AI girlfriend

ഗസ്സയുടെ കമ്പിവേലികൾ തകർത്ത ഒക്ടോബർ 7;. ഇസ്രായേലി അധിനിവേശത്തിനേറ്റ തിരിച്ചടിക്ക് മൂന്നാണ്ട്

ഫലസ്തീനിലെ ഇസ്രായേലി പദ്ധതികളെയും പശ്ചിമേഷ്യയിലെ അറബ് രാഷ്ട്രീയത്തെയും മാറ്റിമറിച്ച ഒക്ടോബർ 7 ആക്രമണത്തിന് മൂന്നാണ്ട്. 2 മില്യൺ ജനങ്ങൾ വസിക്കുന്ന ഗസ്സ മുനമ്പിനെ ഒന്നടങ്കം ജയിലിന് സമാനമായ തലത്തിൽ ഉപരോധിക്കുകയും അത്യാധുനിക സാങ്കേതിക വിദ്യകൾ ഉപയോഗിച്ച് സദാസമയം നിരീക്ഷിക്കുകയും ചെയ്‌ത ഇസ്രയേലിനേറ്റ സൈനിക തിരിച്ചടിയായിരുന്നു ഒക്ടോബർ 7. ഗസ്സയിലെ ഭരണകക്ഷിയായ ഹമാസിന്റെ നേതൃത്വത്തിൽ ആണ് ഇസ്രായേലിനെതിരെ ആക്രമണം നടന്നത്. 2006 തൊട്ട് ഗസ്സയിലുടനീളം വൻ മതിലുകൾ സ്ഥാപിച്ചും വിമാനത്താവളങ്ങൾ നിർമിക്കാൻ അനുമതി നിഷേധിച്ചും കടൽ വഴിയുള്ള വ്യാപാരം പൂർണമായി തടഞ്ഞും കടൽത്തീരത്തെ മൽസ്യബന്ധനത്തിന് പോലും പരിധി നിശ്ചയിച്ചുമായിരുന്നു ഇസ്രായേലി ഉപരോധം.

മസ്‌ജിദുൽ അഖ്‌സയിൽ ഓരോ വർഷവും ഇസ്രായേലി സൈന്യവും വലതുപക്ഷ ജൂത തീവ്രവാദികളും നിരന്തരമായി നടത്തുന്ന ആക്രമണത്തിനും ഇസ്രായേലിന്റെ അധിനിവേശപദ്ധതികൾക്കുമെതിരായ തിരിച്ചടിയെന്നാണ് ഹമാസ് ആക്രമണത്തെ വിശേഷിപ്പിച്ചത്. ആക്രമണത്തിൽ ഇസ്രായേലി സൈനികരും പോലീസുകാരും സിവിലിയന്മാരും അടക്കം 1200 ഓളം പേർ കൊല്ലപ്പെട്ടു. ഇസ്രായേലുമായി ബന്ധങ്ങൾ പുനഃസ്ഥാപിക്കാനുള്ള ശ്രമങ്ങൾ മേഖലയിൽ പല അറബ് രാജ്യങ്ങളും നടത്തുന്ന സമയത്താണ് ആക്രമണം നടന്നത്. ഒക്ടോബർ 7 ആക്രമണത്തിലൂടെ സ്വതന്ത്ര ഫലസ്തീൻ രാഷ്ട്രമെന്ന ഫലസ്തീനികളുടെ ന്യായമായ ആവശ്യം അതിശക്തമായി പശ്ചിമേഷ്യൻ രാഷ്ട്രീയത്തിൽ വീണ്ടും ഉന്നയിക്കപ്പെട്ടതായി നിരീക്ഷിക്കപെടുന്നു. ആക്രമണത്തിന് പിന്നാലെ ഇസ്രായേൽ ഗസ്സയിൽ നടത്തിയ വംശഹത്യയിൽ ഇരുപതിനായിരം കുട്ടികൾ അടക്കം എഴുപതിനായിരം ഫലസ്തീനികളാണ് കൊല്ലപ്പെട്ടത്.

Leave a Reply

Your email address will not be published. Required fields are marked *