എസ് ഡി പി ഐൽ പൊട്ടിത്തെറി, മഞ്ചേശ്വരത്ത് അശ്റഫ് പത്രിക പിൻവലിച്ചു. സ്ഥാന മാനങ്ങൾ രാജിവെച്ച് അശ്റഫ്.

മഞ്ചേശ്വരം :മഞ്ചേശ്വരത്തെ
എസ്ഡിപിഐ സ്ഥാനാർഥി അശ്റഫ് പത്രിക പിൻവലിച്ചു.പത്രിക പിൻവലിപ്പിച്ചതിനെ തുടർന്ന് അഷ്റഫ് പാർട്ടി സ്ഥാനങ്ങൾ രാജിവച്ചു.മതേതര വോട്ടുകൾ ഭിന്നിക്കാതിരിക്കാൻ  എസ്ഡിപിഐ പിന്മാറണമെന്ന് യുഡിഎഫ് ആവശ്യപ്പെട്ടിരുന്നു.
എസ്ഡിപിഐ സ്ഥാനാർത്ഥിയെ പിൻവലിക്കണമെന്ന് യുഡിഎഫിന്റെ പ്രധാന നേതാക്കൾ ആവശ്യപ്പെട്ടിരുന്നു എന്ന് എസ് ഡി പി ഐ സംസ്ഥാന പ്രസിഡണ്ട് സി.പി.എ ലത്തീഫ് വെളിപ്പെടുത്തി
മുസ്ലിം സംഘടനകളുടെയും കടുത്ത എതിർപ്പ് എസ്ഡിപിഐ നേരിട്ടിരുന്നു. മതേതരവോട്ടുകൾ ഭിന്നിപ്പിക്കാൻ എസ്ഡിപി ഐ സ്ഥാനാർത്ഥിത്വം കാരണമാകുമെന്ന് അവർ പറഞ്ഞിരുന്നു. ആയിരത്തിൽ താഴെ വോട്ടുകൾ ക്കാണ് മുസ്‌ലിം ലീഗ് മഞ്ചേശ്വരത്ത്  വിജയിച്ചിരുന്നത്

Leave a Reply

Your email address will not be published. Required fields are marked *