ട്രാൻസിറ്റ് വിസയിൽ ഉള്ളവർക്ക് സൗദി വഴി നാട്ടിലേക്ക് മടങ്ങാൻ വഴി ഒരുക്കി ഖത്തർ.
ദോഹ: പശ്ചിമേഷ്യയിൽ സംഘർഷം വർധിക്കുന്നതിനിടയിൽ റദ്ദാക്കിയ വിമാന സർവീസുകൾ പുനരാരംഭിക്കുന്നത് വൈകുന്ന സാഹചര്യത്തിൽ യാത്രക്കാർക്ക് ഖത്തർ വഴി ഒരുക്കുന്നു.
ട്രാൻസിറ്റ് വിസയിൽ ഉള്ളവർക്ക് സൗദി വഴി നാട്ടിലേക്ക് മടങ്ങാ ഖത്തർ ഇന്ത്യൻ എംബസിയാണ് വഴി തുറന്നത്
സൗദിയിൽ നിന്ന് പുറത്തേക്ക് യാത്ര ചെയ്യാനുള്ള കൺഫേം ടിക്കറ്റുകൾ ഉണ്ടെങ്കിലാണ് ഇതിന് സാധിക്കുക. നിലവിൽ ഖത്തറിൽ ട്രാൻസിറ്റിൽ കുടുങ്ങിക്കിടക്കുന്ന ഇന്ത്യൻ പൗരന്മാർക്ക് മാത്രം സൗദിയിലേക്കുള്ള താത്കാലിക ട്രാൻസിറ്റ് വിസ ലഭിക്കുന്നതിന് ദോഹയിലെ ഇന്ത്യൻ എംബസി രജിസ്‌ട്രേഷൻ ലിങ്ക് തുറന്നിട്ടുണ്ട്. ഈ സാഹചര്യത്തിലുള്ളവർക്ക് https://forms.gle/oTwqEQYa4z220X4W7 എന്ന ലിങ്കിൽ രജിസ്റ്റർ ചെയ്യാം. രജിസ്‌ട്രേഷൻ സമയത്ത് ഖത്തറിലേക്കുള്ള ഇൻവേഡ് ഫ്‌ളൈറ്റ് ടിക്കറ്റിന്റെയും സൗദിയിൽ നിന്ന് പുറത്തേക്ക് യാത്ര ചെയ്യാനുള്ള കൺഫേം ടിക്കറ്റിന്റെയും പകർപ്പുകൾ നൽകണം. സൽവ അതിർത്തി ക്രോസിങ്ങിലേക്കും തുടർന്ന് വിമാനത്താവളത്തിലേക്കും യാത്ര ചെയ്യുന്നതുമായി ബന്ധപ്പെട്ട എല്ലാ ക്രമീകരണങ്ങളും വ്യക്തികൾ സ്വയം ചെയ്യണം. അത്തരം സൗകര്യങ്ങൾ ഒരുക്കാൻ എംബസിക്ക് കുറഞ്ഞത് 48 മണിക്കൂർ ആവശ്യമായി വരും.
അടിയന്തര സാഹചര്യങ്ങളിൽ സൽവ ലാൻഡ് ബോർഡർ ക്രോസിങ് വഴി ഖത്തറിൽ നിന്ന് സൗദിയിലേക്ക് പോകാനാകും. യുഎസ്, യുകെ അല്ലെങ്കിൽ ഷെങ്കൻ വിസകൾ (കുറഞ്ഞത് ഒരു തവണയെങ്കിലും ഉപയോഗിച്ചിട്ടുള്ളവ) കൈവശമുള്ള ഇന്ത്യൻ പൗരന്മാർക്ക് സൗദിയിൽ ഓൺ അറൈവൽ വിസ ലഭിക്കും. സൗദി വഴി യാത്ര ചെയ്യാൻ ആഗ്രഹിക്കുന്ന മറ്റ് ഇന്ത്യൻ പൗരന്മാർക്ക് നടപടിക്രമങ്ങൾ അനുസരിച്ച് സൗദി വിസക്ക് അപേക്ഷിക്കാം.

