പോളിങ് കുതിപ്പ് ; ഉച്ച വരെ 49 ശതമാനത്തിന് മുകളിൽ
കേരളത്തിലെ 17-ാം നിയമസഭാ തെരഞ്ഞെടുപ്പിനുള്ള വോട്ടിംഗ് ആരംഭിച്ചു. 140 മണ്ഡലങ്ങളിലായി 882 സ്ഥാനാര്ത്ഥികളാണ് ജനവിധി തേടുന്നത്. ഉച്ചവരെ കനത്ത പോളിങ്ങാണ് രേഖപ്പെടുത്തിയത്. 49.86 ശതമാനമാണ് 1.20 വരെയുള്ള പോളിങ്. രാവിലെ മുതൽ ബൂത്തുകളിൽ നീണ്ട ക്യൂ ആയിരുന്നു. തൃപ്പൂണിത്തുറയിലാണ് ഏറ്റവും കൂടുതൽ വോട്ട് രേഖപ്പെടുത്തിയത്.
മൂന്നാം തവണയും ഭരണം നേടാനായി എല്ഡിഎഫും പത്ത് വര്ഷത്തിന് ശേഷം അധികാരക്കസേരയില് എത്താന് യുഡിഎഫും കിണഞ്ഞ് പരിശ്രമിക്കുന്ന തെരഞ്ഞെടുപ്പാണിത്. അക്കൗണ്ട് തുറക്കുക എന്ന ലക്ഷ്യവുമായി
എന്ഡിഎയെയും രംഗത്തുണ്ട്. തെരഞ്ഞെടുപ്പ് കമ്മീഷന് പ്രസിദ്ധീകരിച്ച അവസാന വോട്ടര് പട്ടിക പ്രകാരം കേരളത്തിലെ ആകെ വോട്ടര്മാരുടെ എണ്ണം 2,71,42,952 ആണ്. ഇതില് 1,32,20,811 പേര് പുരുഷന്മാരും 1,39,21,868 പേര് സ്ത്രീകളുമാണ്. 273 പേര് ട്രാൻസ് ജെൻഡർ വ്യക്തികളുമാണ്.
കോഴിക്കോട് ജില്ലയിൽ ഉച്ചയ്ക്ക് 1.30 വരെ 50.08% പോളിങ്
വടകര 49.82 %
കുറ്റ്യാടി 48.81%
നാദാപുരം 49.85%
കൊയിലാണ്ടി 49.82%
പേരാമ്പ്ര 51.04%
ബാലുശ്ശേരി 50.39%
എലത്തൂര് 48.22%
കോഴിക്കോട് നോര്ത്ത് 50.72%
കോഴിക്കോട് സൗത്ത് 50.6%
ബേപ്പൂര് 49.88%
കുന്ദമംഗലം 51.59%
കൊടുവള്ളി 49.95%
തിരുവമ്പാടി 50.4%
ആലപ്പുഴയിൽ ഉച്ചയ്ക്ക് 1.45 വരെ 49.77% പോളിങ്
അരൂർ 52.88%
ചേർത്തല 52.41%
ആലപ്പുഴ 52.34%
അമ്പലപ്പുഴ 52.00%
കുട്ടനാട് 48.08%
ഹരിപ്പാട് 48.29%
കായംകുളം 48.32%
മാവേലിക്കര 46.95%
ചെങ്ങന്നൂർ 46.46%
തൃശ്ശൂര് ജില്ലയിൽ ഉച്ചയ്ക്ക് 1.30 വരെ 50.48% പോളിങ്
ചേലക്കര 50.34%
കുന്നംകുളം 48.06%
ഗുരുവായൂർ 46.27%
മണലൂർ 49.21%
വടക്കാഞ്ചേരി 53.24%
ഒല്ലൂർ 52.82%
തൃശ്ശൂർ 52.23%
നാട്ടിക 50.74%
കയ്പമംഗലം 47.72%
ഇരിങ്ങാലക്കുട 51.42%
പുതുക്കാട് 53.41%
ചാലക്കുടി 51.03%
കൊടുങ്ങല്ലൂർ 49.89%
മലപ്പുറം ജില്ലയിൽ ഉച്ചയ്ക്ക് 1 മണിവരെ 48.19% പോളിങ്
കൊണ്ടോട്ടി 50.19%
ഏറനാട് 50.32%
നിലമ്പൂർ 49.42%
വണ്ടൂർ 48.32%
മഞ്ചേരി 49.94%
പെരിന്തൽമണ്ണ 50.6%
മങ്കട 48.03%
മലപ്പുറം 49.68%
വേങ്ങര 44.86%
വള്ളിക്കുന്ന് 47.95%
തിരൂരങ്ങാടി 45.66%
താനൂർ 47.16%
തിരൂർ 44.77%
കോട്ടക്കൽ 45.77%
തവനൂർ 47.26%
പൊന്നാനി 43.9%”
ഇടുക്കി ജില്ലയിൽ ഉച്ചയ്ക്ക് 1.30 വരെ 49.56% പോളിങ്
ദേവികുളം -50.50%
ഉടുമ്പൻചോല- 51.53%
തൊടുപുഴ -47.88%
ഇടുക്കി- 48.17%
പീരുമേട്- 50.33
കോട്ടയം ജില്ലയിൽ ഉച്ചയ്ക്ക് 1.30 വരെ 49.22% പോളിങ്
പാലാ – 48.86%
കടുത്തുരുത്തി -46.28%
വൈക്കം – 51.66%
ഏറ്റുമാനൂർ – 50.48%
കോട്ടയം – 50 67%
പുതുപ്പള്ളി – 48.96%
ചങ്ങനാശേരി- 48.29%
കാഞ്ഞിരപ്പള്ളി – 48.99%
പൂഞ്ഞാർ- 48.46%
പത്തനംതിട്ടയിൽ ഉച്ചയ്ക്ക് 1.30വരെ 48.35% പോളിങ്
തിരുവല്ലയിൽ 46.77%
റാന്നിയിൽ 48.13%
ആറന്മുളയിൽ 50.00%
കോന്നിയിൽ 48 43%
തിരുവനന്തപുരം ജില്ലയിൽ ഉച്ചയ്ക്ക് 1 മണി വരെ 48.39% പോളിംഗ്
വർക്കല -43.8%
ആറ്റിങ്ങൽ -44.95%
ചിറയിൻകീഴ് -44.34%
നെടുമങ്ങാട് -51.6%
വാമനപുരം -49.89%
കഴക്കൂട്ടം -51.49%
വട്ടിയൂർക്കാവ് -51.52%
തിരുവനന്തപുരം -47.21%
നേമം -51.02%
അരുവിക്കര -50.35%
പാറശ്ശാല -48.81%
കാട്ടാക്കട -51.18%
കോവളം -45.56%
നെയ്യാറ്റിൻകര -47.32″

