AI girlfriend

പയ്യോളിയിൽ ബൈക്ക് പോസ്റ്റിലിടിച്ച് അപകടം; യുവാവ് മരിച്ചു, ഭാര്യയ്ക്കും മകനും ഗുരുതര പരിക്ക്

കോഴിക്കോട്: പയ്യോളിയിൽ കുടുംബം സഞ്ചരിച്ച ബൈക്ക് നിയന്ത്രണംവിട്ട് വൈദ്യുത പോസ്റ്റിലിടിച്ചുണ്ടായ അപകടത്തിൽ യുവാവ് മരിച്ചു. മണിയൂർ പന്തല്ലൂർ പീടിക പറമ്പത്ത് രജീഷാണ് മരിച്ചത്. അപകടത്തിൽ ഭാര്യ അമൃതയ്ക്കും മകൻ പ്രഫുൽദേവിനും ഗുരുതരമായി പരിക്കേറ്റു.
ഇന്ന് പുലർച്ചെ രണ്ടരയോടെ പയ്യോളിയിൽനിന്ന് കീഴൂർ ഭാഗത്തേക്ക് പോകുന്നതിനിടെയാണ് നെല്യേരി മാണിക്കോത്ത് അപകടമുണ്ടായത്. നിയന്ത്രണം നഷ്ടപ്പെട്ട ബൈക്ക് റോഡരികിലെ പോസ്റ്റിൽ ഇടിക്കുകയായിരുന്നു.

പുലർച്ചെ പ്രദേശത്തെ ഓട്ടോ ഡ്രൈവറാണ് മൂന്നുപേരെയും പരിക്കേറ്റ നിലയിൽ കണ്ടെത്തിയത്. തുടർന്ന് ആംബുലൻസിനെ വിളിച്ചുവരുത്തുകയും പയ്യോളി പൊലീസിൽ വിവരമറിയിക്കുകയും ചെയ്തു. പൊലീസ് ഇടപെടലിൽ പരിക്കേറ്റവരെ പയ്യോളിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും രജീഷിന്റെ ജീവൻ രക്ഷിക്കാനായില്ല.

തലയ്ക്കും മുഖത്തിനും ഗുരുതരമായി പരിക്കേറ്റ രജീഷിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ അമൃതയും മകൻ പ്രഫുൽദേവും കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ തുടരുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *