AI girlfriend

യൂട്യൂബർ ധ്രുവ് റാഠിയെയും കണ്ടന്റ് ക്രിയേറ്റർ കാവ്യ കർണാടകയെയും പൊലീസ് കസ്റ്റഡിയിലെടുത്തു. ഗ്യാനേഷ് കുമാർ പോകും. ഈ സർക്കാരും പോകും – രാഹുൽ ഗാന്ധി

ന്യൂഡൽഹി:ഇലക്ഷൻ കമീഷണർ ഗ്യാനേഷ് കുമാറിനെതിരെ ജന്തർ മന്തറിൽ സംഘടിപ്പിക്കാനിരുന്ന പ്രതിഷേധത്തിന് മുന്നോടിയായി യൂട്യൂബർ ധ്രുവ് റാഠിയെയും കണ്ടന്റ് ക്രിയേറ്റർ കാവ്യ കർണാടകയെയും പൊലീസ് കസ്റ്റഡിയിലെടുത്ത. ഗുരുഗ്രാം സെക്ടർ-56-ലെ കേന്ദ്രീയ വിഹാർ സൊസൈറ്റിയിലെ അദ്ദേഹത്തിന്റെ വസതിയിൽ എത്തിയ ഗുരുഗ്രാം പൊലീസ്, ഡൽഹിയിലേക്ക് യാത്ര ചെയ്യരുതെന്ന് ആവശ്യപ്പെടുകയായിരുന്നു. എന്നാൽ ഇതിന് തയ്യാറാകാതിരുന്നതിനെ തുടർന്നാണ് ധ്രുവ് റാഠിയെ കസ്റ്റഡിയിലെടുത്തത്.
തെരഞ്ഞെടുപ്പ്
കമ്മീഷണർ ഗ്യാനേഷ് കുമാറിനും മോദി സർക്കാരിനും എതിരേ നിലപാട് കടുപ്പിച്ച് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. ചീഫ് ഇലക്ഷൻ കമ്മീഷണർ ഗ്യാനേഷ് കുമാർ പുറത്തുപോകുകയും നിലവിലെ ഭരണകൂടം മാറുകയും ചെയ്തതിനുശേഷമേ ജനാധിപത്യം പുനഃസ്ഥാപിക്കപ്പെടുകയുള്ളൂ എന്ന് രാഹുൽ വ്യക്തമാക്കി. എക്സിലാണ് അദ്ദേഹത്തിന്റെ വിമർശനം. “ഗ്യാനേഷ് കുമാർ പോകും. ഈ സർക്കാരും പോകു. അപ്പോൾ ജനാധിപത്യത്തിന്റെ പുനരുദ്ധാരണം ആരംഭിക്കും,” രാഹുൽ ഗാന്ധി എഴുതി.

Leave a Reply

Your email address will not be published. Required fields are marked *