AI girlfriend

സിജെപി നേതാവ് അഭിജിത് ദിപ്കെയെ ഡൽഹി പൊലീസ് വിമാനത്തിനുള്ളിൽ കസ്റ്റഡിയിൽ എടുത്തു.

ന്യൂഡഹി:ജന്തർ മന്തർ 2.O പ്രതിഷേധത്തിനെത്തിയ കോക്രോച്ച് ജനത പാർട്ടിയുടെ (സിജെപി) നേതാവ് അഭിജിത് ദിപ്കെയെ ഡൽഹി പൊലീസ് കസ്റ്റഡിയിൽ എടുത്തു. മുംബൈയിൽനിന്ന് വിമാനത്തി ഡൽഹിയിലെത്തിയ ദിപ്കെയെ വിമാനത്തിനുള്ളിൽ കയറിയാണ് പൊലീസ് കസ്റ്റഡിയിൽ എടുത്തത്. രാവിലെ പ്രമുഖ യൂട്യൂബർ ധ്രുവ് റാഠി, സിപിഎം നേതാക്കളായ എം.എ. ബേബി, പിണറായി വിജയൻ, എം.വി. ഗോവിന്ദൻ ഉൾപ്പെടെയുള്ളവരെ കസ്റ്റഡിയിലെടുത്തിരുന്നു. ഗുരുഗ്രാമിലെ വീട്ടിൽനിന്ന് രാവിലെ ഏഴേമുക്കാലോടെ ധ്രുവിനെ ഡൽഹി പൊലീസ് കസ്റ്റഡിയിൽ എടുത്തതായി സിജെപി സ്ഥിരീകരിച്ചു. ഗുരുഗ്രാമിലെ കേന്ദ്രീയ വിഹാർ സൊസൈറ്റിയിലുള്ള ധ്രുവ് റാഠിയുടെ വീട്ടിലെത്തിയ പൊലീസ് സിജെപി പ്രക്ഷോഭത്തിൽ പങ്കെടുക്കാൻ ഡൽഹിയിലേക്ക് പോകരുതെന്ന് ആവശ്യപ്പെട്ടു. ഇതു നിഷേധിച്ചതോടെയാണ് അദ്ദേഹത്തെ കസ്റ്റഡിയിലെടുത്തത്. കേന്ദ്ര കമ്മിറ്റിക്ക് അവധി പ്രഖ്യാപിച്ച് സിപിഎമ്മും ഗ്യാനേഷ് കുമാറിനെതിരെ പ്രതിഷേധത്തിന് രംഗത്തിറങ്ങിയിരുന്നു. ഇതിനു പിന്നാലെയാണ് നേതാക്കളെ കസ്റ്റഡിയിൽ എടുത്തത്.

ഡൽഹി കനത്ത സുരക്ഷാ വലയത്തിൽ

തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് സിജെപി ഇന്ന് അഹ്വാനം ചെയ്ത ജന്തര്‍ മന്തര്‍ 2.0 സമരത്തെ നേരിടാന്‍ സര്‍വസന്നാഹവുമായി ഡല്‍ഹി പൊലീസ്. സമരത്തെ നേരിടാനായി മാത്രം 50,000ല്‍ ഏറെ പൊലീസുകാരെയാണ് നഗരത്തില്‍ അധികമായി വിന്യസിച്ചിരിക്കുന്നത്. സമരക്കാരെ കസ്റ്റഡിയിലെടുത്ത് മാറ്റുന്നതിനായി 12 താല്‍ക്കാലിക തടങ്കല്‍ പാളയങ്ങള്‍ ഒരുക്കിയിട്ടുണ്ട്. 300 കാമറകള്‍ ജന്തര്‍ മന്തര്‍ മേഖലയില്‍ സ്ഥാപിച്ചു. സമരക്കാർ എത്തുന്നത് തടയാൻ 45 മെട്രോ സ്‌റ്റേഷനുകള്‍ അടച്ചിട്ടുമുണ്ട്.

 

 

Leave a Reply

Your email address will not be published. Required fields are marked *