AI girlfriend

ഫോൺ നമ്പറുകൾ പരസ്യമാക്കാതെ തന്നെ ചാറ്റ് ചെയ്യാൻ സാധിക്കുന്ന ‘യൂസർനെയിം’ ഫീച്ചർ വാട്സാപ്പ് അവതരിപ്പിക്കുന്നു.

ഫോൺ നമ്പറുകൾ പരസ്യമാക്കാതെ തന്നെ ചാറ്റ് ചെയ്യാൻ സാധിക്കുന്ന ‘യൂസർനെയിം’ ഫീച്ചർ വാട്സാപ്പ് അവതരിപ്പിക്കുന്നു ഉപയോക്താക്കളുടെ സ്വകാര്യത വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമാണിത്.തങ്ങൾക്ക് ആവശ്യമുള്ള യൂസർനെയിമുകൾ മുൻകൂട്ടി റിസർവ് ചെയ്യാനുള്ള സൗകര്യം വാട്സാപ്പ് ഇപ്പോൾ നൽകിത്തുടങ്ങിയിട്ടുണ്ട്.
ആഗോളതലത്തിൽ ഈ ഫീച്ചർ പൂർണ്ണമായി ലഭ്യമാകുന്നതോടെ, മറ്റുള്ളവരുമായി കണക്ട് ചെയ്യാൻ ഫോൺ നമ്പർ പങ്കിടേണ്ടി വരില്ല പകരം തനതായ യൂസർനെയിം മാത്രം നൽകിയാൽ മതിയാകും.ആദ്യമായി ചാറ്റ് ചെയ്യുന്നവർക്ക് ഫോൺ നമ്പറിന് പകരം നിങ്ങളുടെ യൂസർനെയിം മാത്രമായിരിക്കും ദൃശ്യമാകുക.നിലവിൽ വാട്സാപ്പ് സെറ്റിങ്സിലെ ‘അക്കൗണ്ട്’ വിഭാഗത്തിൽ പോയി ഉപയോക്താക്കൾക്ക് തങ്ങളുടെ യൂസർനെയിം റിസർവ് ചെയ്യാൻ സാധിക്കുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *