ഉത്തർപ്രദേശിൽ ബലാത്സംഗ കേസിൽ ശിക്ഷ അനുഭവിച്ച് പുറത്തിറങ്ങിയപ്രതിയെ പൂമാലയിട്ട് തോളിലേറ്റി സ്വീകരിച്ച് സംഘ് പരിവാർ .വ്യാപക പ്രതിഷേധം.

ലഖ്നൊ: ഉത്തർപ്രദേശിൽ ബലാത്സംഗ കേസിൽ ശിക്ഷ അനുഭവിച്ച് പുറത്തിറങ്ങിയപ്രതിയെ പൂമാലയിട്ട് തോളിലേറ്റി സ്വീകരിച്ച് സംഘ് പരിവാർ.സംഭവത്തിൽ വ്യാപക പ്രതിഷേധം. നിയമ വിദ്യാർത്ഥിനിയെ ജോലി വാഗ്ദാനം ചെയ്ത് ഫ്‌ലാറ്റിലേക്ക് വിളിച്ചുവരുത്തി ബലാത്സംഗം ചെയ്ത കേസിൽ ശിക്ഷ അനുഭവിച്ച സുശീൽ പ്രജാപതിയെയാണ് സംഘപരിവാർ പ്രവർത്തകർ ആഹ്ലാദപ്രകടനങ്ങളോടെ വരവേറ്റത്.

ഹിന്ദു യുവവാഹിനിയുടെ മുൻ അംഗം കൂടിയായ പ്രതിയെ ജയിലിന് പുറത്തുവച്ച് മുദ്രാവാക്യങ്ങളോടെയും പൂക്കൾ വർഷിച്ചും സ്വീകരിക്കുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായി. സംഭവത്തിനെതിരെ വ്യാപക വിമർശനമാണ് ഉയരുന്നത്. സംഭവത്തിൽ ഉത്തർപ്രദേശ് പോലീസ് അന്വേഷണം ആരംഭിച്ചു. ബലാത്സംഗക്കേസിലെ പ്രതിയെ പൊതുവേദിയിൽ ആദരിച്ചതിനെതിരെ സ്ത്രീാവകാശ പ്രവർത്തകരും സാമൂഹിക പ്രവർത്തകരും പ്രതിഷേധവുമായി രംഗത്തെത്തി. സംഭവത്തെ അപലപിച്ച് അഖിലേഷ് യാദവ് സമാജ്‌വാദി പാർട്ടിയുടെ ഭാഗത്തുനിന്നും രൂക്ഷ വിമർശനം ഉയർന്നു. മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പ്രശംസിച്ച സംഘടനയിലെ നേതാവിനെയാണ് ബിജെപി പ്രവർത്തകർ വീരസ്വീകരണം നൽകിയതെന്ന് അഖിലേഷ് യാദവ് വിമർശിച്ചു. വനിതാ സംവരണത്തിന് അനുകൂലമായി നാളെ ഇതേ പ്രതി മുദ്രാവാക്യം വിളിക്കുന്നതും കാണേണ്ടിവരുമെന്ന് അദ്ദേഹം പരിഹസിച്ചു.

Leave a Reply

Your email address will not be published. Required fields are marked *