മേപ്പയൂർ വരനും സംഘവും റോഡിൽ ഗതാഗത തടസ്സം സൃ ഷ്ടിച്ച സംഭവത്തിൽ 7 വാഹനങ്ങ ളിൽ മൂന്നെണ്ണം പിടിച്ചെടു ത്തു.
കോഴി ക്കോട് :മേപ്പയൂർ വിവാഹവുമായി ബന്ധപ്പെട്ടു മണിക്കൂറുകളോളം റോഡിൽ ഗതാഗതം തടസ്സം സൃ ഷ്ടിച്ച സംഭവത്തിൽസം ഭവത്തിൽ ഉൾപ്പെട്ട 7 വാഹനങ്ങ ളിൽ മൂന്നെണ്ണം പേരാമ്പ്ര ജോ യിന്റ് ആർടിഒ ടി.എം.പ്രഗീഷി ന്റെ നേതൃത്വത്തിൽ പിടിച്ചെടു ത്തു വാഹന ഉടമകൾക്കെതിരെയും ഓടിച്ച വർക്കെതിരെയും മേപ്പയൂർ പൊലീസ് നേരത്തെ കേസെടുത്തിരുന്നു. വാഹനങ്ങളുടെ റജിസ്ട്രേ ഷൻ റദ്ദാക്കുകയും ഓടിച്ചവരു ടെ ലൈസൻസ് റദ്ദാക്കുകയും ചെയ്തു. വാഹനങ്ങൾ പേരാ മ്പ്ര ആർടിഒ ഓഫിസിൽ ഹാജ രാക്കിയിരുന്നു. യഥാർഥ നമ്പർ പ്ലേറ്റ് മാറ്റി ഫാൻസി നമ്പർ പ്ലേറ്റ് ഉപയോഗിച്ചായിരുന്നു വാഹനം ഓടിച്ചതെന്നും സ്വകാര്യ വാഹന ത്തിൽ ടാക്സി നമ്പർ പ്ലേറ്റ് ഉപ യോഗിച്ചതായും സൈലൻസർ മാറ്റിയതായും കണ്ടെത്തി. പിടിച്ചെടുത്ത വാഹനങ്ങൾ
ധമോട്ടർ വാഹന വകുപ്പ് മേപ്പയൂർ പൊലീസിനു കൈമാറി. ബാക്കി യുള്ള 4 വാഹനങ്ങളും ഉടൻ പി ടികൂടും.
വാഹനം ഓടിച്ചവർ മോട്ടർ വാ ഹന വകുപ്പിന്റെ എടപ്പാളിലെ ട്രെയിനിങ് സെന്ററിൽ ഒരാഴ്ച്‌ച റോഡ് സുരക്ഷാ ക്ലാസിൽ പങ്കെടുക്കുകയും കോഴിക്കോട് മെഡിക്കൽ കോളജ് ആശുപ്രതി യിൽ ഒരു മാസം സാമൂഹിക സേവനം നടത്തുകയും ചെയ്യണം
മഞ്ഞക്കുളത്തായിരുന്നു കാറി നു മുകളിൽ കയറിയും ഡോറി നു മുകളിൽ കയറിയിരുന്നും ബഹളമുണ്ടാക്കിയും മറ്റുള്ളവർ ക്കു യാത്രാതടസ്സമുണ്ടാക്കിയും മുപ്പതിലേറെ യുവാക്കൾ യാത്ര ചെയ്തത്.പ്രതിഷേധിച്ച നാട്ടുകാർ പ്രശ് നമുണ്ടാക്കിയ വാഹനങ്ങളുടെ വിവരങ്ങൾ പൊലീസിനു കൈമാറിയിരുന്നു.പരിശോധനയ്ക്ക് എഎംവി ഐമാരായ വി.പി.ശ്രീജേഷ്, പി. സജീർ, പി.എ.ഷിനു എന്നിവർ നേതൃത്വം നൽകി

