ലോക കപ്പ് ക്വാർട്ടർ ഫൈനലില്‍ സ്വിറ്റ്സർലൻഡിനെ തകർത്ത് അർജന്റീന സെമിയിൽ , എംബോളോക്ക് ചുവപ്പ് 10 പേരുമായി കളിച്ച് സ്വിസ് .
കാൻസസ് സിറ്റി: ലോക കപ്പ് ക്വാർട്ടർ ഫൈനലില്‍ സ്വിറ്റ്സർലൻഡിനെ തകർത്ത് തകർപ്പൻ ജയം സ്വന്തമാക്കി അർജന്റീന ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്കായിരുന്നു ജയം. ഇതിനിടയിൽ അർജന്റീനയ്ക്കെതിരായ ആവേശപ്പോരാട്ടത്തില്‍ നാടകീയ രംഗങ്ങള്‍. പത്താം മിനിറ്റില്‍ അലക്സിസ് മാക് അലിസ്റ്ററിലൂടെ മുന്നിലെത്തിയ അർജന്റീനയെ 67-ാം മിനിറ്റില്‍ ദാൻ എൻഡോയെ നേടിയ മിന്നും ഗോളിലൂടെ സ്വിറ്റ്‌സർലൻഡ് സമനിലയില്‍ തളച്ചു. റിക്കാർഡോ റോഡ്രിഗസുമായി ചേർന്നുള്ള മികച്ചൊരു വണ്‍-ടു മുന്നേറ്റത്തിനൊടുവിലാണ് എൻഡോയെ അർജന്റീന ഗോളി എമിലിയാനോ മാർട്ടിനസിനെ കീഴടക്കിയത്. എന്നാല്‍ ഗോള്‍ ആഘോഷത്തിന്റെ ആവേശം അടങ്ങും മുൻപ്…

