AI girlfriend
Headlines

ഗസ്സയുടെ കമ്പിവേലികൾ തകർത്ത ഒക്ടോബർ 7;. ഇസ്രായേലി അധിനിവേശത്തിനേറ്റ തിരിച്ചടിക്ക് മൂന്നാണ്ട്

ഫലസ്തീനിലെ ഇസ്രായേലി പദ്ധതികളെയും പശ്ചിമേഷ്യയിലെ അറബ് രാഷ്ട്രീയത്തെയും മാറ്റിമറിച്ച ഒക്ടോബർ 7 ആക്രമണത്തിന് മൂന്നാണ്ട്. 2 മില്യൺ ജനങ്ങൾ വസിക്കുന്ന ഗസ്സ മുനമ്പിനെ ഒന്നടങ്കം ജയിലിന് സമാനമായ തലത്തിൽ ഉപരോധിക്കുകയും അത്യാധുനിക സാങ്കേതിക വിദ്യകൾ ഉപയോഗിച്ച് സദാസമയം നിരീക്ഷിക്കുകയും ചെയ്‌ത ഇസ്രയേലിനേറ്റ സൈനിക തിരിച്ചടിയായിരുന്നു ഒക്ടോബർ 7. ഗസ്സയിലെ ഭരണകക്ഷിയായ ഹമാസിന്റെ നേതൃത്വത്തിൽ ആണ് ഇസ്രായേലിനെതിരെ ആക്രമണം നടന്നത്. 2006 തൊട്ട് ഗസ്സയിലുടനീളം വൻ മതിലുകൾ സ്ഥാപിച്ചും വിമാനത്താവളങ്ങൾ നിർമിക്കാൻ അനുമതി നിഷേധിച്ചും കടൽ വഴിയുള്ള വ്യാപാരം…

Read More

പൗരത്വം തടഞ്ഞ് 4 പേരെ തടങ്കലിൽ വെച്ച എഫ് ആർ ഒ ക്ക് ഹൈക്കോടതിയുടെ രൂക്ഷ വിമർശനം.

കൊൽക്കത്ത:എസ്‌ഐആർ അപ്പീൽ ട്രൈബ്യൂണലിന്‍റെ പരിഗണനയിലിരിക്കെ പൗരത്വ നടപടിയിലേക്ക് കടന്ന ബിലാസ്പൂർ ഫോറിനേഴ്‌സ് രജിസ്‌ട്രേഷൻ ഓഫീസര്‍ക്കെതിരെ(FRO) രൂക്ഷവിമര്‍ശനവുമായി കൊൽക്കത്ത ഹൈക്കോടതി. മുർഷിദാബാദിൽ നിന്നുള്ള നാല് തൊഴിലാളികളുടെ പൗരത്വം നിർണയിക്കാൻ നടപടി സ്വീകരിച്ച എഫ്ആര്‍ഒയുടെ അധികാരത്തെയാണ് കോടതി ചോദ്യം ചെയ്തത്. മുർഷിദാബാദിലെ സംസർഗഞ്ച് സ്വദേശിയായ മൊസ്താകിം ഷെയ്ഖ് നൽകിയ ഹരജി പരിഗണിക്കവെയാണ് ജസ്റ്റിസ് കൃഷ്ണ റാവു ഇക്കാര്യം ചൂണ്ടിക്കാട്ടിയത്. ബംഗ്ലാദേശിൽ നിന്നുള്ള അനധികൃത കുടിയേറ്റക്കാരാണെന്ന് സംശയിച്ച് നാലുപേരെയും ബിലാസ്പൂരിൽ ഒരു മാസത്തിലേറെയായി തടങ്കലിൽ വച്ചിരിക്കുകയാണ്.സുപ്രിം കോടതിയുടെ നിർദേശപ്രകാരം രൂപീകരിച്ച ട്രൈബ്യൂണലിൽ,…

Read More

പ്രതിപക്ഷ എംപിമാർ നടത്തിയ പ്രതിഷേധ മാർച്ചിനിടെ ഇടത് എംപിമാർക്ക് നേരെ ക്രൂരമർദനം

ന്യൂഡെൽഹി:മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷ എംപിമാർ നടത്തിയ പ്രതിഷേധ മാർച്ചിനിടെ ഇടത് എംപിമാർക്ക് നേരെ ക്രൂരമർദന.കേരളത്തിൽ നിന്നുള്ള രാജ്യസഭാംഗങ്ങളായ എ.എ റഹീം, ജോൺ ബ്രിട്ടാസ്, പി. സന്തോഷ് കുമാർ, വി. ശിവദാസൻ എന്നീ നാല് എംപിമാരെ പോലീസ് ബലപ്രയോഗത്തിലൂടെ കസ്റ്റഡിയിലെടുത്തു.സമരം ചെയ്ത എംപിമാരെ റോഡിലൂടെ വലിച്ചിഴച്ചാണ് പോലീസ് വാഹനത്തിലേക്ക് കയറ്റിയത്. പ്രതിപക്ഷനേതാവ് രാഹുൽ​ഗാന്ധി ഉൾപ്പെടെയുള്ള ഇന്ത്യാ കൂട്ടായ്‌മയിലെ ഇരുന്നൂറോളം എംപിമാരും പ്രവർത്തകരുമടക്കം ആയിരക്കണക്കിനാളുകൾ പ്രതിഷേധം തുടരുകയാണ്. ​ഗ്യാനേഷ് കുമാര്‍ രാജിവയ്ക്കാതെ സമരത്തിൽനിന്ന്…

Read More

കുടിശ്ശികയായ ഗതാഗതനിയമലംഘന പിഴകൾ പകുതി തുക അടച്ച് തീർക്കാൻ വാഹന ഉടമകൾക്ക് അവസരം.

തിരുവനന്തപുരം:കുടിശ്ശികയായ ഗതാഗതനിയമലംഘന പിഴകൾ പകുതി തുക അടച്ച് തീർക്കാൻ വാഹന ഉടമകൾക്ക് അവസരം മോട്ടോർ വാഹന വകുപ്പ് സമർപ്പിച്ച ആംനസ്റ്റി പദ്ധതിക്ക് സർക്കാർ അനുമതി നൽകിയതോടെയാണിത്.2026 നവംബർ ഒന്നുമുതല്‍ 2027 ജനുവരി 31 വരെ മാത്രമെ ഈ അവസരം ലഭിക്കുകയുള്ളു.മാർച്ച് 31-ന് മുൻപ് ചുമത്തിയതും കോടതി നടപടികൾക്കായി കൈമാറാത്തതുമായ ഇ-ചലാനുകൾക്കാണ് ആനുകൂല്യം ലഭിക്കുക. മാർച്ച് 31 വരെയുള്ള കണക്കുപ്രകാരം സംസ്ഥാനത്ത് 1,00,22,255 ചലാനുകളാണ് തീർപ്പാകാതെ കിടക്കുന്നത്. ഇവയിലായി 907.74 കോടി രൂപയാണ് പിഴയിനത്തിൽ സർക്കാരിന് ലഭിക്കാനുള്ളത്.കുടിശ്ശികയുടെ പകുതി…

Read More

സൂഫി സംഗീതം; മരുമകളെ തള്ളാതെയും കൊള്ളാതെയും ഹുസൈൻ മടവൂർ : സൂഫിസത്തെ എതിർക്കുന്നതിൽ മുജാഹിദുകൾ മാത്രമല്ല കോർപ്പറേറ്റ്സുന്നികളും  ഒപ്പമുണ്ടെന്ന് ശബ്നം

കോഴിക്കോട് : സൂഫി ആധ്യാത്മിക പരിപാടി സംഘടിപ്പിച്ച ഫറൂഖ് കോളേജ് അധ്യാപികയും മരുമകളുമായ ശബ്നം നൂർജഹാനെതിരെ ഉയരുന്ന വിവാദങ്ങളുടെ പശ്ചാത്തലത്തിൽ സ്വന്തം നിലപാട് തുറന്നുപറഞ്ഞ് ഓൾ ഇന്ത്യ ഇസ്ലാഹി മൂവ്മെൻ്റ് ജനറൽ സെക്രട്ടറിയും ഹ്യുമൻ റിസോഴ്സ് ഡെവലപ്മെൻ്റ് (എച്ച്ആർഡിഎഫ് ഡൽഹി) ചെയർമാനുമായ ഡോ. ഹുസൈൻ മടവൂർ. “നിങ്ങൾക്ക് നിങ്ങളുടെ മതം, എനിക്ക് എൻ്റെ മതം” എന്ന വിശുദ്ധ ഖുർആൻ്റെ സന്ദേശങ്ങൾ തൻ്റെ സമീപനത്തെ വ്യക്തമായി പ്രതിഫലിപ്പിക്കുന്നവയാണ് എന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കി. തൻ്റെ വിശ്വാസത്തിലും ബോധ്യങ്ങളിലും സംഘടനാപരമായ…

Read More

ഗ്യാനേഷ് കുമാറിന്റെ രാജിയാവശ്യപ്പെട്ട് പ്രതിപക്ഷ സഖ്യമായ ‘ഇന്‍ഡ്യ’ എം.പിമാർ പാർലമെന്റിൽ നിന്ന് ഇലക്ഷൻ കമ്മീഷൻ ആസ്ഥാനത്തേക്ക്   മാർച്ച് ആരംഭിച്ചു.

ന്യൂഡെൽഹി: എസ്ഐആറിലൂടെ 12 കോടി ജനങ്ങളപുറന്തള്ളിയ മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജിയാവശ്യപ്പെട്ട് പ്രതിപക്ഷ സഖ്യമായ ‘ഇന്‍ഡ്യ’ എം.പിമാർ പാർലമെന്റിൽ നിന്ന് ഇലക്ഷൻ കമ്മീഷൻ ആസ്ഥാനമായ നിർവാചൻ  മാർച്ച് ആരംഭിച്ചു ചൊവ്വാഴ്ച രാവിലെ പാർലമെന്റിന് മുന്നിൽ തടിച്ചുകൂടിയ പ്രതിപക്ഷ ജനപ്രതിനിധികൾ ‘ജനാധിപത്യത്തെ സംരക്ഷിക്കുക’ എന്നെഴുതിയ ബാനറുകൾ ഉയർത്തിയും മുദ്രാവാക്യങ്ങൾ വിളിച്ചുമാണ് പ്രതിഷേധ മാർച്ച് നടത്തിയത്. മാർച്ചിന് മുന്നോടിയായി രാജ്യതലസ്ഥാനത്ത് കടുത്ത സുരക്ഷയാണ് കപൊലീസ് ഒരുക്കിയിരിക്കുന്നത്. 3,000ലധികം പൊലീസ് ഉദ്യോഗസ്ഥരെ പ്രദേശത്ത് വിന്യസിച്ചു. പുരുഷന്മാരുടെ 27 കമ്പനികളും വനിതകളുടെ…

Read More

‘മക്കളേ ബാപ്പയോട് പൊറുക്കണം…’; കുറ്റ്യാടിയിൽ നിന്ന് ബസ് കയറി കോഴിക്കോട്ടേക്ക്? ഫോൺ സ്വിച്ച് ഓഫ്; കാണാതായ കായക്കൊടി സ്വദേശിക്കായി അന്വേഷണം ഊർജിതമാക്കി പൊലീസ്.

കോഴിക്കോട്:  കുറ്റ്യാടി കായക്കൊടി സ്വദേശിയായ തുണ്ടിക്കാട്ടിൽ നിസാറിനെ (42) ദുരൂഹ സാഹചര്യത്തിൽ കാണാതായ സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ഊർജ്ജിതമാക്കി പോലീസ്. തിങ്കളാഴ്ച (ഒക്ടോബർ 5) രാവിലെ 11 മണിയോടെയാണ് തളീക്കരയിലുള്ള തന്റെ സ്ഥാപനത്തിൽ നിന്നും നിസാറിനെ കാണാതാകുന്നത്. കുറ്റ്യാടിയിലേക്ക് പോയി വരാമെന്ന് പറഞ്ഞ് സ്ഥാപനത്തിൽ നിന്ന് ഇറങ്ങിയ നിസാർ പിന്നീട് തിരികെ എത്തിയില്ലെന്ന് ബന്ധുക്കൾ നൽകിയ പരാതിയിൽ പറയുന്നു. ഇതിനിടെ നിസാറിന്റെ ഫോണിലെ വാട്സ്ആപ്പ് സ്റ്റാറ്റസ് കണ്ടതോടെയാണ് കുടുംബാംഗങ്ങൾക്ക് ആശങ്കയേറിയത്. “മതിയാക്കി, മടുത്തു, എല്ലാം…

Read More

മുൻ മന്ത്രി വി അബ്ദുറഹ് മാന് കുരുക്ക് മുറുകുന്നു. കേസെടുക്കാൻ അനുമതി തേടി വിജിലൻസ്

മലപ്പുറം :അർജന്റീന ടീമിനെയും മെസ്സിയെയും കേരളത്തിലെത്തിക്കാമെന്ന് പറഞ്ഞ് നടത്തിയ തട്ടിപ്പിൽ മുൻമന്ത്രി വി. അബ്ദുറഹ്മാനും പ്രതിപ്പട്ടികയിലേക്ക്. അബ്ദുറഹ്മാൻ അടക്കം മൂന്ന് പേർക്കെതിരെ അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കാൻ അനുമതി തേടി പ്രത്യേക അന്വേഷണ സംഘം സർക്കാരിനെ സമീപിച്ചു. മുൻമന്ത്രി വി. അബ്ദുറഹ്മാൻ, സ്പോർട്സ് കൗൺസിൽ മുൻ പ്രസിഡന്റ് യു. ഷറഫലി, മന്ത്രിയുടെ മുൻ പ്രൈവറ്റ് സെക്രട്ടറി സത്യപാലൻ എന്നിവർക്കെതിരെയാണ് അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കാൻ പ്രോസിക്യൂഷൻ അനുമതി തേടിയത്. മൂന്ന് പേരെയും പ്രതിചേർത്ത് അന്വേഷണം മുന്നോട്ടുകൊണ്ടുപോകാനാണ് എസ്‌ഐടിയുടെ…

Read More

ശരീരമാസകലം ഇടിച്ചു, വലിച്ചെറിഞ്ഞു…ഹൃദ്രോഗിയാണെന്ന് പറഞ്ഞിട്ടും മർദ്ദനം തുടർന്നു’; ചിറയിൻകീഴിൽ യുവാവിന്റെ മരണത്തിൽ പൊലീസിനെതിരെ ഗുരുതര ആരോപണവുമായി കുടുംബം

തിരുവനന്തപുരം: ചിറയിന്‍കീഴില്‍ പൊലീസ് മര്‍ദ്ദനത്തിനിരയായി യുവാവ് മരിച്ചതായി പരാതി. ചല്ലിമുക്ക് സ്വദേശി സജിയാണ് മരിച്ചത്. ഈ മാസം രണ്ടാം തീയതി വൈകുന്നേരമാണ് പരാതിക്ക് ആസ്പദമായ സംഭവം നടന്നത്. ചിറയിന്‍കീഴ് സിഐയുടെ നേതൃത്വത്തിലുള്ള സംഘമാണ് ആക്രമിച്ചതെന്നും യുവാവിനെ ഭിത്തിയിലേക്ക് വലിച്ചെറിയുകയും ശരീരമാസകലം ഇടിച്ചെന്നും കുടുംബം ആരോപിച്ചു. ആറ്റിങ്ങല്‍ ഡിവൈഎസ്പിക്ക് കുടുംബം പരാതി നല്‍കി. പ്രദേശത്ത് മദ്യവില്‍പന നടക്കുന്നുണ്ടെന്ന് രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് എത്തിയത്. പ്രദേശവാസിയായ വയോധികനെ പൊലീസ് മര്‍ദിക്കുന്നത് കണ്ട് പിടിച്ചുമാറ്റാന്‍ എത്തിയതായിരുന്നു സജി. ‘പൊലീസിനെ പിടിച്ചുമാറ്റാന്‍ നീ…

Read More

അട്ടപ്പാടി മധു വധക്കേസിലെ പ്രതികളുടെ ശിക്ഷ വർദ്ധിപ്പിക്കണമെന്ന് സംസ്ഥാന സർക്കാർ

ഡൽഹി: അട്ടപ്പാടി മധു വധക്കേസിലെ പ്രതികളുടെ ശിക്ഷ വർദ്ധിപ്പിക്കണമെന്ന സുപ്രീകോടതിയോട് ആവിശ്യപ്പെട്ട് സംസ്ഥാന സർക്കാർ . കേസിൽ പ്രതികൾ ചെയ്തത് കൊലപാതകമാണെന്നും അതിനാൽ ഇന്ത്യൻ ശിക്ഷാ നിയമത്തിലെ വകുപ്പ് 302 പ്രകാരം കൊലക്കുറ്റത്തിന് ശിക്ഷിക്കണമെന്നുമാണ് സർക്കാരിന്റെ പ്രധാന ആവശ്യം.വിചാരണക്കോടതി പ്രതികൾക്ക് ജീവപര്യന്തം ശിക്ഷ നൽകിയത് പട്ടികജാതി പട്ടികവർഗ്ഗ പീഡന നിരോധന നിയമപ്രകാരവും മനപ്പൂർവ്വമല്ലാത്ത നരഹത്യയ്ക്കുമാണ്. ഈ ഉത്തരവ് തിരുത്തി പ്രതികൾക്ക് കൊലപാതക കുറ്റത്തിന് തടവുശിക്ഷ നൽകണമെന്നാണ് സർക്കാർ ഹർജിയിൽ ഉന്നയിക്കുന്നത്. നേരത്തെ കേസിൽ ഒന്നാം പ്രതിയായ ഹുസൈനെ…

Read More