AI girlfriend

അയോധ്യ രാമക്ഷേത്ര ഭണ്ഡാര ക്കൊള്ള ;പ്രതികള്‍ക്ക് വേണ്ടി ഹാജരായാല്‍ അഭിഭാഷ കര്‍ക്ക് അഞ്ച് ലക്ഷം രൂപ പിഴ ചുമത്തുമെന്ന് ബാര്‍ അസോസിയേഷന്‍.

അയോധ്യ ;അയോധ്യ രാമക്ഷേത്ര ഭണ്ഡാരക്കൊള്ളയില്‍ കര്‍ശന നടപടിയുമായി ബാര്‍ അസോസിയേഷന്‍. പ്രതികള്‍ക്ക് വേണ്ടി ഹാജരായാല്‍ അഭിഭാഷകര്‍ക്ക് അഞ്ച് ലക്ഷം രൂപ പിഴ ചുമത്തുമെന്ന് ബാര്‍ അസോസിയേഷന്‍അറിയിച്ചു. ഫൈസാബാദ് ബാര്‍ അസോസിയേഷന്റേതാണ് നടപടി. ഇന്ന് ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. അതേസമയം സംഭാവന തട്ടിപ്പില്‍ 80 പേര്‍ക്ക് പൊലീസ് നോട്ടീസ് അയച്ചു. ട്രസ്റ്റില്‍ നിന്ന് രാജിവെച്ച അനില്‍ മിശ്ര, ട്രസ്റ്റ് അംഗം ഗോപാല്‍ റാവു തുടങ്ങിയവർക്കാണ് നോട്ടീസ് അയച്ചിരിക്കുന്നത്.

ക്ഷേത്ര ട്രസ്റ്റിന്റെ ബാങ്ക് അക്കൗണ്ടും പൊലീസ് വിശദമായി പരിശോധിക്കും. ഇതിന്റെ ഭാഗമായി എസ്ബിഐ, കാനറാ എന്നീ ബാങ്കുകള്‍ക്കും വിശദാംശങ്ങള്‍ തേടി അന്വേഷണ സംഘം നോട്ടീസ് അയച്ചു.

വിവരങ്ങള്‍ കണ്ടെത്തുന്നതിനായി പ്രതികളുടെ മൊബൈല്‍ ഫോണുകള്‍ ഫോറന്‍സിക് പരിശോധനക്ക് അയച്ചു. അതേസമയം ഭണ്ഡാരക്കൊള്ളയുമായി ബന്ധപ്പെട്ട ഹരജിയില്‍ സുപ്രിംകോടതിയുടെ അവധിക്കാല ബെഞ്ച് വാദം കേള്‍ക്കില്ല. അവധിക്ക് ശേഷം കോടതി തുറന്ന ഉടന്‍ തന്നെ വാദം കേള്‍ക്കാമെന്ന് സുപ്രിംകോടതി അറിയിച്ചു.

കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള അടിയന്തര ഹരജി പരിഗണിക്കുന്നതിലാണ് സുപ്രിംകോടതി വിസമ്മതം അറിയിച്ചത്

Leave a Reply

Your email address will not be published. Required fields are marked *