്ച് പോകുന്നില്ല. എല്ലാവർക്കും തെറ്റ്…

Read More

മന്ത്രി കെ.ബി. ഗണേഷ് കുമാറിനെതിരെ ഗുരുതര ആരോപണവുമായി ഭാര്യ

കൊല്ലം:ഗതാഗത വകുപ്പ് മന്ത്രി കെ.ബി. ഗണേഷ് കുമാറിനെതിരെ ഗുരുതര ആരോപണവുമായി ഭാര്യ ഗണേഷ് കുമാറിനെ കാണാൻ പാടില്ലാത്ത സാഹചര്യത്തില്‍ കണ്ടുവെന്നും ഇതിന്റെയെല്ലാംഫോട്ടോള്‍ എടുത്ത ഭാര്യയെ ഗണേഷിന്റെ സന്തത സഹചാരികള്‍ തടഞ്ഞുവെച്ച്‌ മൊബൈല്‍ ഫോണ്‍ കൈക്കലാക്കാൻ ശ്രമിച്ചുവെന്നും പോലീസ് സംഭവസ്ഥലത്ത് എത്തിയെങ്കിലും ഇടപെടാതെ പിൻവാങ്ങുകയായിരുന്നു എന്നും ഇവർ ആരോപിക്കുന്നു. വാളകത്തെ കുടുംബവീട്ടില്‍ മുന്നറിയിപ്പില്ലാതെ എത്തിയ ഭാര്യ, ഗണേഷിനെ കാണാൻ പാടില്ലാത്ത സാഹചര്യത്തില്‍ കാണുകയായിരുന്നു. മുൻ ഡിജിപി ആർ. ശ്രീലേഖയുടെ ഭർത്താവിന്റെ സഹോദരിയായ ഭാര്യ ഉടനെ അവരുമായി ബന്ധപ്പെട്ടു. നടന്ന…

Read More

ഒരു രൂപക്ക് ഷൂ ! ജനം തിക്കിതിരക്കി പോലീസ് ലാത്തി വീശി.

കോഴിക്കോട്: കോഴിക്കോട് പുതിയ ഷൂ കടയുടെ ഉദ്ഘാടന ചടങ്ങിനിടെ സംഘർഷം. ഒരു രൂപയ്ക്ക് ഷൂ എന്ന ഓഫർ കണ്ട് നൂറ് കണക്കിനാളുകൾ കടയിൽ തടിച്ചുകൂടി. ഇതോടെയാണ് കടയുടെ മുന്നിൽ ഉന്തും തള്ളും ഉണ്ടായത്. വൈക്കം മുഹമ്മദ് ബഷീർ റോഡിലാണ് സംഭവം. സംഘർഷം ഉടലെടുത്തതോടെ പൊലീസ് ലാത്തി വീശി.

Read More

കേരളത്തിന് അഞ്ചിന ഗ്യാരണ്ടികൾ പ്രഖ്യാപിച്ച് യുഡിഎഫ് സ്ത്രീകൾക്കും കെഎ സ്ആര്‍ടിസി യിൽ സൗജന്യയാത്ര, 3000 ക്ഷേമെപൻഷൻ യ

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി കേരളത്തിന് അഞ്ചിന ഗ്യാരണ്ടിക പ്രഖ്യാപിച്ച് രാഹുൽ ഗാന്ധി. എല്ലാ സ്ത്രീകൾക്കും കെഎസ്ആര്‍ടിസിയിൽ സൗജന്യയാത്ര, 3000 ക്ഷേമെപൻഷൻഎന്നിങ്ങനെ വമ്പൻ പ്രഖ്യാപനങ്ങളാണ് പുതുയുഗ യാത്രയുടെ സമാപനത്തിൽ രാഹുൽ ഗാന്ധി നടത്തിയത്. വിശദമായ പ്രകടന പത്രിക വരും ദിവസങ്ങളിൽ പുറത്തിറക്കും. സ്ത്രീകൾക്ക് സൗജന്യ ബസ് യാത്ര, വിദ്യാർത്ഥിനികൾക്ക് പ്രതിമാസം ₹1,000 കെ.എസ്.ആർ.ടി.സി ബസുകളിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിക്കും. ഇത് സ്ത്രീകളുടെ യാത്രാസൗകര്യം വർദ്ധിപ്പിക്കുകയും കുടുംബങ്ങളുടെ ദൈനംദിന ചെലവ് കുറയ്ക്കുകയും ചെയ്യും. സംസ്ഥാനത്തെ ഉന്നതവിദ്യാഭ്യാസ രംഗത്തേക്ക്…

Read More

ആറ്റുകാൽ പൊങ്കാല; കോർപ്പറേഷനിലെ പത്ത് ഹെൽത്ത് ഇൻസ്‌പെക്ടർമാരെ സ്ഥലം മാറ്റി.

തിരുവനന്തപുരം:ആറ്റുകാൽ പൊങ്കാലയുമായി ബന്ധപ്പെട്ട മാലിന്യനീക്കത്തെച്ചൊല്ലി നഗരസഭയും സർക്കാരും സി.പി.എമ്മും തമ്മിൽ രാഷ്ട്രീയപ്പോര് തുടരുന്നതിനിടെ, കോർപ്പറേഷനിലെ പത്ത് ഹെൽത്ത് ഇൻസ്‌പെക്ടർമാരെ സ്ഥലം മാറ്റി ഭരണസൗകര്യാർത്ഥമാണ് ഈ നടപടിയെന്നാണ് ഔദ്യോഗിക വിശദീകരണം. പൊങ്കാലയ്ക്ക് ശേഷമുള്ള ശുചീകരണ പ്രവർത്തനങ്ങളിൽ വീഴ്ചയുണ്ടായെന്ന വിമർശനം ശക്തമായ സാഹചര്യത്തിലാണ് ഈ കൂട്ടസ്ഥലംമാറ്റം എന്നത് ശ്രദ്ധേയമാണ്. മാലിന്യനീക്കവുമായി ബന്ധപ്പെട്ട് ഭരണപക്ഷത്തിനുള്ളിൽ തന്നെ ഭിന്നത നിലനിൽക്കെയാണ് പത്ത് ഉദ്യോഗസ്ഥരെ മാറ്റി നിയമിച്ചുകൊണ്ട് ഉത്തരവ് പുറത്തിറങ്ങിയത്. തിരുവനന്തപുരം കോര്‍പ്പറേഷനിൽ ആറ്റുകാൽ പൊങ്കാലക്കുശേഷം മാലിന്യം മുഴുവൻ നീക്കിയില്ലെന്നു മന്ത്രി വി ശിവൻകുട്ടിയും…

Read More