ജയ്ശ്രീരാം വിളിച്ച് ക്രിസ്മസ് ആഘോഷത്തിന് നേരെ ആക്രമണം; വി.എച്ച്.പി ബജ്‌റംഗ്ദള്‍ നേതാക്കള്‍ അറസ്റ്റില്‍.

ഗുവാഹത്തി: അസമിലെ നല്‍ബാരി ജില്ലയില്‍ രൂപതാ സ്‌കൂളിലെ ക്രിസ്മസ് ആഘോഷത്തിനുനേരെ അക്രമം നടത്തിയ സംഭവത്തില്‍ ബജ്‌റംഗ്ദള്‍, വി.എച്ച്.പി നേതാക്കള്‍ അറസ്റ്റില്‍. ബെല്‍സോറിലെ പനിഗാവ് സെന്റ്‌മേരീസ് സ്‌കൂളിലെ ക്രിസ്മസ് ആഘോഷത്തിന് നേരെയായിരുന്നു ഹിന്ദുത്വ പ്രവര്‍ത്തകര്‍ ആക്രമണം നടത്തിയത്. ഡിസംബര്‍ 24 ന് സ്‌കൂളിലേക്ക് അതിക്രമിച്ച് കയറി അലങ്കാരങ്ങള്‍ തീവെച്ച് നശിപ്പിക്കുകയായിരുന്നു. സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ ഫാദര്‍ ബൈജു സെബാസ്റ്റ്യന്റെ പരാതിയെ തുടര്‍ന്നാണ് അറസ്റ്റ്. ഒരു ബജ്‌റംഗ്ദള്‍ നേതാവും മൂന്ന് വി.എച്ച്. പി നേതാക്കളുമാണ് അറസ്റ്റിലായതെന്നാണ് റിപ്പോര്‍ട്ട്. ഡിസംബര്‍ 24ന് ഉച്ചയ്ക്ക്…

Read More

ഒഡീഷയിൽ ബംഗ്ലാദേശി കുടിയേറ്റക്കാര നെന്ന് ആരോപിച്ച് പശ്ചിമ ബംഗാൾ തൊഴിലാളിയെ ആൾകൂട്ടം തല്ലിക്കൊന്നു; ആറ് പേർ അറസ്റ്റിൽ.

ഭുവന്വേശ്വർ: ഒഡീഷയിലെ സാംബൽപൂർ ജില്ലയിൽ ബംഗ്ലാദേശി കുടിയേറ്റ തൊഴിലാളിയെ ആൾക്കൂട്ടം തല്ലിക്കൊന്നതായി റിപ്പോർട്ട്. പശ്ചിമ ബംഗാളിലെ മുർഷിദാബാദിലെ ചക്ബഹാദൂർപൂരിൽ നിന്നുള്ള ജുവൽ ഷെയ്ഖാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ആറ് പേരെ പൊലീസ് അറസ്റ്റ് ചെയ്തതായി പൊലീസ് പറഞ്ഞു. ബംഗ്ലാദേശിൽ നിന്ന് രേഖകളില്ലാതെ വന്ന കുടിയേറ്റക്കാരനാണെന്ന് സംശയിച്ചാണ് അദ്ദേഹത്തെ കൊലപ്പെടുത്തിയതെന്ന് കുടുംബം ആരോപിച്ചതായി ദി ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്തു എന്നാൽ ഒഡീഷ പൊലീസ് ഇത് നിഷേധിക്കുകയും ജുവൽ ഷെയ്ഖും പ്രതിയും പരസ്പരം പരിചയമുണ്ടെന്നുംഅവകാശപ്പെട്ടു. ബുധനാഴ്ച വൈകുന്നേരം ജുവൽ ജോലി…

Read More

ഉന്നാവ് ബലാത്സംഗം കേസിൽ അതിജീവിത സുപ്രിംകോടതിയെ സമീപിക്കും

ന്യൂഡൽഹി:ഉന്നാവ് ബലാത്സംഗം കേസിൽ അതിജീവിത ഉടൻ സുപ്രിംകോടതിയെ സമീപിക്കു. ബിജെപി നേതാവിന്റെ ശിക്ഷ മരവിപ്പിച്ച ഹൈക്കോടതി ഉത്തരവിനെതിരെയാണ് സുപ്രിംകോടതിയെ സമീപിക്കുക. കുൽദീപ് സിംഗ് സെൻഗറിന്റെ ശിക്ഷ മരവിപ്പിച്ച നടപടിക്കെതിരെ വ്യാപക വിമർശനമാണ് ഉയരുന്നത്. കഴിഞ്ഞ ദിവസം അതിജീവിത സോണിയ ഗാന്ധി, രാഹുൽഗാന്ധി തുടങ്ങിയവരുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. പ്രധാനമന്ത്രിയെയും, ആഭ്യന്തരമന്ത്രിയെയും കാണാനുള്ള ശ്രമങ്ങളും അതിജീവിത ആരംഭിച്ചു. ഉന്നാവോ ബലാത്സംഗ കേസിൽ ബിജെപി നേതാവിന്റെ ശിക്ഷ മരവിപ്പിച്ചതിൽ ഇന്നലെ ഇന്ത്യ ഗേറ്റ് പരിസരത്ത് കോൺഗ്രസും അതിജീവിതയും പ്രതിഷേധിച്ചിരുന്നു. അതിജീവിതയെയും കുടുംബത്തെയും…

Read More

ഉന്നാവോ പീഡനക്കേസ് പ്രതിയായ മുൻ ബിജെപി എംഎല്‍എയുടെ ശിക്ഷ മരവിപ്പിച്ചു ‘പെൺകുട്ടിക്ക് നീതി ലഭിച്ചില്ല’ കോൺഗ്രസ്.

ലക്‌നൗ: ഉന്നാവോ പീഡനക്കേസ് പ്രതിയായ മുൻ ബിജെപി എംഎല്‍എയുടെ ശിക്ഷ മരവിപ്പിച്ചു. കുല്‍ദീപ് സിംഗ് സെൻഗറിന്റെ ശിക്ഷയാണ് മരവിപ്പിച്ചത്. പ്രതിക്ക് കോടതി ജാമ്യം അനുവദിക്കുകയും ചെയ്തു. ഡല്‍ഹി ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചാണ് ശിക്ഷ മരവിപ്പിച്ചത്. ആരോഗ്യകാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ശിക്ഷ ഇളവിന് ഇയാള്‍ ഹര്‍ജി നല്‍കിയത്. ഡല്‍ഹിയില്‍ തന്നെ തുടരണമെന്നതുൾപ്പെടെ ഉപാധികളോടെയാണ് കോടതി ജാമ്യം അനുവദിച്ചത്. അതിജീവിതയെ കാണരുത്, അവര്‍ താമസിക്കുന്ന സ്ഥലത്തിന്റെ അഞ്ച് കിലോമീറ്റര്‍ പരിധിയില്‍ പ്രവേശിക്കരുത്, എല്ലാ തിങ്കളാഴ്ച്ചയും അടുത്തുളള സ്റ്റേഷനിലെത്തി ഒപ്പുവെക്കണം എന്നിവയാണ് മറ്റ്…

Read More

എസ്​.​ഐ.ആർ പ്രചരിക്കുന്ന ലിങ്ക് വ്യാജം ,കരട്​ പട്ടിക ഇന്ന് ഉച്ചയ്ക്ക്​ മൂന്ന് മണിക്ക് പ്രസിദ്ധീകരിക്കും.

തിരുവനന്തപുരം:സംസ്ഥാനത്തെ എസ്​.ഐ.ആർ കരട്​ പട്ടിക എന്ന പേരിൽ പ്രചരിക്കുന്നത് വ്യജമെന്ന് തിരഞെടുപ്പ് കമ്മീഷൻ. കരട് പട്ടിക ഇന്ന് ഉച്ചക്ക് മൂന്ന് മണിക്ക് പ്രസിദ്ധീകരിക്കുമെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസറുടെ ഓഫീസ് അറിയിച്ചു. നിലവിൽ പ്രചരിക്കുന്ന പട്ടികക്ക് കരട് പട്ടികയുമായി യാതൊരു ബന്ധവുമില്ലെന്നും അറിയിച്ചു. 2025 ഒക്ടോബറിലെ വോട്ടർ പട്ടികയിലുണ്ടായിരുന്ന 2.78 കോടി പേർക്കാണ്​ എന്യൂമറേഷൻ ഫോം വിതരണം ചെയ്തത്​. ഇതിൽ 2.54 കോടി പേർ ഫോം പൂരിപ്പിച്ച്​ തിരികെയേൽപിച്ചു. 24 ലക്ഷം പേരെ കണ്ടെത്താനായിട്ടില്ലെന്നാണ്​ കമീഷന്‍റെ വിലയിരുത്തൽ. ഇവരുടെ ​ബൂത്ത്​…

Read More

ചാരവൃത്തി കേസിൽ ഗുജറാത്ത് സ്വദേശിയായ മൂന്നാമൻ അറസ്റ്റിൽ .

മംഗളൂരു: ചാരവൃത്തി കേസിൽ ഗുജറാത്ത് സ്വദേശിയായ മൂന്നാമൻ അറസ്റ്റിൽ ഇന്ത്യൻ നാവികസേനയുമായി ബന്ധപ്പെട്ട രഹസ്യ വിവരങ്ങൾ പാകിസ്താന് ചോര്‍ത്തി നല്‍കിയ കേസിലാണ് പ്രതിയെ ഉഡുപ്പി പൊലീസ് അറസ്റ്റ് ചെയ്തു. മാൽപെ-കൊച്ചി കപ്പൽശാല ലിമിറ്റഡിലെ ജീവനക്കാരന്‍ ഹിരേന്ദ്ര കുമാർ എന്ന ഭരത് കുമാർ ഖദായതയെയാണ് (34) അറസ്റ്റ് ചെയ്തത്. ഇയാള്‍ ഗുജറാത്ത് ആനന്ദ താലൂക്കിലെ കൈലാസ് നഗര്‍ സ്വദേശിയാണ്. ഇതോടെ കേസില്‍ അറസ്റ്റിലായ പ്രതികളുടെ എണ്ണം മൂന്നായി. കഴിഞ്ഞ മാസം 21ന് ഉത്തർപ്രദേശ് സ്വദേശികളായ രോഹിതിനെയും സാന്ത്രിയേയും അറസ്റ്റ്…

Read More

ബീഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ മുഖാവരണം വലിച്ചുമാറ്റിയ ഡോക്ടർ ജോലിക്ക് എത്തിയില്ല.

പറ്റ്ന :ബീഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ മുഖാവരണം വലിച്ചുമാറ്റിയ ഡോക്ടർ ജോലിക്ക് എത്തിയില്ല ശനിയാഴ്ച വൈകുന്നേരം 6 മണിയോടെ പട്‌ന സദറിന് കീഴിലുള്ള സബൽപൂർ കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിൽ (സിഎച്ച്സി) റിപ്പോർട്ട് ചെയ്യേണ്ടതായിരുന്നു . നിതീഷ് കുമാറിന്റെ നടപടി സംസ്ഥാനത്തിനകത്തും പുറത്തും ഉയർത്തിയ വിവാദം തുടരുകയാണ്. ബീഹാർ മുഖ്യമന്ത്രിയുടെ നടപടികളെ അപലപിച്ച ജാർഖണ്ഡ് ആരോഗ്യമന്ത്രി ഡോ. ഇർഫാൻ അൻസാരി ഡോക്ടർക്ക് ജാർഖണ്ഡിൽ 3 ലക്ഷം രൂ പ്രതിമാസ ശമ്പളവുംസർക്കാർ താമസവും ഇഷ്ടമുള്ളതസ്തികയും നൽകുമെന്ന് വാഗ്ദാനം ചെയ്തു. ഞാൻ…

Read More

ട്രെയിൻ ടിക്കറ്റ് നിരക്കില്‍ വര്‍ധനവ് പ്രഖ്യാപിച്ച്‌ ഇന്ത്യൻ റെയില്‍വേ, ലക്ഷ്യം 600 കോടി അധിക വരുമാനം; മാറ്റങ്ങള്‍ ഇങ്ങനെ.

ദില്ലി: ഇന്ത്യൻ റെയില്‍വേ യാത്രാനിരക്കുകളില്‍ വരുത്തിയ പുതിയ പരിഷ്കാരങ്ങള്‍ ഡിസംബർ 26 മുതല്‍ പ്രാബല്യത്തില്‍ വരും.രാജ്യത്തെ രണ്ടാമത്തെ വലിയ തൊഴില്‍ദാതാവായ റെയില്‍വേ, ഈ നിരക്ക് മാറ്റത്തിലൂടെ ഏകദേശം 600 കോടി രൂപയുടെ അധിക വരുമാനമാണ് പ്രതീക്ഷിക്കുന്നത്. എങ്കിലും സാധാരണക്കാരായ യാത്രക്കാരെയും കുറഞ്ഞ വരുമാനക്കാരെയും പ്രതികൂലമായി ബാധിക്കാത്ത വിധത്തിലാണ് പുതിയ നിരക്ക് ഘടന വിഭാവനം ചെയ്തിരിക്കുന്നത്.പുതിയ ഉത്തരവ് പ്രകാരം, ഓർഡിനറി ക്ലാസുകളില്‍ 215 കിലോമീറ്ററിന് മുകളിലുള്ള യാത്രകള്‍ക്ക് കിലോമീറ്ററിന് ഒരു പൈസ വീതം അധികം നല്‍കണം. മെയില്‍, എക്സ്പ്രസ്…

Read More

ജീവപര്യന്തം ജീവിതാവസാനം വരെയോ? ഇളവില്ലാതെയുള്ള ശിക്ഷ വിധിക്കാൻ സെഷൻസ് കോടതികൾക്ക് അധികാരമില്ല: സുപ്രീം കോടതി.

ന്യൂഡൽഹി∙ പ്രതികൾക്ക് ജീവിതാവസാനം വരെ ഇളവില്ലാതെയുള്ള ജീവപര്യന്തം തടവുശിക്ഷ വിധിക്കാൻ സെഷൻസ് കോടതികൾക്ക് അധികാരമില്ലെന്ന് സുപ്രീംകോടതി. ഇളവില്ലാത്ത ജീവപര്യന്തം വിധിക്കാൻ ഭരണഘടനാകോടതികൾക്ക് (സുപ്രീം കോടതി, ഹൈക്കോടതി) മാത്രമാണ് അധികാരമെന്നും ജസ്റ്റിസുമാരായ എ. അമാനുള്ള, കെ. വിനോദ് ചന്ദ്രൻ എന്നിവരുടെ ബെഞ്ച് വ്യക്തമാക്കി. വിചാരണക്കോടതി ശിക്ഷ ശരിവച്ച കർണാടക ഹൈക്കോടതിയുടെ ഉത്തരവ് തള്ളിയാണ് സുപ്രീംകോടതിയുടെ നിരീക്ഷണം. കിരൺ വേഴ്സസ് ദി സ്റ്റേറ്റ് ഓഫ് കർണാടക എന്ന കേസിലാണ് സുപ്രധാന വിധി സുപ്രീംകോടതി പുറപ്പെടുവിച്ചത് 2014 ജനുവരി 1ന് അഞ്ച്…

Read More

ബോര്‍ഡിംഗ് ക്യൂ തെറ്റിച്ചത് ചോദ്യം ചെയ്തു; എയര്‍ ഇന്ത്യ പൈലറ്റ് യാത്രക്കാരനെ ക്രൂരമായി മര്‍ദിച്ചു

ന്യൂഡല്‍ഹി| ഡല്‍ഹി വിമാനത്താവളത്തില്‍ ബോര്‍ഡിംഗ് ക്യൂ തെറ്റിച്ചത് ചോദ്യം ചെയ്തതിന് യാത്രക്കാരനെ എയര്‍ ഇന്ത്യ പൈലറ്റ് ക്രൂരമായി മര്‍ദിച്ചു. ഡല്‍ഹി വിമാനത്താവളത്തിലെ ഒന്നാം ടെര്‍മിനലിലാണ് സംഭവം. അങ്കിത് ദിവാനെയാണ് എയര്‍ ഇന്ത്യ പൈലറ്റ് വിജേന്ദര്‍ സെജ്വാള്‍ മര്‍ദിച്ചത്. തുടര്‍ന്ന് ചോരപ്പാടുകളുള്ള തന്റെ മുഖം അങ്കിത് ദിവാന്‍ സാമൂഹിക മാധ്യമമായ എക്സില്‍ പങ്കുവെച്ചു. പിന്നാലെ പൈലറ്റിനെ ഔദ്യോഗിക ചുമതലകളില്‍ നിന്ന് മാറ്റിനിര്‍ത്തിയതായി എയര്‍ ഇന്ത്യ അറിയിച്ചു.മര്‍ദ്ദനം നേരില്‍കണ്ട അങ്കിതിന്റെ ഏഴ് വയസുകാരിയായ മകള്‍ കടുത്ത വിഷമത്തിലാണ്. ഒപ്പം നാലുമാസം…

Read More