ലക്ഷ്മി പ്രിയയും വീണ നായരും വോട്ടറാണെന്ന് ഉറപ്പു വരുത്താത്തത് അവരുടെ കുഴപ്പം – അഖിൽ മരാർ
കൊച്ചി: വോട്ടർ പട്ടികയിൽ പേരില്ലാതെ ട്വൻ്റി 20 സ്ഥാനാർഥിയായി പ്രഖ്യാപിച്ച നടിമാരായ ലക്ഷ്മി പ്രിയയും വീണ നായരും വോട്ടറാണെന്ന് ഉറപ്പു വരുത്താതരംഗത്തിറങ്ങിയതിൽ വിവാദം. സംവിധായകൻ അനിൽ മരാരാണ് ഇപ്പോൾ രംഗത്ത് വന്നത്.
നിയമസഭാ തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചതോടെ കേരളം പോളിംഗ് ചൂടിലേക്ക് നീങ്ങവെ, ട്വന്റി ട്വന്റി സ്ഥാനാർത്ഥി പട്ടികയെച്ചൊല്ലിയുള്ള ചർച്ചകൾ കൊഴുക്കുന്നത് സെലിബ്രിറ്റികളെ അണിനിരത്തി ശ്രദ്ധനേടിയ പട്ടികയിൽ നിന്ന് നടിമാരായ ലക്ഷ്മിപ്രിയയും വീണാ നായരും വോട്ടർപട്ടികയിലെ സാങ്കേതിക പ്രശ്നങ്ങൾ കാരണം പുറത്തായതിലാണ് തൃക്കാക്കരയിലെ സ്ഥാനാർത്ഥിയും സംവിധായകനുമായ അഖിൽ മാരാർ ഇപ്പോൾ വ്യക്തത വരുത്തിയിരിക്കുന്നത്.
സ്ഥാനാർത്ഥികളെ നിശ്ചയിച്ചവരുടെ ഭാഗത്തുനിന്നുണ്ടായ വീഴ്ചയല്ല ഇതെന്നാണ് അഖിൽ മാരാർ വ്യക്തമാക്കുന്നത്. പ്രമുഖരായ വ്യക്തികളെ പാർട്ടിയിലേക്ക് ക്ഷണിക്കുമ്പോൾ അവരുടെ വോട്ടർപട്ടികയിലെ കാര്യങ്ങൾ പരിശോധിക്കേണ്ട ഉത്തരവാദിത്തം വ്യക്തിപരമാണെന്ന സൂചനയാണ് അദ്ദേഹം നൽകുന്നത്. അഖിൽ മാരാർ, ലക്ഷ്മി പ്രിയ, വീണാ നായർ, പ്രോമി തുടങ്ങിയ വമ്പൻ നിരയെയായിരുന്നു ട്വന്റി ട്വന്റി ആദ്യം പ്രഖ്യാപിച്ചത്. എന്നാൽ വോട്ടില്ലാത്തതിന്റെ പേരിൽ ലക്ഷ്മിപ്രിയയ്ക്കും വീണയ്ക്കും പിന്മാറേണ്ടി വന്നത് പാർട്ടിക്കും സ്ഥാനാർത്ഥികൾക്കും വലിയ തിരിച്ചടിയായിരുന്നു. ഈ പശ്ചാത്തലത്തിലാണ് അഖിൽ മാരാരുടെ പ്രതികരണം ശ്രദ്ധേയമാകുന്നത്.
”അത് സ്ഥാനാർത്ഥിയാക്കിയവരുടെ കുഴപ്പമല്ല. നമ്മൾ ഒരാളെ സ്ഥാനാർത്ഥിയാക്കാൻ തീരുമാനിച്ച് അവരോട് സംസാരിക്കുമ്പോൾ സ്വാഭാവികമായും നമ്മൾ വോട്ടർ പട്ടികയിൽ പേരുണ്ടോ എന്ന് നമ്മൾ ചോദിക്കും. പഞ്ചായത്ത് തിരഞ്ഞെടുപ്പിലെ വോട്ടിങ്ങ് ലിസ്റ്റ് സംസ്ഥാന ഇലക്ഷൻ കമ്മീഷന്റെ വോട്ടർ പട്ടികയാണെന്നും നിയമസഭാ തിരഞ്ഞെടുപ്പിലെ വോട്ടർ പട്ടിക കേന്ദ്രതിരഞ്ഞെടുപ്പ് കമ്മീഷന്റെയാണെന്നുമുള്ള അറിവ് ഒരുപക്ഷേ ഇവർക്ക് ഇല്ലാതെ പോയിക്കാണും”, അഖിൽ മാരാർ പറഞ്ഞു.

