കോഴിക്കോട് നടക്കാവ് വി കോയക്കുട്ടി ഹാജി നിര്യാതനായി
കോഴിക്കോട് : ടി കെ പരീക്കുട്ടി ഹാജിയുടെ മകനും നടക്കാവ് സി എച്ച് പള്ളി പ്രസിഡണ്ടുമായ വി കോയക്കുട്ടി ( 79) നിര്യാതനായി. കളരാന്തിരി പള്ളി മുതവല്ലി, നടക്കാവ് അൻവാറുൽ ഇസ്ലാം സംഘം പ്രസിഡണ്ട് തുടങ്ങിയ പദവികളും വഹിക്കുന്നു. ഭാര്യ: ഹൈദ്രോസ് വക്കീലിന്റെ മകൾ സൈനബ.മക്കൾ: ജനീഷ് ,ജബീന, ജസ്ന (യു എസ് എ) . മരുമക്കൾ: സാബിറ, ടി ടി പി അലി (കൂത്തുപറമ്പ്) സുഹൈൽ ഈസ (യു എസ് എ ). സഹോദരങ്ങൾ: അഡ്വ വി അഹമ്മദ് കുട്ടി, ടി കെ അഷറഫ്, ഫാത്തിമ, ടി കെ ലത്തീഫ്, ടി കെ മജീദ്, ഗഫൂർ , പരേതയായ സഫിയ. സഹോദരീ ഭർത്താക്കന്മാർ: ടി പി അഹമ്മദ് കുട്ടി, ഡോ അബ്ദുൽ മജീദ് (മുക്കം).
മയ്യത്ത് നിസ്കാരം നാളെ ശനിയാഴ്ച ഉച്ചക്ക് ഒരു മണിക്ക് നടക്കാവ് പള്ളിയിൽ . ഖബറടക്കം ശനിയാഴ്ച മൂന്ന് മണിക്ക് കളരാന്തിരി കക്കാടം ചാലിൽ ജുമാ അത്ത് പള്ളി ഖബർസ്ഥാനിൽ

