റിയാദ് വിമാന ത്താവളത്തിന് നേര ഹൂതി ആക്രമണം 12 പേർ കൊല്ലപ്പെട്ടു
റിയാദ്:സൗദിഅറേബ്യയിലെ റിയാദ് വിമാനത്താവളത്തിന് നേർക്കുണ്ടായ ശക്തമായ ഹൂതി ആക്രമണത്തിൽ 12 പേർ കൊല്ലപ്പെട്ട. 309 പേർക്ക് പരിക്കേറ്റതായും സിവിൽ എവിയേഷൻ അതോറിറ്റി ഔദ്യോഗികമായി അറിയിച്ചു. ഇന്നലെ ഉച്ചയ്ക്കുശേഷമാണ് ആക്രമണമുണ്ടായത്. പരിക്കേറ്റ പലരുടെയും നില ഗുരുതരമായി തുടരുകയാണ്. കൊല്ലപ്പെട്ടവരിൽ 4 സൗദി പൗരന്മാരും 8 വിദേശികളും ഉൾപ്പെടുന്നു.
റിയാദ് വിമാനത്താവളത്തിന് പുറമെ ദമ്മാം വിമാനത്താവളത്തിലേക്കും അൽഖർജ് മേഖലയിലേക്കും ഹൂതികളുടെ ആക്രമണങ്ങൾ ഉണ്ടായി. സിവിൽ കേന്ദ്രങ്ങളെയും വിമാനത്താവളങ്ങളെയും ലക്ഷ്യമിട്ടുള്ള ഹൂതികളുടെ ഇത്തരം നടപടികൾ യുദ്ധക്കുറ്റമാണെന്ന് സൗദി അറേബ്യ വ്യക്തമാക്കി. ഈ ആക്രമണത്തിന് കനത്ത തിരിച്ചടി നൽകുമെന്ന് സൗദി സഖ്യസേന പ്രഖ്യാപിച്ചു.

