കർഷകർക്ക് വേണ്ടിയുള്ള പോരാട്ടം തുടരും – രാഹുൽ ഗാന്ധി

ന്യൂഡൽഹി :കർഷകരുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനായുള്ള പോരാട്ടത്തിൽ താൻ അറസ്റ്റ് ചെയ്യപ്പെടാൻ പോലും തയ്യാറാണെന്ന് ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി വ്യക്തമാക്കി. തനിക്കെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്താലും കേസെടുത്താലും കർഷകർക്ക് വേണ്ടിയുള്ള പോരാട്ടംതുടരുമെന്ന് അദ്ദേഹം കേന്ദ്ര സർക്കാരിനെ വെല്ലുവിളിച്ചു. രാജ്യത്തെ ഭക്ഷ്യോത്പാദനത്തെയും കർഷക താൽപ്പര്യങ്ങളെയും ദോഷകരമായി ബാധിക്കുന്ന ഒരു വ്യാപാര കരാറിനെയും താൻ അംഗീകരിക്കില്ലെന്നും അവർക്കായി ഏതറ്റം വരെയും പൊരുതുമെന്നും അദ്ദേഹം പാർലമെന്റിൽ പറഞ്ഞു. മോദി സർക്കാരിന്റേത് കർഷകവിരുദ്ധ നയങ്ങളാണെന്നും അന്നദാതാക്കളുടെ അവകാശങ്ങൾക്കായി താൻ മുന്നിലുണ്ടാകുമെന്നും രാഹുൽ…

Read More

ചരിത്രകാരന്‍ പ്രൊഫ. എസ്. ഇര്‍ഫാന്‍ ഹബീബിന് നേരെ അക്രമണം.

ന്യൂഡെൽഹി:പ്രമുഖ ചരിത്രകാരന്‍ പ്രൊഫ. എസ്. ഇര്‍ഫാന്‍ ഹബീബിന് നേര ഡല്‍ഹി യൂണിവേഴ്‌സിറ്റിയില്‍ ആക്രമണ ശ്രമം. യൂണിവേഴ്‌സിറ്റിയില്‍ നടന്ന പരിപാടിയില്‍ സംസാരിക്കുന്നതിനിടെ വെള്ളംനിറച്ച ബക്കറ്റ് അദ്ദേഹത്തിന് നേരെ എറിയുകയായിരുന്നു. ആക്രമണത്തിന് പിന്നില്‍ എബിവിപിയാണെന്ന് ഐസ ആരോപിച്ചു. സര്‍വകലാശാലയിലെ പീപ്പിള്‍സ് ലിറ്ററേച്ചര്‍ ഫെസ്റ്റില്‍ സംസാരിക്കുകയായിരുന്നു പ്രൊഫ. എസ്. ഇര്‍ഫാന്‍ ഹബീബ്. ഇതിനിടെയിലാണ് ബാനറിന് പിന്നില്‍ നിന്ന് ഇദ്ദേഹത്തിന്റെ മേലേക്ക് വെള്ളം നിറഞ്ഞ ബക്കറ്റും ചവറ്റുകൊട്ടയും എറിഞ്ഞത്. ആക്രമണ ശ്രമത്തിന് ശേഷവും പരിപാടി തുടര്‍ന്നു.

Read More

വിദ്യാർഥിയെ മയക്കുമരുന്ന് നൽകി തട്ടിക്കൊണ്ടുപോയി നിർബന്ധിതമായി വിവാഹം കഴിപ്പിച്ചു

പറ്റ്ന :ബിഹാറിലെ സമസ്തിപുർ ജില്ലയിൽ ലൈബ്രറിയിൽ നിന്ന് മടങ്ങുകയായിരുന്ന 22 വയസ്സുള്ള വിദ്യാർഥിയെ മയക്കുമരുന്ന് നൽകി തട്ടിക്കൊണ്ടുപോയി നിർബന്ധിതമായി വിവാഹം കഴിപ്പിച്ച. പതോരി പോലീസ് സ്റ്റേഷൻ പരിധിയിലെ ചക്രജ് അലി ഗ്രാമവാസിയായ നിതീഷ് കുമാറിനെയാണ് തട്ടിക്കൊണ്ടുപോയത്. ഫെബ്രുവരി 7-ന് നടന്ന ഈ സംഭവത്തിന് ശേഷം തന്നെ രണ്ട് ദിവസത്തോളം തടങ്കലിൽ വെച്ചതായും വിവാഹത്തിന് വഴങ്ങാൻ നിരന്തരം മയക്കുമരുന്ന് നൽകിയതായും വിദ്യാർഥിയെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു. തന്റെ സുഹൃത്തുക്കളായ കുന്ദൻ രാജ്വംശി, രാഹുൽ എന്നിവർ…

Read More

സമൂഹമാധ്യമ ഉള്ളടക്കത്തിന്മേല്‍ നിയന്ത്രണങ്ങള്‍ കടുപ്പിച്ച കേന്ദ്രനടപടിക്കെതിരെ പ്രതിഷേധം ശക്തം.

ന്യൂഡൽഹി:സമൂഹമാധ്യമ ഉള്ളടക്കത്തിന്മേല്‍ നിയന്ത്രണങ്ങള്‍ കടുപ്പിച്ച കേന്ദ്രനടപടിക്കെതിരെ പ്രതിഷേധം ശക്ത. കോടതിയില്‍ നിന്നോ സര്‍ക്കാരില്‍ നിന്നോ ഉത്തരവ് ലഭിച്ചാല്‍ ഉള്ളടക്കങ്ങള്‍ നീക്കം ചെയ്യാനുള്ള സമയം വെട്ടിക്കുറച്ച നടപടിയിലാണ് വിമര്‍ശനമുയരുന്നത്. ഉള്ളടക്കം നീക്കം ചെയ്യാനുള്ള സമയം 36 മണിക്കൂറില്‍ നിന്ന് മൂന്ന് മണിക്കൂറാക്കിയാണ് വെട്ടിച്ചുരുക്കിയത്.വ്യക്തിഗതപരാതികളും നടപടിക്കുമുള്ള സമയപരിധിയും കുറച്ചു. നടപടിക്കെതിരെ എ.എ റഹീം എംപി രാജ്യസഭയില്‍ അടിയന്തരപ്രമേയ നോട്ടീസ് നല്‍കി.   ‘കേന്ദ്രസര്‍ക്കാര്‍ ഉദ്ദേശിക്കുന്നത് സെലക്ടീവായ നിരോധനങ്ങളാണ്. സെലക്ടീവായ ശബ്ദങ്ങളെ നിശബ്ദമാക്കാനാണ് ഇവരുടെ ശ്രമം. തങ്ങള്‍ക്കിഷ്ടമില്ലാത്ത എല്ലാ എതിര്‍ശബ്ദങ്ങളെയും ഇല്ലാതാക്കണമെന്നുള്ളതാണ്…

Read More

രാജ്യസ്നേഹത്തിന്റെ തള്ളിച്ചയിൽ പറഞ്ഞുപോയത്’ കേണൽ സോഫിയ ഖുറൈശിക്കെതിരായ അധിക്ഷേപത്തിൽ മാപ്പ് പറഞ്ഞ് മധ്യ പ്രദേശ് ബി.ജെ. പി മന്ത്രി

ഭോപ്പാൽ:’രാജ്യസ്നേഹത്തിന്റെ തള്ളിച്ചയിൽ പറഞ്ഞുപോയത്’ കേണൽ സോഫിയ ഖുറൈശിക്കെതിരായ അധിക്ഷേപത്തി ക്ഷമാപണവുമായി മധ്യപ്രദേശിലെ ബിജെപി മന്ത്രി വിജയ് കുൻവർ ഷാ. ഓപ്പറേഷൻ സിന്ദൂറിന്റെ പശ്ചാത്തലത്തിൽ ഭീകരവാദികളെ നേരിടാൻ അവരുടെ സഹോദരിയെ തന്നെ നമ്മൾ അയച്ചിരുന്നെവെന്നായിരുന്നു മന്ത്രിയുടെ പരാമർശം. മന്ത്രി ക്ഷമാപണം നടത്താൻ വൈകിയെന്നും, എന്ത് നടപടി വേണമെന്ന് തീരുമാനിക്കാൻ സുപ്രീം കോടതി മധ്യപ്രദേശ് സർക്കാരിന് രണ്ടാഴ്ച്ച സമയം നൽകിയ സാഹചര്യത്തിലാണ് മന്ത്രിയുടെ മാപ്പ് പറച്ചിൽ. മന്ത്രിയെ സ്ഥാനത്ത് നിന്നും നീക്കം ചെയ്യണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടു.

Read More

തെളിവില്ല; മുസാഫര്‍നഗര്‍ കലാപക്കേസിലെ 22 പ്രതികളേയും വെറുതെ വിട്ട് കോടതി

മുസാഫര്‍നഗര്‍: ഉത്തര്‍പ്രദേശിലെ മുസാഫര്‍നഗര്‍ 2013ല്‍ നടന്ന കലാപവുമായി ബന്ധപ്പെട്ട കേസില്‍ പ്രതികളായിരുന്ന 22 പേരെ കോടതി വെറുതെവിട്ടു. മതിയായ തെളിവുകള്‍ ഹാജരാക്കാന്‍ പ്രോസിക്യൂഷന് സാധിക്കാത്തതിനെ തുടര്‍ന്നാണ് അഡീഷണല്‍ ഡിസ്ട്രിക്റ്റ് ആന്‍ഡ് സെഷന്‍സ് ജഡ്ജി കനിഷ്‌ക് കുമാര്‍ പ്രതികളെ കുറ്റവിമുക്തരാക്കിയത്. മെട്രോ ചാര്‍ജ് വര്‍ധനക്കെതിരെ പ്രതിഷേധം; ബി.ജെ.പി എം.പി തേജസ്വി സൂര്യ കസ്റ്റഡിയില്‍; നിരക്ക് വര്‍ധിപ്പിച്ചത് കേന്ദ്രമെന്ന് കര്‍ണാടക 2013 സെപ്റ്റംബര്‍ 8-ന് മുഹമ്മദ്പൂര്‍ റൈസിംഗ് ഗ്രാമത്തില്‍ നടന്ന അക്രമങ്ങളുമായി ബന്ധപ്പെട്ടാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. ഹനീഫ് എന്ന…

Read More

ആളുകൾ അപ്രത്യക്ഷമാവുന്ന രാജ്യ തലസ്ഥാനം! പത്ത് വർഷത്തിനിടെ കാണാതായത് 2.3 ലക്ഷം പേരെ

ന്യൂഡൽഹി: രാജ്യ തലസ്ഥാനത്ത് നിന്ന് അപ്രത്യക്ഷമാവുന്ന ആളുകളുടെ എണ്ണം വർധിക്കുന്നു. ഇതിൽ ഏറെയും സ്ത്രീകളും കുട്ടികളും. ഈ വർഷം ജനുവരി 27 വരെ മാത്രം സ്ത്രീകളും കുട്ടികളും ഉൾപ്പെടെ 807 പേരെയാണ് ഡൽഹിയിൽ നിന്ന് കാണാതായത്. ഇതിൽ 191 പേർ പ്രായപൂർത്തിയാകാത്ത കുട്ടികളാണ്. എന്നാൽ 48 കുട്ടികളെ മാത്രമാണ് കണ്ടെത്താനായതെന്ന് പോലീസ് കണക്കുകൾ വ്യക്തമാക്കുന്നു. കഴിഞ്ഞ പത്ത് വർഷത്തിനിടെ 2.3 ലക്ഷംപേരെ കാണാതായതിൽ വെറും 52,000 കേസുകൾ മാത്രമാണ് പോലീസിന് തീർപ്പാക്കാൻ സാധിച്ചത്. കഴിഞ്ഞ 11 വർഷത്തിനിടെ…

Read More

ദൽഹി കലാപത്തിനിടെ മുസ്‌ലിം യുവാക്കളെ മർദിച്ച് കൊലപ്പെടുത്തുകയും ദേശീയഗാനം ചൊല്ലിക്കുകയും ചെയ്‌ത കുറ്റക്കാരായ പോലീസുകാർക്ക് സമൻസ് അയച്ച് ദൽഹി കോടതി

ന്യൂഡൽഹി: ‘ദൽഹി കലാപത്തിനിടെ മുസ്‌ലിം യുവാക്കളെ മർദിച്ച് കൊലപ്പെടുത്തുകയും ദേശീയഗാനം ചൊല്ലിക്കുകയും ചെയ്‌ത കുറ്റക്കാരായ പോലീസുകാർക്ക് സമൻസ് അയച്ച് ദൽഹി കോടത 2020 ൽ വടക്കുകിഴക്കൻ ദൽഹിയിൽ നടന്ന മുസ്‌ലിം വിരുദ്ധ കലാപത്തിനിടയിലാണ് അവശരായ ഒരു കൂട്ടം മുസ്‌ലിം യുവാക്കളെ ദൽഹി പോലീസ് അംഗങ്ങൾ മർദിക്കുകയും ദേശീയ ഗാനം ചൊല്ലാൻ നിർബന്ധിക്കുകയും ചെയ്യുന്ന വീഡിയോ പുറത്ത് വന്നത്. വിഡിയോയിൽ ഉണ്ടായിരുന്ന ഫൈസാൻ (23 ) എന്ന യുവാവ് അധികം വൈകാതെ മർദനത്തിലേറ്റ പരിക്ക് മൂലം മരിക്കുകയും ചെയ്‌തു….

Read More

വി എസിന് ലഭിച്ച പത്മവിഭൂഷൺ കുടുംബം സ്വീകരിക്കില്ല.

തിരുവനന്തപുരം: അന്തരിച്ച മുൻ മുഖ്യമന്ത്രിയും കമ്മ്യൂണിസ്റ്റ് നേതാവുമായിരുന്ന വി എസ് അച്യുതാനന്ദന് ലഭിച്ച പത്മ വിഭൂഷൺ ബഹുമതി കുടുംബം സ്വീകരിക്കില്ല. പത്മ പുരസ്‌കാരം സ്വീകരിക്കുന്ന കീഴ്‌വഴക്കം പാർട്ടിക്കില്ലെന്ന നിലപാടിനൊപ്പം നിന്നാണ് കുടുംബം പത്മവിഭൂഷൺ സ്വീകരിക്കില്ലെന്ന് തീരുമാനിച്ചത്. സിപിഐഎം ദേശീയ ജനറൽ സെക്രട്ടറി എം എ ബേബിയുമായി ആലോചിച്ചാണ് വി എസിന്റെ മകൻ വി എ അരുൺ കുമാർ നിലപാട് വ്യക്തമാക്കിയത്. പത്മ പുരസ്‌കാരങ്ങൾ സ്വീകരിക്കുന്ന കീഴ്വഴക്കം പാർട്ടിക്കില്ലെന്ന് മുൻകാല നിലപാടുകൾ ചൂണ്ടിക്കാട്ടി നേതൃത്വം കുടുംബത്തെ അറിയിച്ചിരുന്നു. വിഷയത്തിൽ…

Read More

ഇഫ്ളു വിദ്യാർഥി യൂണിയൻ വിജയിച്ച് ഫ്രറ്റേണിറ്റി-എം.എസ്.എഫ്-എൻ.എസ്.യു.ഐ സഖ്യം

ഹൈദരബാദ്: ഹൈദരാബാദിലെ ഇംഗ്ലീഷ് ആൻഡ് ഫോറിൻ ലാംഗ്വേജസ് യൂനിവേഴ്‌സിറ്റി (ഇഫ്ലൂ) വിദ്യാർഥി യൂണിയൻ വിജയിച്ച് ഫ്രറ്റേണിറ്റി-എം.എസ്.എഫ്-എൻ.എസ്.യു.ഐ സഖ്യ ഫ്രറ്റേണിറ്റി മൂവ്മെന്റിന്റെ ഹർഷദ് ഷിബിൻ ആണ് പുതിയ യൂണിയൻ പ്രസിഡന്റ്. ആദ്യമായാണ് ഒരു കേന്ദ്ര സർവകലാശാല വിദ്യാർഥി യൂണിയന്റെ അമരത്ത് ഫ്രറ്റേണിറ്റി മൂവ്മെന്റ് എത്തുന്നത്. മലയാളിയാണ് ഹർഷദ് ഷിബിൻ. എംഎസ്എഫിന്റെ ഇർഫാൻ ഷാജുദ്ധീൻ ആണ് യൂണിയൻ ജനറൽ സെക്രട്ടറി. വൈസ് പ്രസിഡന്റ് എൻ.എസ്.യു.ഐയുടെ സോനു രാജ് ആണ്. എല്ലാ സീറ്റിലും രണ്ടാമതെത്തിയ എബിവിപിയെ മികച്ച വോട്ടുകൾക്ക് പരാജയപ്പെടുത്തിയാണ് സഖ്യം…

Read More