എസ് ഐ ആർ സമ്മർദ്ദം; രാജസ്ഥാനിൽ അധ്യാപകൻ ആത്മഹത്യ ചെയ്തു .കേരളത്തിൽ ബി.എൽ. ഒ പണിമുടക്ക് തുടങ്ങി..

ജയ്പൂർ: രാജസ്ഥാനിൽ ബി‌എൽ‌ഒ ആയി ജോലി ചെയ്യുന്ന അധ്യാപകൻ ആത്മഹത്യ ചെയ്തു.ജയ്‌പൂരിലെ ഗവൺമെന്റ് പ്രൈമറി സ്കൂളിൽ അധ്യാപകനായ മുകേഷ് ജംഗിദ് ആണ് ട്രെയിനിന് മുന്നിൽ ചാടി മരിച്ചത്. എസ്‌ഐ‌ആറുമായി ബന്ധപ്പെട്ട ജോലി സമ്മർദ്ദം കാരണമാണ് മരണമെന്ന പരാതിയുമായി കുടുംബം രംഗത്തെത്തി. അതിനിടെ, മുകേഷിൻ്റെ ആത്മഹത്യ കുറിപ്പ് പൊലീസ് കണ്ടെത്തി. എസ്‌ഐആർ ജോലികൾ കാരണം താൻ സമ്മർദ്ദത്തിലാണെന്നും സൂപ്പർവൈസർ സമ്മർദ്ദം ചെലുത്തുന്നുണ്ടെന്നും കുറിപ്പിൽ പറയുന്നു. സസ്‌പെൻഷൻ ഭീഷണി ഉണ്ടെന്നും ആത്മഹത്യ കുറിപ്പിലുണ്ട്. കേരളത്തിലും ബിഎൽഒ ആത്മഹത്യ ചെയ്ത വിവാദങ്ങൾ…

Read More

കോൺഗ്രസ് മുസ്‌ലിം ലീഗ് മാവോവാദി കോൺഗ്രസ് – മോദി

പറ്റ്ന :ബിഹാറിൽ എക്സിറ്റ് പോളുകൾ പ്രവചിച്ചതിനേക്കാൾ വലിയ വിജയവുമായി എൻഡിഎ. മഹാസഖ്യത്തിന് വൻ പരാജയം. കോൺഗ്രസ് നാല് സീറ്റിൽ ഒതുങ്ങി. ഡൽഹിയിലെ ബിജെപി ആസ്ഥാനത്ത് വൻ ആഘോഷമാണ് നടക്കുന്നത്. ഇന്നത്തെ കോൺഗ്രസ് എംഎംസി കോൺഗ്രസ് ആയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കോൺഗ്രസ് മുസ്‌ലിം ലീഗ് മാവോവാദി കോൺഗ്രസ ആയെന്നായിരുന്നു മോദിയുടെ പരിഹാസം. ഇത് ആഘോഷിക്കേണ്ട ദിവസമാണ്. ബിഹാർ‌ ജനത ഓരോ വീട്ടിലും ഇന്ന് മഖാന പായസം ഉണ്ടാക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ബിജെപിയുടെ ദേശീയ ആസ്ഥാനത്ത് പ്രവർത്തകരെ അഭിസംബോധന…

Read More

ബീഹാർ ഫലം ; സ്ത്രീകളുടെ എകൗണ്ടിൽ പണം നിക്ഷേപിച്ചു, കമ്മീഷൻ മൗനിയായി. ഗെഹ് ലോട്ട് .

പറ്റ്ന :ബിഹാർ തെരഞ്ഞെടുപ്പ്ൽ സ്ത്രീകൾക്ക് ലഭിച്ച ബാങ്ക് നിക്ഷേപവും ഉയർന്ന പോളിങ്ങും എൻ.ഡി.എയെ തുണച്ചു. തെരഞെടുപ്പ് ഫലം നിരാശപ്പെടുത്തിയെന്ന് കോൺഗ്രസ് നേതാവ് അശോക് ഗെഹ്‍ലോട്ട്. സ്ത്രീ വോട്ടർമാർക്ക് വിതരണം ചെയ്ത 10,000 ആണ് ഫലത്തെ സ്വാധീനിച്ചതെന്ന് അദ്ദേഹം പറഞ്ഞു. പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്ത ‘മുഖ്യമന്ത്രി മഹിളാ റോസ്ഗാര്‍ യോജന’ പരിപാടിയിലൂടെ 75 ലക്ഷം സ്ത്രീകളുടെ ബാങ്ക് അക്കൗണ്ടിലേക്ക് 10,000 രൂപ നിഷേധിച്ചുവെന്നായിരുന്നു എൻഡിഎയുടെ അവകാശവാദം. തെരഞ്ഞെടുപ്പ് കാലയളവിൽ ഇത്തരത്തിൽ പണം വിതരണം ചെയ്യുമ്പോൾ തെരഞ്ഞെടുപ്പ് കമ്മീഷൻ നിശബ്ദ…

Read More

അൽഫലാഹ് സർവ കലാശാലയുടെ അസോസി യേഷന്‍ ഓഫ് ഇന്ത്യന്‍ യൂണിവേഴ്‌സിറ്റീസ് (എഐയു) അംഗത്വം റദ്ദാക്കി.

ന്യൂഡല്‍ഹി: ഡല്‍ഹി ചെങ്കോട്ടയ്ക്ക് സമീപം ഉണ്ടായ കാര്‍ ബോംബ് സ്ഫോടനത്തിന് പിന്നാലെ വാര്‍ത്തകളില്‍ നിറഞ്ഞ അല്‍-ഫലാഹ് യൂണിവേഴ്‌സിറ്റിക്ക് മേല്‍ നീരീക്ഷണം ശക്തമാക്കുന്നു. ഹരിയാനയിലെ ഹരീദാബാദിലെ ഈ സര്‍വകലാശാലയുടെ അസോസിയേഷന്‍ ഓഫ് ഇന്ത്യന്‍ യൂണിവേഴ്‌സിറ്റീസ് (എഐയു) അംഗത്വം റദ്ദാക്കി മാനദണ്ഡങ്ങള്‍ പാലിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് എഐയു നടപടി. ഔദ്യോഗിക വെബ്‌സൈറ്റ് ഉള്‍പ്പെടെ എല്ലാ പ്ലാറ്റ്‌ഫോമുകളില്‍ നിന്നും എഐയുവിന്റെ ലോഗോ ഉള്‍പ്പെടെ നീക്കം ചെയ്യാന്‍ സര്‍വകലാശാലയോട് നിര്‍ദ്ദേശിച്ചു. ഇതിന് പിന്നാലെ, നാഷണല്‍ അസസ്‌മെന്റ് ആന്‍ഡ് അക്രഡിറ്റേഷന്‍ കൗണ്‍സില്‍ (നാക്) അല്‍-ഫലാഹ് യൂണിവേഴ്‌സിറ്റിക്ക്…

Read More

ചെങ്കോട്ട സ്‌ഫോടനത്തിലെ പ്രതി ഉമര്‍ നബിയുടെ വീട് തകര്‍ത്ത് സുരക്ഷാ സേന.

ന്യൂഡല്‍ഹി: ചെങ്കോട്ട സ്‌ഫോടനത്തിലെ പ്രതി ഉമര്‍ നബിയുടെ വീട് തകര്‍ത്ത് സുരക്ഷാ സേന.ജമ്മു കശ്മീരിലെ പുല്‍വാമയില്‍ ഉമര്‍ നബിയും കുടുംബവും താമസിച്ചിരുന്ന വീടാണ് തകര്‍ത്തത്. ഐഇഡി ഉപയോഗിച്ചാണ് വീട് തകര്‍ത്തത്. അന്വേഷണത്തിന്റെ ഭാഗമായാണ് വീട് തകര്‍ത്തതെന്നാണ് സുരക്ഷാ സേന നല്‍കുന്ന വിശദീകരണം. അതേസമയം സ്ഫോടനത്തിന്റെ പശ്ചാത്തലത്തില്‍ അറസ്റ്റിലായ ഫരീദാബാദ് അല്‍ഫലാ സര്‍വകലാശാലയിലെ ഡോക്ടര്‍ അദീലിന്റെ സഹോദരന്‍ മുസഫറിന് പാക് ബന്ധമുളളതായി റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിട്ടുണ്ട്. ഡോ. അദീല്‍ അറസ്റ്റിലായതിന് പിന്നാലെ മുസഫര്‍ അഫ്ഗാനിസ്ഥാനിലേക്ക് കടന്നതായതായാണ് റിപ്പോര്‍ട്ടുകള്‍. ഇയാള്‍ക്കായി…

Read More

ഡല്‍ഹി സ്‌ഫോടനം: അല്‍ ഫലാഹ് സര്‍വകലാശാലക്ക് നാക് അംഗീകാരമില്ല; കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി.

ന്യൂഡല്‍ഹി | ഡല്‍ഹി സ്‌ഫോടനത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച ഭീകരര്‍ ജോലി ചെയ്ത ഫരീദാബാദിലെ അല്‍ ഫലാഹ് സര്‍വകലാശാലക്ക് നാക് (നാഷണല്‍ അസെസ്‌മെന്റ് ആന്‍ഡ് അക്രഡിറ്റേഷന്‍ കൗണ്‍സില്‍) അംഗീകാരമില്ലെന്ന് കണ്ടെത്തി. ഇതോടെ സര്‍വകലാശാലക്ക് നാക് കാരണം കാണിക്കല്‍ നോട്ടീസ് അയച്ചു. തെറ്റിദ്ധരിപ്പിക്കുന്ന പ്രചാരണങ്ങള്‍ നടത്തിയതിനു പിന്നാലെയാണ് നോട്ടീസ്. സര്‍വകലാശാലയുടെ വെബ്‌സൈറ്റില്‍ തെറ്റായ അക്രഡിറ്റേഷന്‍ വിവരങ്ങള്‍ നല്‍കിയെന്ന് കാട്ടിയാണ് നടപടി. ഏഴ്ദിവസത്തിനുള്ളില്‍ വിശദീകരണം നല്‍കണം. ഡല്‍ഹിയില്‍ പൊട്ടിത്തെറിച്ച കാറോടിച്ചിരുന്ന ഡോ. ഉമര്‍ നബി അല്‍ ഫലാഹ് സര്‍വകലാശാലയിലാണ് ജോലി ചെയ്തിരുന്നത്….

Read More

ബീഹാറിൽ എക്സിറ്റ് പോൾ സർവ്വെഫലം മാറിമറിയുന്നു! ആര്‍ജെഡി ഏറ്റവും വലിയ ഒറ്റകക്ഷിയാകും; ബിജെപി മൂന്നാമത്,എന്‍ഡിഎയ്ക്ക് നേരിയ ഭൂരിപക്ഷം|ആക്സിസ് സര്‍വേ

പട്‌ന: ബീഹാറിൽ എക്സിറ്റ്പോൾ ഫലം മാറിമറിയുന്നു.എൻഡിഎയ്ക്ക് നേരിയ ഭൂരിപക്ഷം പ്രവചിച്ചിക്കൊണ്ട് ആക്‌സിസ് മൈ ഇന്ത്യയുടെ എക്‌സിറ്റ് പോള്‍. ആര്‍ജെഡി ഏറ്റവും വലിയ ഒറ്റ കക്ഷിയാകുമെന്ന് പ്രവചിക്കുന്ന സര്‍വേ ബിജെപി മൂന്നാമതാകുമെന്നാണ് പറയുന്നത്. അതേസമയം കഴിഞ്ഞ ദിവസം പുറത്ത് വന്ന മറ്റു സര്‍വേ ഫലങ്ങളില്‍ ഭൂരിപക്ഷവും എന്‍ഡിഎയ്ക്ക് കൃത്യമായ മുന്‍തൂക്കം പ്രവചിക്കുന്നുണ്ട്. 243 അംഗ ബിഹാര്‍ നിയമസഭയിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ എന്‍ഡിഎക്ക് 121 മുതല്‍ 141 വരെ സീറ്റുകള്‍ ലഭിക്കുമെന്ന് ആക്‌സിസ് മൈ ഇന്ത്യ പ്രവചിച്ചു. മഹാസഖ്യം 98…

Read More

ദീര്‍ഘദൂര ട്രെയ്‌നുകളില്‍ കുളിക്കാൻ ഇനി ചൂട് വെള്ളം തയ്യാർ.

പാലക്കാട്: ദീര്‍ഘദൂര ട്രെയ്‌നുകളില്‍തണുപ്പ് കാലാവസ്ഥയില്‍ കുളിക്കുന്നത് വലിയ പ്രയാസമായിരുന്നു. എന്നാല്‍, ഇനി മുതല്‍ ട്രെയിനില്‍ കുളിക്കാന്‍ ചൂടുവെള്ളം കിട്ടും എന്ന അറിയിപ്പാണ് റെയില്‍വേയില്‍ നിന്ന് വന്നിരിക്കുന്നത്. ഘട്ടം ഘട്ടമായാണ ട്രെയ്‌നുകളില്‍ ഈ സൗകര്യം ലഭ്യമാക്കുക. നിലവില്‍ പ്രീമിയം ട്രെയിനുകളായ രാജധാനി, തുരന്തോ പോലുള്ളവയുടെ ഫസ്റ്റ് എസി കോച്ചുകളില്‍ ചൂടുവെള്ളം ലഭിക്കും. എന്നാല്‍, ഉയര്‍ന്ന ടിക്കറ്റ് ചാര്‍ജ് മൂലം സാധാരണക്കാര്‍ക്ക് ഇവ അപ്രാപ്യമാണ്. അടുത്ത ഘട്ടത്തില്‍ വന്ദേഭാരത് സ്ലീപ്പര്‍ ട്രെയിനുകളിലായിരിക്കും കുളിക്കാന്‍ ചൂടുവെള്ളം ലഭിച്ചു തുടങ്ങുക.ശീതകാല യാത്രികര്‍ക്ക് ഏറെ…

Read More

ചെങ്കോട്ട സ്ഫോടനവുമായി ബന്ധമില്ലെന്ന് അൽ ഫലാഹ് സർവകലാശാല.

ന്യൂഡൽഹി:ചെങ്കോട്ട സ്ഫോടനവുമായി ബന്ധമില്ലെന്ന് അൽ ഫലാഹ് സർവകലാശാല സ്ഫോടനത്തിൽ സർവകലാശാലയ്ക്ക് ബന്ധമുണ്ടെന്ന തരത്തിൽ പ്രചരിക്കുന്ന വാർത്തകൾ തെറ്റാണെന്ന് സർവകലാശാല വിസി ഭൂപീന്ദർ കൗർ ആനന്ദ് പ്രസ്താവനയിലൂടെ അറിയിച്ചു. അറസ്റ്റിലായവർ സർവകലാശാലയിൽ ജോലി ചെയ്യുന്നവർ മാത്രമാണെന്നും പ്രസ്താവനയിൽ പറയുന്നു. സർവ്വകലാശാലയിൽ ദേശീയ അന്വേഷണ ഏജൻസിയുടെയും ജമ്മുകശ്മീർ പൊലീസിന്റെയും പരിശോധന തുടരുന്നതിനിടെയാണ് ഒരുതരത്തിലുള്ള ബന്ധവുമില്ലെന്ന് ഫലാഹ് സർവകലാശാല അറിയിച്ചത്. ആരോപണങ്ങളിൽ പറയുന്ന തരത്തിലുള്ള രാസവസ്തുക്കളോ മറ്റു സാമഗ്രികളോ സർവകലാശാലയിൽ ഉപയോഗിക്കുകയോ സൂക്ഷിക്കുകയോ ചെയ്തിട്ടില്ല. വിദ്യാർഥികളുടെ പരിശീലനത്തിന് മാത്രമാണ് സർവകലാശാല ലാബുകൾ…

Read More

ദില്ലിയിലെ ചെങ്കോട്ടയിലുണ്ടായ സ്ഫോടനത്തിൽ ധന സഹായം പ്രഖ്യാപിച്ച് ദില്ലി സർക്കാർ. മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് 10 ലക്ഷം രൂപ

ന്യൂഡൽഹി:ദില്ലിയിലെ ചെങ്കോട്ടയിലുണ്ടായ സ്ഫോടനത്തിൽ ധന സഹായം പ്രഖ്യാപിച്ച് ദില്ലി സർക്കാർ. മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് 10 ലക്ഷം രൂപനൽകും. അംഗവൈകല്യം സംഭവിച്ചവർക്ക് അഞ്ച് ലക്ഷം രൂപയും ഗുരുതരമായി പരിക്കേറ്റവർക്ക് 2 ലക്ഷം രൂപയും നൽകും. ദില്ലി സ്ഫോടനത്തിൽ മരിച്ചവരുടെ എണ്ണം 12 ആയി. ചെങ്കോട്ടയ്ക്ക് അടുത്ത് സ്ഫോടനം നടന്നയുടൻ നിരവധി ആംബുലൻസുകളിൽ പരിക്കേറ്റവരെ 2 കിലോമീറ്ററിന് ഉള്ളിലുള്ള എൽഎൻജെപി ആശുപത്രിയിലേക്കാണ് എത്തിച്ചത്. ആശുപത്രി നൽകിയ വിവരം അനുസരിച്ച് 20 പേരാണ് പരിക്കേറ്റ് ചികിത്സയിൽ ഉള്ളത്. രണ്ടു മൃതദേഹങ്ങൾ ഇന്നലെ…

Read More