ഒഴുക്കില്‍പെട്ട കൂട്ടുകാരനെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ രണ്ടു വിദ്യാര്‍ഥികള്‍ മുങ്ങിമരിച്ചു.

മാനന്തവാടി:പുഴയില്‍ ഒഴുക്കില്‍പെട്ട കൂട്ടുകാരനെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ രണ്ടു വിദ്യാര്‍ഥികള്‍ മുങ്ങിമരിച്ചു.വയനാട്ടിലെ ബാവലിയില്‍ ആണ് സംഭവം. കോഴിക്കോട് പതിമംഗലം സ്വദേശി അഷ്‌റഫിന്റെ മകന്‍ ആഷിഖ് (15), കൊയിലാണ്ടി സ്വദേശി ഷംഷീറിന്റെ മകന്‍ അദ്നാന്‍ (17) എന്നിവരാണ് മരിച്ചത്. കോഴിക്കോട് കൊടുവള്ളി മസ്ജിദുല്‍ ഹസ്വ ഇശാ സുന്നി ദര്‍സിലെ വിദ്യാര്‍ഥികളാണ് ഇരുവരും. മൈസൂര്‍ ഭാഗത്ത് വിനോദയാത്രz പോയി മടങ്ങുന്നതിനിടെ വെള്ളി രാവിലെ ബാവലി മഖാം ശരീഫ് സന്ദര്‍ശിച്ച സംഘം സമീപത്തെ ബാവലി പുഴയില്‍ കുളിക്കാന്‍ ഇറങ്ങിയപ്പോഴാണ് അപകടം.

സംഘത്തിലുണ്ടായിരുന്ന മറ്റൊരു വിദ്യാര്‍ഥി ഒഴുക്കില്‍പ്പെട്ടതോടെ നീന്തല്‍ അറിയാവുന്ന ആഷിഖും അദ്‌നാനും രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് മുങ്ങിപ്പോയത്. ഒഴുക്കില്‍പെട്ട വിദ്യാര്‍ഥിയെ രക്ഷപ്പെടുത്തി. ബഹളം കേട്ടെത്തിയ നാട്ടുകാരാണ് ഇരുവരെയും മുങ്ങിയെടുത്തത്. ഇരുവരെയും ഉടന്‍ തന്നെ മാനന്തവാടി മെഡിക്കല്‍ കോളജ് ആശുപത്രില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *