AI girlfriend
Headlines

വിയറ്റ്‌നാമിൽ ഇന്ത്യൻ ടൂറിസ്റ്റുകൾ സഞ്ചരിച്ച ബോട്ട് മറിഞ്ഞ് അപകടം; 15 പേർ മുങ്ങിമരിച്ചു രക്ഷാപ്രവർത്തനം തുടരുന്നതായി ഇന്ത്യൻ എംബസി അറിയിച്ചു

ഹാനോയ്: വിയറ്റ്നാമിൽ ഇന്ത്യൻ വിനോദസഞ്ചാരികൾ സഞ്ചരിച്ച ബോട്ട് മറിഞ്ഞുണ്ടായ അപകടത്തിൽ 15 പേർ മുങ്ങിമരിച്ചു. ഫൂ ക്വോക്ക് ദ്വീപിന് സമീപം ഇന്ന് ഉച്ചയോടെയാണ് അപകടം. 36 പേർ ബോട്ടിലുണ്ടായിരുന്നെന്നാണ് പ്രാഥമിക വിവരം. അപകടത്തിൽ പെട്ടവരെ പുറത്തെത്തിക്കാനുള്ള രക്ഷാപ്രവർത്തനം തുടരുന്നതായി ഇന്ത്യൻ എംബസി അറിയിച്ചു. ബോട്ടിലുണ്ടായിരുന്ന 36 പേരിൽ 32 പേരും ഇന്ത്യൻ സഞ്ചാരികളാണെന്നാണ് റിപ്പോർട്ട്. ഇവരെ കൂടാതെ, മൂന്ന് ബോട്ട് ജീവനക്കാരും ഒരു അറ്റൻഡന്‍റുമാണ് ബോട്ടിലുണ്ടായിരുന്നത്. അപകടത്തിൽ പെട്ട കുടുംബങ്ങളെ സഹായിക്കുന്നതിനായി ഹോ ചി മിൻ സിറ്റിയിലും…

Read More

അഞ്ച് ദിവസം കരുതിയിരിക്കുക , മഴക്കൊപ്പം മിന്നലും കൂടെയുണ്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസത്തേക്ക് വ്യാപകമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. ഇന്ന് ജൂലൈ 11ന് കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയുണ്ടാകുമെന്നും റിപ്പോർട്ടിൽ പറയുന്നു. അതേസമയം ഇപ്പോൾ ഏതെങ്കിലും ജില്ലകളിൽ മഞ്ഞയോ ഓറഞ്ചോ അലർട്ടുകൾ പ്രഖ്യാപിച്ചിട്ടില്ല.കേരള തീരത്തും ലക്ഷദ്വീപ് തീരത്തും ഇന്ന് മത്സ്യബന്ധനത്തിന് പോകുന്നതിന് വിലക്കില്ല. എന്നാൽ കർണാടക തീരത്ത് കടൽ പ്രക്ഷുബ്ധമാകാൻ സാധ്യതയുള്ളതിനാൽ ഇന്ന് മത്സ്യബന്ധനത്തിന് പോകരുതെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.ജാഗ്രതാ നിർദേശങ്ങൾഇടിമിന്നൽ അപകടകാരികളാണ്. അവ മനുഷ്യന്റെയും മൃഗങ്ങളുടെയും…

Read More

ഹൃദയം തകർക്കുന്ന ക്രൂരത: ആറ് പേരെ കൊന്ന പോക്സോ കേസ് പ്രതി ഭാര്യയെയും കുഞുങ്ങളെ യുമടക്കം കൊന്നത് ആറ് മിനുറ്റിനുള്ളിൽ.

ഹൈദരാബാദ്: തെലങ്കാനയിലെ രംഗറെഡ്ഡി ജില്ലയിൽ പോക്‌സോ കേസ് പ്രതി നടത്തിയ കൂട്ടക്കൊലപാതകത്തിൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്. ജാമ്യത്തിലിറങ്ങിയ 35കാരൻ തീർത്തത് ആറ് പേരുടെ ജീവൻ. താൻ പ്രതിയായ പീഡനക്കേസിലെ ഇരയെയും കുടുംബത്തെയും കൂടാതെ സ്വന്തം ഭാര്യയെയും രണ്ട് കുഞ്ഞുങ്ങളെയും ഇയാൾ അതിക്രൂരമായി കൊലപ്പെടുത്തി.വെള്ളിയാഴ്ച രാത്രി രംഗറെഡ്ഡി ജില്ലയിലാണ് നാടിനെ നടുക്കിയ കൊലപാതകം നടന്നത്. ഇരയേയും കുടുംബത്തെയും കൊലപ്പെടുത്തിയശേഷം സ്വന്തം വീട്ടിലെത്തി ഭാര്യയേയും മക്കളെയും കൊഴുത്തു ഞെരുക്കി പ്രതി കൊല്ലുകയായിരുന്നു. ഷാബാദ് ടൗണിലെ പെൺകുട്ടിയുടെ വീട്ടിലെത്തിയ പ്രതി, പെൺകുട്ടിയുടെ…

Read More

ബെൽജിയത്തെ തോൽപ്പിച്ച് സ്പെയിൻ സെമി ഫൈനലിൽ (1–2)

ലൊസാഞ്ചലസ് : സൂപ്പർ സബ് ആയി ഇറങ്ങിയ മിക്കൽ മെറീനോയുടെ ഗോളിൽ സമനിലക്കുരുക്ക് പൊട്ടിച്ച മുൻ ലോകചാംപ്യന്മാരായ സ്പെയിൻ, ബെൽജിയത്തെ തോൽപ്പിച്ച് (2–1) ലോകകപ്പ് സെമി ഫൈനലിൽ. 88 ാം മിനിറ്റിലാണ് മിക്കൽ മെറീനോ സ്പാനിഷ് പടയുടെ വിജയഗോൾ നേടിയത്. സൂപ്പർ സബ് ആയി തുടരെ രണ്ടാം മത്സരത്തിലാണ് മിക്കൽ മെറീനോ ഗോൾ നേടുന്നത്. നേരത്തെ, മിഡ് ഫീൽഡർ ഫാബിയൻ റൂയിസിന്റെ ഗോളിൽ ലീഡ് പിടിച്ച സ്പെയിനിനെ, സ്ട്രൈക്കർ ചാൾസ് ഡി കെറ്റലാരെയിലൂടെ ബെൽജിയം സമനിലയിൽ കുരുക്കുകയായിരുന്നു….

Read More

ബേബി മെമ്മോറിയല്‍ ആശുപത്രിയിൽ നിന്നും അനസ്തേഷ്യ നൽകിയതിന് പിന്നാലെ ബോധരഹിതനായ ഒന്നര വയസ്സുകാരൻ മരിച്ചു

കണ്ണൂര്‍: പയ്യന്നൂര്‍ ബേബി മെമ്മോറിയല്‍ ആശുപത്രിയിൽ നിന്നും അനസ്തേഷ്യ നൽകിയതിന് പിന്നാലെ ബോധരഹിതനായ ഒന്നര വയസ്സുകാര കണ്ണൂർ ബേബി മെമ്മോറിയൽ ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചു. എരമം സ്വദേശിയായ സൂരജ്-വിജിഷ ദമ്പതികളുടെ മകന്‍ ദേവാന്‍ഷ് സൗര്യയാണ് മരിച്ചത്. ചുണ്ടിന് മുറിവ് പറ്റിയതിനെ തുടര്‍ന്ന് കഴിഞ്ഞ ഞായറാഴ്ചയാണ് പയ്യന്നൂര്‍ ബിഎംഎച്ചില്‍ കുട്ടിയെ പ്രവേശിപ്പിച്ചത്.അനസ്‌തേഷ്യ നൽകിയതോടെ കുട്ടി ബോധരഹിതനാവുകയായിരുന്നു. പിന്നാലെ കണ്ണൂര്‍ ബേബി മെമ്മോറിയല്‍ ആശുപത്രിയില്‍ വെന്റിലേറ്ററില്‍ ചികിത്സയില്‍ കഴിയുകയായിരുന്നു. ഇതിനിടെയാണ് മരണം. പയ്യന്നൂർ ബേബി മെമ്മോറിയൽ ആശുപത്രിയിലെ ചികിത്സാ പിഴവാണ്…

Read More

എസ് ഐ ആർ ;ലക്ഷക്കണക്കിന് പേരെ ഒഴിവാക്കിയെന്ന പരാതിയില്‍ ഇന്ത്യയോട് വിശദീകരണം തേടി ഐക്യരാഷ്ട്രസഭ.

ന്യൂഡെൽഹി:പശ്ചിമ ബംഗാള്‍ ഉള്‍പ്പെടെ വിവിധ സംസ്ഥാനങ്ങളിലെ വോട്ടര്‍ പട്ടികയില്‍ നിന്ന് തീവ്ര പരിഷ്‌കരണത്തിലൂടെ (എസ്‌ഐആര്‍) ലക്ഷക്കണക്കിന് പേരെ ഒഴിവാക്കിയെന്ന പരാതിയില്‍ ഇന്ത്യയോട് വിശദീകരണം തേടി ഐക്യരാഷ്ട്രസഭ ഐക്യരാഷ്ട്രസഭയുടെ ന്യൂനപക്ഷ വിഭാഗങ്ങള്‍, അഭിപ്രായ സ്വാതന്ത്ര്യം, മതസ്വാതന്ത്ര്യം എന്നീ വിഷയങ്ങളിലെ പ്രത്യേക ദൂതന്‍മാര്‍ ചേര്‍ന്നാണ് ഇന്ത്യന്‍ സര്‍ക്കാരിന് കത്തയച്ചത്. തീവ്ര വോട്ടര്‍പട്ടിക പരിഷ്‌കരണം ന്യൂനപക്ഷ വിഭാഗങ്ങളെ സാരമായി ബാധിച്ചുവെന്ന് കത്തില്‍ ചൂണ്ടിക്കാട്ടി മുസ്‌ലിം വോട്ടര്‍മാരെയാണ് നടപടി സാരമായി ബാധിച്ചതെന്ന് പശ്ചിമ ബംഗാളിലെ നന്ദിഗ്രാം മണ്ഡലം ഉദാഹരണമാക്കി കത്തില്‍ പറയുന്നു. നന്ദിഗ്രാമില്‍…

Read More

ടർഫിൽ കളിച്ചുകൊണ്ടിരിക്കെ 19-കാരൻ കുഴഞ്ഞുവീണു മരിച്ചു

കോഴിക്കോട്: ടർഫിൽ ഫുട്ബോൾ കളിച്ചുകൊണ്ടിരിക്കെ മലയോര മേഖലയിൽ യുവാവ് കുഴഞ്ഞുവീണു മരിച്ചു. കോഴിക്കോട് എളേറ്റിൽ വട്ടോളിയിലാണ് ദാരുണമായ സംഭവം നടന്നത്. എളേറ്റിൽ ചെറ്റക്കടവ് പുതിയോട്ടിൽ വിജയന്റെ മകൻ വിഷ്ണു (19) ആണ് മരണപ്പെട്ടത്. കളിച്ചുകൊണ്ടിരിക്കുന്നതിനിടെ പെട്ടെന്ന് കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വിജയന്റെയും ഷിജിയുടെയും മകനാണ്. സഹോദരി: രവീണ. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2 മണിക്ക് കോഴിക്കോട് എളേറ്റിൽ ചെറ്റക്കടവിലുള്ള വീട്ടുവളപ്പിൽ നടക്കും. യുവാവിന്റെ അപ്രതീക്ഷിത വിയോഗത്തിന്റെ ഞെട്ടലിലാണ് നാടും സുഹൃത്തുക്കളും.

Read More

വൈദ്യുതി ലൈനിൽ നിന്ന് ഷോക്കേറ്റ് കെ.എസ്.ഇ.ബി ലൈൻമാൻ ദാരുണമായി മരിച്ചു.

കാസർകോട്:  അറ്റകുറ്റപ്പണിക്കിടെ വൈദ്യുതി ലൈനിൽ നിന്ന് ഷോക്കേറ്റ് കെ.എസ്.ഇ.ബി ലൈൻമാൻ ദാരുണമായി മരിച്ച. മാവുങ്കാൽ സെക്ഷനിലെ ലൈൻമാനായ പുല്ലൂർ മധുരംപാടി സ്വദേശി ഭരതനാണ് മരിച്ചത്. മടിക്കൈ കണിച്ചിറയിൽ വെള്ളിയാഴ്ച രാവിലെ പത്തു മണിയോടെയായിരുന്നു സംഭവം.വൈദ്യുതി പോസ്റ്റിൽ കയറി അറ്റകുറ്റപ്പണി നടത്തുന്നതിനിടെ ഷോക്കേൽക്കുകയായിരുന്നു. സുരക്ഷാ ക്രമീകരണത്തിന്റെ ഭാഗമായി അരയിൽ കയർ കെട്ടിയിരുന്നതിനാൽ, ഷോക്കേറ്റ ഭരതൻ പോസ്റ്റിൽത്തന്നെ കുടുങ്ങിക്കിടക്കുകയായിരുന്നു. വിവരമറിഞ്ഞെത്തിയ കാഞ്ഞങ്ങാട് അഗ്നിരക്ഷാസേന ഏറെ നേരം പരിശ്രമിച്ചാണ് മൃതദേഹം താഴെയിറക്കിയത്. നടപടികൾക്ക് ശേഷം മൃതദേഹം കാസർകോട് ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക്…

Read More

ഹോർമുസിലും ഗൾഫ്​ മേഖലയിലും സംഘർഷം കനക്കുന്നു. ആക്രമണങ്ങളിൽ 14 മരണം

ടെഹ്റാൻ :യുഎസ്​-ഇറാൻ സേനകൾ തുറന്ന ഏറ്റുമുട്ടലിലേക്ക് കടന്നതോടെ ഹോർമുസിലും ഗൾഫ്​ മേഖലയിലും സംഘർഷം കനക്കുന്ന. രണ്ട്​ ദിവസങ്ങളിലായി 5 പ്രവിശ്യകളിൽ നടന്ന യുഎസ്​ ആക്രമണത്തിൽ 14 പേർ  78 പേർക്ക്​ പരിക്കേൽക്കുകയും ചെയ്തതായി ഇറാൻ ആരോഗ്യ മന്ത്രാലയം വെളിപ്പെടുത്തി. ഇറാനുമായുള്ള യുദ്ധം അവസാനിച്ചിട്ടില്ലന്ന് നെതന്യാഹു വ്യക്തമാക്കി. ഇറാന് നേരെ ആക്രമണത്തിന് സജ്ജമെന്ന് ഇസ്രായേൽ പ്രതിരോധ മന്ത്രി ഇസ്രായേൽ കാറ്റ്സ് പറഞ്ഞു. കരാറിനു വേണ്ടി ഇറാൻ ആഗ്രഹിക്കുന്നതായി യുഎസ്​ പ്രസിഡന്‍റ്​ ഡൊണാൾഡ് ട്രംപ് അവകാശപ്പെട്ടു​. കനത്ത തിരിച്ചടി നേരിടേണ്ടി…

Read More

അർജൻ്റീനൽ ഫുട്ബാൾ അസോസിയേഷനെതിരെ ഫെഡറൽ ബ്യൂറോ ഓഫ് ഇൻവസ്റ്റിഗേഷൻ ( FBI ) അന്വേഷണം നടക്കുന്നതായി റിപ്പോർട്ട്.

വാഷിംഗ്ടൺ: അർജൻ്റീനയുടെ രാഷ്ട്രീയ സുഹൃത്തുക്കളായ നെതന്യാഹുവും ട്രമ്പും അവരുടെ വിജയം ആഘോഷിക്കുന്നത് ഫലസ്ഥീൻ വിരുദധ നിലപാടുള്ള രാജ്യത്തിനുള്ള പിന്തുണയാണെന്ന് വ്യക്തമാക്കി രംഗത്തു വന്നതിനിടയിൽ അർജൻ്റീനൻ ഫുട്ബാൾ അസോസിയേഷനെതിരെ അന്വേഷണം നടക്കുന്നതായി റിപ്പോർട്ട്. അർജൻ്റീനൽ ഫുട്ബാൾ അസോസിയേഷനെതിരെ ഫെഡറൽ ബ്യൂറോ ഓഫ് ഇൻവസ്റ്റിഗേഷൻ ( FBI ) അന്വേഷണം നടക്കുന്നതായി റിപ്പോർട്ട് ടൂർണമെന്റിലുടനീളം കളിക്കളത്തിൽ വിവാദങ്ങളിൽപ്പെട്ട ഈ തെക്കേ അമേരിക്കൻ രാജ്യത്തിന് പിന്തുണ കുറഞ് വരുന്നതിനിടയിലാണ് പുതിയ വാർത്ത. അർജന്റീന ഫുട്ബോൾ അസോസിയേഷൻ (AFA) 430 ദശലക്ഷം ഡോളറിലധികം…

Read More