ജനസംഖ്യാനുപാതിക മണ്ഡല പുനർനിർണ്ണയം നടന്നാൽ കേരളം പോലുള്ള സംസ്ഥാനങ്ങളുടെ പ്രസക്തി നഷ്ടപ്പെടും അഡ്വ. മാത്യു കുഴൽ നാടൻ എംഎൽഎ
കോഴിക്കോട്: സ്ത്രീ സംവരണത്തിന്റെ മറവിൽ രാജ്യത്ത് ജനസംഖ്യാനുപാതികമായി മണ്ഡലം പുനർനിർണയം നടന്നാൽ കേരളം പോലുള്ള സംസ്ഥാനങ്ങളുടെ പ്രസക്തി നഷ്ടപ്പെടുമെന്ന് അഡ്വ. മാത്യു കുഴൽ നാടൻ എംഎൽഎ. അഭിപ്രായപ്പെട്ടു.
ജനസംഖ്യ അടിസ്ഥാനത്തിൽ ഡി ലിമിറ്റേഷൻ നടത്തണമെന്ന വാദം കോൺസ്റ്റ്യൂഷൻ അസംബ്ലിയിൽ പോലും പരാജയപെട്ടതാണെന്നും ഇന്ത്യൻ ഫെഡറൽ സംവിധാനത്തിന്റെ അടിത്തറ ഇളകാൻ ഇത്തരത്തിലുളള ഭരണഘടനാ വിരുദ്ധ പ്രവർത്തനങ്ങൾ കാരണമാവുമെന്നും അദേഹം കൂട്ടി ചേർത്തു. വനിത സംവരണത്തിന്റെ മറവിൽ മണ്ഡല പുനർനിർണയം നടത്തുന്നത് രാജ്യത്തെ സ്ത്രീകളോടുള്ള ഉത്തരവാദിത്വം കൊണ്ടല്ലെന്നും തികച്ചും രാഷ്ട്രീയപ്രേരീതമാണെന്നും മാത്യു കുഴൽ നാടൻ പറഞ്ഞു.
എം.ഇ.എസ് കോഴിക്കോട് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച എം.ഇ.എസ് ഡയമണ്ട് ജൂബിലി സെമിനാറിൽ ഡി-ലിമിറ്റേഷനും സ്ത്രീ സംവരണവും എന്ന വിഷയത്തിൽ സംസാരിക്കുകയായിരുന്നു അദ്ധേഹം. എം.ഇ. എസ് സംസ്ഥാന പ്രസിഡണ്ട് ഡോ. പി.എ ഫസൽ ഗഫൂർ മോഡറേറ്റർ ആയിരുന്നു. ശ്രീ. കെ.ടി. കുഞ്ഞിക്കണ്ണൻ, ഡോ. ആബിദ ഫാറുഖി എന്നിവർ സെമിനാറിൽ പങ്കെടുത്ത് സംസാരിച്ചു. എം.ഇ.എസ് മെഡിക്കൽ കോളജ് ഡീൻ ഡോ ഗിരിഷ് രാജ് സെമിനാറിന് ആശംസകൾ നേർന്നു.
എം.ഇ.എസ് ജില്ലാ സെക്രട്ടറി ഡോ.ഹമീദ് ഫസൽ സ്വാഗതവും ജില്ലാ പ്രസിഡണ്ട് കെ.വി. സലീം നന്ദിയും പറഞ്ഞു. എന്ന് ഹാഷിം കടാകലകം ജോ സെക്രട്ടറി

