AI girlfriend

ക്രിക്കറ്റ് മത്സരത്തിനിടെ പ്രവാസി മലയാളി ഒമാനിൽ കുഴഞ്ഞുവീണ് മരിച്ചു.

മസ്കത്ത് : ഒമാനിലെഅൽ ഹെയിലിൽ നടന്ന ക്രിക്കറ്റ് മത്സരത്തിനിടെ പ്രവാസി മലയാളി കുഴഞ്ഞുവീണ് മരിച്ചു.ആലപ്പുഴ ജില്ലയിലെ തുരവൂർ സ്വദേശിയായ ഷബീർ ബഷീർ (35) ആണ് വെള്ളിയാഴ്ച രാവിലെ നടന്ന മത്സരത്തിനിടെ മരണപ്പെട്ടത്. ജിഫ്നൈൻ ചലഞ്ചേഴ്സ് ടീമിന്റെ ക്യാപ്റ്റനായിരുന്ന ഷബീർ, മത്സരത്തിനിടെ പെട്ടെന്ന് ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ട് മൈതാനത്ത് കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻ സമീപത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും അടിയന്തര ചികിത്സയും സി.പി.ആറും നൽകിയിട്ടും ജീവൻ രക്ഷിക്കാനായില്ല.
14 വർഷമായി ഒമാനിൽ പ്രവാസജീവിതം നയിച്ചിരുന്ന ഷബീർ, ഇലക്ട്രോമാൻ എൽ.എൽ.സി.യിൽ ജോലി ചെയ്തുവരികയായിരുന്നു. ഭാര്യയും ഒരു മകനും മസ്കത്തിൽ അദ്ദേഹത്തോടൊപ്പമാണ് താമസിച്ചിരുന്നത്. മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള നടപടികൾ പുരോഗമിച്ചുവരുന്നതായി ബന്ധപ്പെട്ടവർ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *