Headlines

പൊന്നാനിയിൽ ബൈക്കിടിച്ച് അപകടം ; 13 കാരന് ദാരുണാന്ത്യം

*പൊന്നാനിയിൽ ബൈക്കിടിച്ച് അപകടം ; 13 കാരന് ദാരുണാന്ത്യ* പൊന്നാനി :മലപ്പുറം പൊന്നാനിയിൽ ബൈക്കിടിച്ച്13 കാരന് ദാരുണാന്ത്യം പൊന്നാനി പള്ളിക്കടവ് സ്വദേശി അത്തമാനം ഷരീഫ് ൻ്റെ  മകൻ മുഹമ്മദ് ഷിബ്നാൻ (13) ആണ് മരിച്ചത്. പൊന്നാനി അങ്ങാടിക്ക് സമീപം ഇന്ന് പുലർച്ചെ 3.45 ഓടെയാണ് അപകടം   ഗുരുതരമായി പരിക്കേറ്റ ഷിബി നാനെ നാട്ടുകാർ പൊന്നാനി താലൂക്ക് ആശുപത്രിയിലും ആംബുലൻസ് പ്രവർത്തകർ എടപ്പാൾ ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല

Read More

വാമനപുരത്തെ ഒരു വയസ്സുകാരിയുടെ മരണം കൊലപാതകമെന്ന് പൊലീസ്.

തിരുവനന്തപുരം: വാമനപുരത്തെ ഒരു വയസ്സുകാരിയുടെ മരണം കൊലപാതകമെന്ന് പൊലീസ് കുഞ്ഞിന് അസുഖമുണ്ടെന്ന് അമ്മ അശ്വതി വിശ്വസിച്ചിരുന്നു. അശ്വതി മാനസിക പ്രശ്നങ്ങൾ നേരിടുന്നതായാണ് പൊലീസ് പറയുന്നത്. കൊലപാതകശേഷം അശ്വതി ആത്മഹത്യയ്ക്ക് ശ്രമിച്ചതായും വിവരമുണ്ട്. അശ്വതിക്ക് ആത്മഹത്യ പ്രവണത ഉണ്ടെന്നും പൊലീസ് അറിയിച്ചു. കഴിഞ്ഞ ദിവസമാണ് ഒരു വയസ്സുകാരിയെ അശ്വതിയുടെ വീട്ടിൽ അനക്കമറ്റ നിലയിൽ കണ്ടത്. അശ്വതിയുടെ മാതാവ് തൊഴിലുറപ്പ് ജോലി കഴിഞ്ഞെത്തിയപ്പോൾ കുഞ്ഞിനെ തറയിൽ പായയിൽ കിടക്കുന്ന നിലയിൽ കണ്ടത്. കുട്ടി ഉറങ്ങുകയാണെന്നായിരുന്നു ഇവർ ആദ്യം കരുതിയത്. പിന്നീട്…

Read More

ഇസ്രായേലിലെ മൊസാദിനു വേണ്ടി പ്രവർത്തിക്കുന്ന ഇന്ത്യൻ പൗരന്മാർ അടങ്ങുന്ന ചാര ശൃംഖലയെ ബഹറൈൻ പിടികൂടിയതായി റിപ്പോർട്ട്

മനാമ:ഇസ്രായേലിലെ മൊസാദിനു വേണ്ടി പ്രവർത്തിക്കുന്ന ഇന്ത്യൻ പൗരന്മാർ അടങ്ങുന്ന ചാര ശൃംഖലയെ ബഹറൈൻ പിടികൂടിയതായ ടെക് ടൈംസ് റിപ്പോർട്ട് എപ്പിക് ഫ്യൂറി സംഘർഷത്തിനിടെ ബഹ്‌റൈന്റെ സമുദ്ര സുരക്ഷയെക്കുറിച്ചും പ്രാദേശിക സഖ്യകക്ഷികളുമായുള്ള സൈനിക ഏകോപനത്തെക്കുറിച്ചും സെൻസിറ്റീവ് ഇന്റലിജൻസ് രഹസ്യങ്ങൾ ഇവർ ശേഖരിച്ചതായി കണ്ടെത്തി. കുറ്റങ്ങളുടെ കാഠിന്യം കണക്കിലെടുത്ത് പ്രതികൾക്ക് വധശിക്ഷ നൽകാനുള്ള സാധ്യത വളരെ കൂടുതലാണ്. രാജ്യത്തിന്റെ ഉയർന്ന സുരക്ഷയെയും പേർഷ്യൻ ഗൾഫിലെ അതിന്റെ സ്ഥിരതയെയും തന്ത്രപരമായ സ്ഥാനത്തെയും അപകടത്തിലാക്കുന്ന താണ് നടപടി . ഇത്തരത്തിൽ ഉയർന്ന തലത്തിലുള്ള…

Read More

അമേരിക്കൻ യുദ്ധ വിമാനം തകർത്തു. വെടിവെച്ചുവീഴ്ത്തിയതിന്റെ ഉത്തരവാദിത്വം ഇറാന്‍ റെവല്യൂഷണറി ഗാര്‍ഡ് ഏറ്റെടുത്തു.

ടെഹ്റാൻ :ഇറാനുമായുള്ള യുദ്ധത്തില്‍ അമേരിക്കയ്ക്ക് വന്‍ തിരിച്ചടി. യുഎസ് വിമാന കപ്പലിലെ തീപിടിത്തത്തിന് പിന്നാലെ യുഎസ് വിമാനവും തകര്‍ന്നുവീണു. ആര്‍ പേര്‍ കൊല്ലപ്പെട്ടതായാണ് വിവരം അമേരിക്കന്‍ വിമാനം വെടിവെച്ചുവീഴ്ത്തിയതിന്റെ ഉത്തരവാദിത്വം ഇറാന്‍ റെവല്യൂഷണറി ഗാര്‍ഡ് ഏറ്റെടുത്തു ആകാശത്ത് വെച്ച് മറ്റു വിമാനങ്ങളിലേക്ക് ഇന്ധനം നിറക്കുന്ന വിമാനമാണ് ഇറാഖിന്റെ ചില ഭാഗങ്ങളിലേക്ക് തകര്‍ന്നുവീണത്. ഇര്‍ബിലിലെ യുഎസ് സൈനിക താവളത്തിന് നേരെയുണ്ടായ ഇറാന്റെ ആക്രമണത്തില്‍ നിരവധി യുഎസ് സൈനികര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഇതിന് തിരിച്ചടിയെന്നോണം ഇറാനിലെ ആറായിരം കേന്ദ്രങ്ങളില്‍ ആക്രമണം…

Read More

ഹോർമുസ് കടലിടുക്കിലൂടെ എണ്ണക്കപ്പലുകളെ അനുഗമിക്കാൻ യുണൈറ്റഡ് സ്റ്റേറ്റ്സ് സൈന്യം തയ്യാറല്ല- യു.എസ്

വാഷിംഗ്ടൺ/ ടെഹ്റാൻ :ഇറാന്റെ പുതിയ പരമോന്നത നേതാവ് മൊജ്തബ ഖമേനി തന്റെ വധിക്കപ്പെട്ട പിതാവ് അലി ഖമേനിയുടെ പിൻഗാമിയായി തിരഞ്ഞെടുക്കപ്പെട്ടതിനുശേഷം ആദ്യമായി നടത്തിയ പ്രസ്താവനയിൽ യുദ്ധസമയത്ത് ഹോർമുസ് കടലിടുക്ക് അടച്ചിടുമെന്ന് പ്രഖ്യാപിച്ചു. ഇതിനെ തുടർന്ന് ഇറാൻ തന്ത്രപ്രധാനമായ ജലപാത തടയുന്നത് തുടരുന്നതിനാൽ, ഹോർമുസ് കടലിടുക്കിലൂടെ എണ്ണക്കപ്പലുകളെ അനുഗമിക്കാൻ യുണൈറ്റഡ് സ്റ്റേറ്റ്സ് സൈന്യം തയ്യാറല്എന്ന് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഭരണകൂടത്തിലെ ഒരു ഉന്നത ഉദ്യോഗസ്ഥൻ പറഞ്ഞതായി അൽ ജസീറ റിപ്പോർട്ട് ചെയ്തു യുഎസ് ഊർജ്ജ സെക്രട്ടറി ക്രിസ് റൈറ്റ്…

Read More

സ്വന്തം വീട്ടിൽ നമസ്‌കരിക്കുന്നത് തടഞ്ഞ സംഭവത്തിൽ ഉത്തർപ്രദേശിലെ ബറേലി സ്വദേശിക്ക് 24 മണിക്കൂറും സായുധ സുരക്ഷ ഉറപ്പാക്കാൻ അലഹബാദ് ഹൈക്കോടതി ഉത്തരവിട്ടു

അലഹബാദ് : സ്വന്തം വീട്ടിൽ നമസ്‌കരിക്കുന്നത് തടഞ്ഞ സംഭവത്തിൽ ഉത്തർപ്രദേശിലെ ബറേലി സ്വദേശിക്ക് 24 മണിക്കൂറും സായുധ സുരക്ഷ ഉറപ്പാക്കാൻ അലഹബാദ് ഹൈക്കോടതി ഉത്തരവിട്ട. ഹസീൻ ഖാൻ എന്ന വ്യക്തിക്കും അദ്ദേഹത്തിന്റെ സ്വത്തിനും ഏതെങ്കിലും തരത്തിലുള്ള പോറലേറ്റാൽ അതിന്റെ ഉത്തരവാദിത്തം സംസ്ഥാന സർക്കാരിനായിരിക്കുമെന്നും കോടതി മുന്നറിയിപ്പ് നൽകി. ജസ്റ്റിസ് അതുൽ ശ്രീധരൻ, ജസ്റ്റിസ് സിദ്ധാർഥ് നന്ദൻ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചിന്റേതാണ് ഉത്തരവ്. ഹസീൻ ഖാന് 24 മണിക്കൂറും സുരക്ഷയൊരുക്കാൻ രണ്ട് സായുധ ഗാർഡുകളെ നിയോഗിക്കണം. അദ്ദേഹം എവിടെ…

Read More

ഇന്നൊവേഷൻ ഫെല്ലോ: അപേക്ഷ ക്ഷണിച്ചു.

തിരുവനന്തപുരം: കെ-ഡിസ്‌ക്, കില, തദ്ദേശ സ്വയം ഭരണ വകുപ്പ് എന്നിവ സംയുക്തമായി നടപ്പിലാക്കുന്ന ഒരു തദ്ദേശ സ്വയംഭരണ സ്ഥാപനം ഒരാശയം പദ്ധതിയുടെ ഭാഗമായി നടപ്പിലാക്കുന്ന ബ്ലോക്ക് ഇന്നൊവേഷൻ ക്ലസ്റ്ററുകളിലേക്ക് ഇന്നൊവേഷൻ ഫെല്ലോകളെ ക്ഷണിക്കുന്ന. ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അധ്യാപകർ, ഗവേഷകർ, നൂതനാശയ സൃഷ്ടിക്ക് സംഭാവന നൽകിയ അക്കാദമിക പശ്ചാത്തലമുള്ള വ്യക്തികൾ, അക്കാദമിക യോഗ്യതയുള്ള വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർ, വ്യത്യസ്ത മേഖലകളിൽ പ്രവർത്തി പരിചയമുള്ള സാമൂഹിക പ്രവർത്തകർ എന്നിവർക്ക് അപേക്ഷിക്കാം. അവസാന തീയതി മാർച്ച് 30. കൂടുതൽ വിവരങ്ങൾക്ക്…

Read More

ഇറാൻ-അമേരിക്ക സംഘർഷം: വെടിനിർത്തലിന് മൂന്ന് നിബന്ധനകൾ മുന്നോട്ടുവെച്ച് ഇറാൻ, ഇറാന്റെ തുറമുഖങ്ങൾക്ക് നേരെ ആക്രമണ മുണ്ടായാൽ പേർഷ്യൻ ഗൾഫിലെ ഒരു തുറമുഖവും സുരക്ഷിതമായിരിക്കില്ല.

ഇറാൻ-അമേരിക്ക സംഘർഷം: വെടിനിർത്തലിന് മൂന്ന് നിബന്ധനകൾ മുന്നോട്ടുവെച്ച് ഇറാൻ ഇറാന്റെ തുറമുഖങ്ങൾക്കോ സാമ്പത്തിക കേന്ദ്രങ്ങൾക്കോ നേരെ ആക്രമണമുണ്ടായാൽ പേർഷ്യൻ ഗൾഫിലെ ഒരു തുറമുഖവും സുരക്ഷിതമായിരിക്കില്ല ടെഹ്റാൻ | അമേരിക്കയും ഇസ്റാഈലും തുടരുന്ന ആക്രമണങ്ങൾ അവസാനിപ്പിക്കാൻ മൂന്ന് പ്രധാന നിബന്ധനകൾ മുന്നോട്ടുവെച്ച് ഇറാൻ. ഇറാന്റെ നിയമപരമായ അവകാശങ്ങൾ അംഗീകരിക്കുക, യുദ്ധത്തിൽ സംഭവിച്ച നാശനഷ്ടങ്ങൾക്ക് നഷ്ടപരിഹാരം നൽകുക, ഭാവിയിൽ ആക്രമണങ്ങൾ ഉണ്ടാകില്ലെന്ന് അന്താരാഷ്ട്ര തലത്തിൽ ഉറപ്പ് നൽകുക എന്നിവയാണ് സമാധാനത്തിനുള്ള വ്യവസ്ഥകളെന്ന് ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയാൻ വ്യക്തമാക്കി. റഷ്യൻ,…

Read More

കല്ലും ബ്ലെയ്ഡും കുപ്പിച്ചില്ലുകളുമായി ടാങ്കിന് മുകളിൽ കയറിയ ആളെ താഴെ ഇറക്കി ഫയർ ഫോഴ്സ്

കോഴിക്കോട് :കോഴിക്കോട് മെഡിക്കൽ കോളേജിന് സമീപത്തെ വാട്ടർ ടാങ്കിന് മുകളിൽ കയറി ആത്മഹത്യാശ്രമം നടത്തിയ മഞ്ചേരി സ്വദേശി സൈനുദ്ദീനെ (50) മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിൽ താഴെയിറക്കി. കല്ലും ബ്ലെയ്ഡും കുപ്പിച്ചില്ലുകളുമായി ടാങ്കിന് മുകളിൽ കയറി ഇയാൾ ഏറെ നേരം പരിഭ്രാന്തി സൃഷ്ടിച്ചു. പോലീസും ഫയർഫോഴ്സും ചേർന്ന് നടത്തിയ സാഹസികമായ നീക്കത്തിനൊടുവിലാണ് ഇയാളെ പിടികൂടാനായത്. അനുനയ നീക്കത്തിൽ വഴങ്ങാതിരുന്ന യുവാവിനെ ഫയർഫോഴ്സ് ഉദ്യോഗസ്ഥർ ടാങ്കിന് മുകളിൽ കയറിയാണ് പിടികൂടി താഴെയിറക്കിയത്. ഫയർഫോഴ്സിനൊപ്പം പൊലീസും ദൌത്യത്തിന്റെ ഭാഗമായി.

Read More

എസ്.എൻ.ഡി.പി യോഗം ജന. സെക്രട്ടറി സ്ഥാനത്ത് നിന്ന് വെള്ളാപ്പള്ളി നടേശനെ അയോഗ്യനാക്കി ഹൈക്കോടതി

കൊച്ചി: എസ്.എൻ.ഡി.പി യോഗം ജന. സെക്രട്ടറി സ്ഥാനത്ത് നിന്ന് വെള്ളാപ്പള്ളി നടേശനെ അയോഗ്യനാക്കി ഹൈക്കോടത ഉത്തരവ്. പ്രസിഡന്റ് എം.എൻ. സോമൻ, വൈസ് പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി തുടങ്ങിയവരടക്കം എല്ലാ ഭാരവാഹികളെയും സ്ഥാനത്തുനിന്ന് അയോഗ്യരാക്കി. പുതിയ ബോർഡ് ഓഫ് ഡയറക്ടേഴ്‌സിനെ നിയമിക്കാനും ഉത്തരവിട്ടു. കമ്പനി ആക്ട് പ്രകാരമാണ് നടപടി. ജസ്റ്റിസ് ടി.ആര്‍ രവിയുടെ ബഞ്ചാണ് ഉത്തരവിട്ടത്. ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ, പ്രസിഡന്റ് എം.എൻ. സോമൻ, വൈസ് പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി തുടങ്ങിയവരടക്കം എല്ലാ ഭാരവാഹികളെയും സ്ഥാനത്തുനിന്ന് അയോഗ്യരാക്കി….

Read More