മെക് സെവൻ മെഗാ സംഗമം മെയ് 3 ന് മാവൂരിൽ , ക്യാപ്റ്റൻ സലാഹുദ്ദീൻ പങ്കെടുക്കും.

’മാവൂർ:ആരോഗ്യ കേരളത്തിന് ഊർജ്ജം പകർന്ന മെക് സെവൻ
മാവൂരിൽ മെഗാ സംഗമം സംഘടിപ്പിക്കുന്നു . മാവൂർ സെൻ്ററിൻറെ 550 -ാം ദിന ആഘോഷത്തിൻറെ ഭാഗമായി മെയ് 3 ന് ഞായർ രാവിലെ 6 മണിക്ക് മാവൂർ രാഘവൻ മാസ്റ്റർ നഗറിൽ (കല്പ്ള്ളി പുട്ബാൾ ഗ്രൗണ്ട്) നടത്തുന്ന മെഗാ സംഗമത്തിൽ മെക് സെവൻ കേരളയുടെ സ്ഥാപക സാരഥി ഡോ.സലാഹുദ്ദീൻ, ബ്രാൻഡ് അംബാസഡർ അറക്കൽ ബാവ എന്നിവർ പങ്കെടുക്കുമെന്ന്   സ്വാഗത സംഘം ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ പറഞ്ഞു
കേരളത്തിലും വിദേശത്തുമായി നിരവധി പുരുഷ, വനിത സെൻറ്ററുക
ളിലായി പതിനായിരങ്ങളാണ് മെക് സെവൻ വ്യായാമം പരിശീലിക്കുന്നത്. പൊതു ജനങ്ങൾക്കിടയിൽ മാനസികവും ശാരീരികവുമായ ആരോഗ്യത്തെക്കുറിച്ച് അവബോധം സൃഷ്ട്‌ടിക്കുന്നതിൻറെ ഭാഗമായാണ് ഇത്തരം സംഗമങ്ങൾ സംഘടിപ്പിക്കുന്നതെന്ന് അവ എടുത്തു പറഞ്ഞു
മാനസിക വും ശാരീരികവുമായ ഉണർവ് പകർന്ന ഈ വ്യായാമ കൂട്ടായ്മക്ക് ഇന്ത്യൻ സൈന്യത്തിൽ സേവനം അനുഷ്‌ഠിച്ച ക്യാപ്റ്റൻ സലാഹുദീൻ ഒരു പതിറ്റാണ്ട് മുമ്പാണ് തുടക്കം കുറിച്ചത്

കോഴിക്കോട് ജില്ലയിലെ സോണൽ 5 ൽ പ്പെട്ട മാവൂർ സെൻ്റർ സംഘടിപ്പിക്കുന്ന മെഗാ സംഗമത്തിൽ വിവിധ സെൻറ്ററുകളിലെ 1000 ത്തോളം മെമ്പർ മാർ പങ്കെടുക്കുമെന്ന് അവർ അറിയിച്ചു
വാർത്താ സമ്മേളനത്തിൽ
സംഘാടക സമിതി ചെയർമാൻ കെ വി ഷംശുദ്ധീൻ ഹാജി,
കൺവീനർ മജീദ് പോളി,
മീഡിയ കോ ഓർഡിനേറ്റർ : പി. സി. അഹമ്മദ് കുട്ടി,
കമ്മിറ്റി ട്രഷറർ : വിനോദ് ചാക്കോ,
ഹമീദ് കടോടി എന്നിവർ പങ്കെടുത്തു

Leave a Reply

Your email address will not be published. Required fields are marked *