ആറളം ഫാമിൽ കാട്ടാന ആക്രമണത്തിൽ യുവാവ് കൊല്ലപ്പെട്ടു.

കണ്ണൂർ:  ആറളം ഫാമിൽ കാട്ടാന ആക്രമണത്തിൽ യുവാവ് കൊല്ലപ്പെട്ടു.പത്താം ബ്ലോക്കിലെ അനീഷ് ആണ് മരിച്ചത്. പുലർച്ചെ നാലുമണിയോടെയാണ് സംഭവം. വീട്ടുമുറ്റത്ത് നിൽക്കുകയായിരുന്ന അനീഷിന് നേരെ കാട്ടാന പാഞ്ഞടുക്കുകയായിരുന്നു. മൃതദേഹം പരിയാരം മെഡിക്കൽ കോളേജിലേക്ക് മാറ്റി. ഒരിടവേളയ്ക്ക് ശേഷം വീണ്ടും കാട്ടാന ആക്രമണം രൂക്ഷമാവുകയാണ്. നേരത്തെ, രണ്ടുപേർ ആറളം ഫാമിൽ കൊല്ലപ്പെട്ടിരുന്നു.

Read More

പരിയാരം മെഡിക്കൽ കോളേജിൽ നിന്നും ആരോഗ്യ മന്ത്രി വീണ ജോർജ് ആശുപത്രി വിട്ടു.

കണ്ണൂർ : പരിയാരം മെഡിക്കൽ കോളേജിൽ നിന്നും ആരോഗ്യ മന്ത്രി വീണ ജോർജ്ഇന്ന് പുലർച്ചെ ആശുപത്രി വിട്ടു. കെഎസ്‍യു പ്രതിഷേധത്തിനിടെ പരിക്കേറ്റ ആരോഗ്യമന്ത്രിയെ ഇവിടെ അഡ്മിറ്റ് ചെ യ്തിരുന്നു. ഇന്ന് പുലര്‍ച്ചെ നാലു മണിക്കാണ് ആശുപത്രി വിട്ടത്. മന്ത്രി പത്തനംതിട്ടയിലെ വീട്ടിലേക്കാണ് തിരിച്ചത്. ഇന്നലെ ചേർന്ന മെഡിക്കൽ ബോർഡ് യോഗത്തിലാണ് മന്ത്രിയെ ഡിസ്ചാർജ് ചെയ്യാൻ തീരുമാനിച്ചത്. അതേസമയം, മന്ത്രിക്ക് പരിക്കേറ്റ സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ റെയിൽവെ പൊലീസ് കോടതിയിൽ സമർപ്പിച്ചേക്കും.ദൃശ്യങ്ങൾ എങ്ങനെ എങ്കിലും പരസ്യപ്പെടുത്താൻ കോൺഗ്രസും നീക്കം…

Read More

ഇരയുടെ പേര് വെളിപ്പെടുത്തി; ആർ. ശ്രീലേഖയ്ക്കെതിരെ കേസ് പോക്സോ വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.

തിരുവനന്തപുരം: ആർ. ശ്രീലേഖയ്ക്കെതിരെ കേസെടുത്ത് മ്യൂസിയം പൊലീസ്. സസ്നേഹം ശ്രീലേഖ എന്ന യൂട്യൂബ് ചാനലിലൂടെ ഇരയുടെ പേര് വെളിപ്പെടുത്തി എന്നാണ് കേസ്. കിളിരൂർ കവിയൂർ പീഡനക്കേസുകളെ പരാമർശിച്ചുകൊണ്ട് ചെയ്ത യൂട്യൂബിലെ എപ്പിസോഡിലാണ് ഇരകളെ തിരിച്ചറിയും വിധം മാതാപിതാക്കളുടെ അടക്കം പേര് വെളിപ്പെടുത്തിയതെന്ന് എഫ്ഐആർ. 2022 ഓഗസ്റ്റ് 14ന് സംപ്രേഷണം ചെയ്ത എപ്പിസോഡിൽ ആണ് കിളിരൂർ കവിയൂർ കേസുകളിലെ ഇരകളെക്കുറിച്ച് പരാമർശിച്ചിരിക്കുന്നതെന്നും എഫ്ഐആർ. പോക്സോ വകുപ്പുകൾ ചുമത്തിയാണ് ശ്രീലേഖക്കെതിരെ കേസെടുത്തിരിക്കുന്നത്.

Read More

വലിയങ്ങാടിയിൽ സ്ലാബ് തകർന്ന് മരിച്ചവർക്ക് 25 ലക്ഷം രൂപ വീതം നഷ്ടപരിഹാരവും മരിച്ചവരുടെ ആശ്രിതർക്ക് സർക്കാരിലോ , നഗരസഭയിലോ ജോലിയും നൽകണം – കോർപ്പറേഷനിൽ പ്രമേയം

കോഴിക്കോട് : കോഴിക്കോട് വലിയങ്ങാടിയിൽ നഗരസഭയുടെ ഉടമസ്ഥതയിലുള്ള പഴയ കെട്ടിടം തകർന്ന് നാലു തൊഴിലാളികൾ ദാരുണമായി മരിച്ച സംഭവത്തിൽ സമഗ്ര അന്വേഷണം നടത്തണമെന്നും, സർക്കാർ തലത്തിൽ 25 ലക്ഷം രൂപ വീതം നഷ്ടപരിഹാരം നൽകണമെന്നും, മരിച്ചവരുടെ ആശ്രിതർക്ക് സർക്കാരിലോ , നഗരസഭയില ജോലി നൽകണമെന്നും മേയർ ഒ . സദാശിവൻ്റെ അധ്യക്ഷതയിൽ ചേർന്ന നഗരസഭാ കൗൺസിൽ യോഗം ഐക്യകണ്ഠേന സർക്കാരിനോട് ആവശ്യപ്പെട്ടു. യുഡിഎഫിലെ എസ്.വി സയ്യിദ് ഷമീൽ തങ്ങൾ, ബിജെപിയിലെ നവ്യ ഹരിദാസ് എന്നിവർ കൊണ്ടു വന്ന…

Read More

ആരോഗ്യമന്ത്രി വീണാ ജോർജിനെ കെ.എസ്.യു പ്രവർത്തകർ കൈയേറ്റം ചെയ്തു എന്ന് സ്ഥാപിക്കാൻ സി.പി.എം കേന്ദ്രങ്ങൾ പുറത്തുവിട്ട ദൃശ്യങ്ങൾ തിരിച്ചടിയാകുന്നു.., തൊട്ടടുത്ത് വീണാ ജോർജ്ജ്.

കണ്ണൂര്‍: (www.10visionnews.com/) ആരോഗ്യമന്ത്രി വീണാ ജോർജിനെ കെ.എസ്.യു പ്രവർത്തകർ കൈയേറ്റം ചെയ്തു എന്ന് സ്ഥാപിക്കാൻ സി.പി.എം കേന്ദ്രങ്ങൾ പുറത്തുവിട്ട ദൃശ്യങ്ങൾ തിരിച്ചടിയാകുന്ന. പാര്‍ട്ടി പുറത്ത് വിട്ട ദൃശ്യങ്ങളില്‍ മന്ത്രിയുടെ തൊട്ടടുത്ത് നില്‍ക്കുന്നത് ഗണ്‍മാനാണെന്ന് തെളിഞ്ഞു. കരിങ്കൊടി പിടിച്ച കെഎസ്‍യുക്കാരന്‍ പിന്നിലൂടെ വന്ന് ആക്രമിച്ചുവെന്നായിരുന്നു സിപിഎം വാദം. കറുത്ത വസ്ത്രം ചൂണ്ടികാണിച്ചായിരുന്നു മന്ത്രിയെ കൈയേറ്റം ചെയ്യുന്ന ദൃശ്യങ്ങളായി അവതരിപ്പിച്ചത്. സൈബര്‍ പ്രചാരണം ഏറ്റെടുത്ത് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എം.വി ജയരാജനും രംഗത്ത് വന്നു, എന്നാല്‍ ദൃശ്യങ്ങള്‍ സൂഷ്മതയോടെ…

Read More

നാട് നേരിടുന്ന വെല്ലുവിളികളെ ഒറ്റക്കെട്ടായി നേ രിടാൻ ആഹ്വാനം ചെയ്ത് ജമാഅത്തെ ഇസ്‌ലാമി ഇഫ്ത്വാർ സംഗമം.

കോഴിക്കോട്: സാഹോദര്യവും സൗഹാർദ്ദവും ഓർമിപ്പിച്ച് ജമാഅത്തെ ഇസ് ലാമി സംഘടിപ്പിച്ച ഇഫ്ത്വാർ സംഗമം പ്രമുഖരുടെ സാന്നിധ്യം കൊണ്ട് ശ്രദേധയമായി.നാട് അഭിമുഖീകരിക്കുന്ന വെല്ലുവിളികളെ ഒറ്റക്കെട്ടായി നേരിടാനുള്ള കരുത്താണ് സംഗമമെന്ന് ജമാ അത്തെ ഇസ് ലാമി അമീർ പി. മുജീബുറഹ്മാൻ പറഞ്ഞു . രാഷ്ട്രീയ താൽപര്യങ്ങൾക്ക് വേണ്ടി വർഗീയവും സാമുദായികവുമായ ധ്രുവീകരണം നടത്തുകയും സ്പർധ വളർത്തുകയും ചെയ്യുന്ന പ്രതിലോമ ശക്തികളെ, കേരളത്തിന്റെ സാഹോദര്യത്തിലധിഷ്ഠിതമായ ജീവിതം കൊണ്ട് പ്രതിരോധിക്കാനാവുമെന്ന ആത്മവിശ്വാസം പകരുന്നതാണ് ഈ സംഗമമെന്ന് പരിപാടിയെ അഭിസംബോധന ചെയ്ത എല്ലാവരും ഒരേ…

Read More

ഡിവൈ എഫ് ഐ പ്രതിഷേധം; കുന്ദമംഗലം പഞ്ചായത്ത് പ്രസിഡന്റ് സി.വി സംജിത്തിന് നേരെ അക്രമമെന്ന് പരാതി

കോഴിക്കോട് :കുന്ദമംഗലം പഞ്ചായത്ത്‌ പ്രസിഡന്റ് സി.വി സംജിത്തിന് നേരെ ഡിവൈഎഫ്ഐ പ്രവർത്തകരുടെ അക്രമമെന്ന് പരാത. പ്രതിഷേധ പ്രകടനത്തിനിടെ കോൺഗ്രസ്‌ ബോർഡുകൾ നശിപ്പിക്കാൻ ശ്രമിച്ച ഡിവൈഎഫ്ഐ പ്രവർത്തകരെ തടയുന്നതിനിടെയാണ് സംജിത്തിന് മർദനമേറ്റെന്നാണ് പരാതി. സംജിത്തിനെ കോഴിക്കോട് മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. വീണ ജോർജിനെതിരായ അക്രമത്തിൽ പ്രതിഷേധിച്ചായിരുന്നു പ്രകടനം. അതേസമയം, ആരോഗ്യമന്ത്രി വീണാജോർജിന് കഴുത്തിന് ക്ഷതമെന്നാണ് മെഡിക്കൽ ബുള്ളറ്റിൻ. എംആർഐ സ്‌കാനിങ് പരിശോധന വേണമെന്നും മെഡിക്കൽ ബോർഡ് നിർദേശിച്ചിട്ടുണ്ട്. വീണാ ജോർജിനെ പരിശോധിക്കുകയും ടെസ്റ്റുകൾ നടത്തുകയും ചെയ്‌തെന്നും മെഡിക്കൽ ബുള്ളറ്റിൻ…

Read More

ആരും മന്ത്രിയെ കൈ കൊണ്ട് സ്പർശിക്കുന്നതോ പരിക്കേൽപ്പിക്കുന്നതോ കണ്ടിട്ടില്ല. ദൃശ്യങ്ങൾ കണ്ടാൽ പറയാം. സണ്ണി ജോസഫ്

കൊച്ചി: കണ്ണൂരിൽ കെഎസ്‌യു പ്രതിഷേധത്തിനിടെ ആരോഗ്യ മന്ത്രി വീണാ ജോർജിന് പരിക്കേറ്റതിൽ പ്രതികരിച്ച് കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ്. മന്ത്രിയെ പരിക്കേൽപിക്കുന്നതിന്റെ ദൃശ്യം കണ്ടിട്ടില്ലെന്നും പരിക്കേറ്റു എന്ന് പറയുന്നത് അതേപടി വിശ്വസിക്കാനാകില്ലെന്നും സണ്ണി ജോസഫ് പറഞ്ഞു. ആരും മന്ത്രിയെ കൈ കൊണ്ട് സ്പർശിക്കുന്നതോ പരിക്കേൽപ്പിക്കുന്നത പരിക്കോ താൻ ദൃശ്യങ്ങളിൽ കണ്ടിട്ടില്ല. പരിക്കേറ്റിട്ടുണ്ടോ എന്ന് തനിക്ക് പറയാനാകില്ലെന്നും അതെല്ലാം പരിശോധിക്കണമെന്നും സണ്ണി ജോസഫ്  പ്രതികരിച്ചു. മന്ത്രിമാരുടെ ദേഹത്ത് കരിഓയിൽ ഒഴിച്ച സംഭവവും മുഖ്യമന്ത്രിക്ക് കല്ലേറ് ഏറ്റ സംഭവവും കേരളത്തിൽ…

Read More

കെ.എസ് യു പ്രതിഷേധ ത്തിനിടെ പരിക്കേറ്റ മന്ത്രി വീണ ജോർജിനെ മുഖ്യ മന്ത്രി സന്ദർശിച്ചു.

കണ്ണൂർ:ആരോഗ്യമന്ത്രി വീണാ ജോർജിനെതിരെ കെഎസ്‌യു നടത്തിയ പ്രതിഷേധത്തിൽ മന്ത്രിക്കു പരുക്ക്. കഴുത്തിനു പരുക്കേറ്റ മന്ത്രിയെ ജില്ലാ ആശുപത്രിയിലേക്കു മാറ്റി. മന്ത്രിക്കെതിരെ നടന്ന ആക്രമണം രാഷ്ട്രീയ ആഭാസമാണെന്നും അതിന്റെ ഉത്തരവാദിത്തം കോൺഗ്രസിനാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. മന്ത്രിയെ സന്ദർശിക്കാൻ മുഖ്യമന്ത്രി ആശുപത്രിയിലെത്തി.കണ്ണൂർ റെയിൽവേ സ്റ്റേഷൻ പരിസരത്തു ന‌ടന്ന പ്രതിഷേധത്തിലാണ് മന്ത്രിക്കു പരുക്കേറ്റത്. വന്ദേ ഭാരത് ട്രെയിനിൽ പോകാൻ ഒന്നാം പ്ലാറ്റ്ഫോമിൽ എത്തിയ മന്ത്രിക്കു നേരേ പ്രതിഷേധക്കാർ പാഞ്ഞടുക്കുകയായിരുന്നു. മന്ത്രിയുടെ രാജി ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. പൊലീസ് സ്ഥലത്തുണ്ടായിരുന്നെങ്കിലും പ്രതിഷേധക്കാരെ…

Read More

നിയമം കൈയിലെടുക്കുന്ന സാമൂഹികവിരുദ്ധർ ക്കെതിരെ അടിയന്തിര നടപടി എടുക്കണം – മനുഷ്യാവകാശ കമ്മീഷൻ

കോഴിക്കോട് : നിയമം കൈയിലെടുക്കുന്ന സാമൂഹികവിരുദ്ധർക്കെതിര വിട്ടുവീഴ്ചയില്ലാതെ മാതൃകാപരമായി നടപടിയെടുക്കാൻ പോലീസ് സേനക്ക് സംസ്ഥാന പോലീസ് മേധാവി നിർദ്ദേശം നൽകണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ്. കോഴിക്കോട് മാങ്കാവിൽ ഉൾപ്പെടെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ കഴിഞ്ഞ ദിവസങ്ങളിൽ നടന്ന ഗുണ്ടാ ആക്രമണങ്ങളുടെ പശ്ചാത്തലത്തിൽ കമ്മീഷൻ പത്രവാർത്തയുടെ അടിസ്ഥാനത്തിൽ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി. മാങ്കാവിലെ ഹോട്ടലിൽ ഭക്ഷണം കഴിച്ചശേഷം പണം നൽകാതെ പോയ യുവാക്കളിൽ നിന്ന് പണം ആവശ്യപ്പെട്ട ഹോട്ടൽ ജീവനക്കാരന് മർദ്ദനമേറ്റിരുന്നു….

Read More