വെള്ളാപ്പള്ളി നടേശന് ഭ്രാന്താണ് , യുഡിഎഫ് അധികാരത്തില്‍ വന്നാല്‍ വര്‍ഗീയ ശക്തികളെ പിടിച്ചുകെട്ടും രൂക്ഷ വിമർശനവുമായി ഹമീദ് മാസ്റ്റർ
മലപ്പുറം:എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെ രൂക്ഷവിമര്‍ശനവുമായി മുസ്‌ലിം ലീഗ് മലപ്പുറം ജില്ലാ ജനറല്‍ സെക്രട്ടറി അബ്ദുല്‍ ഹമീദ് മാസ്റ്റര്‍. വെള്ളാപ്പള്ളി നടേശന് ഭ്രാന്താണെന്നും അദ്ദേഹത്തിന് ചികിത്സയാണ് ആവശ്യമെന്നും ഹമീദ് പറഞ്ഞു. യുഡിഎഫ് അധികാരത്തില്‍ വന്നാല്‍ വര്‍ഗീയ ശക്തികളെ പിടിച്ചുകെട്ടുമെന്നു അദ്ദേഹം സൂചിപ്പിച്ചു. കഴിഞ്ഞ 10 വര്‍ഷമായി വെള്ളാപ്പള്ളി ഇടതുപക്ഷത്തിന്റെ വക്താവായാണ് പ്രവര്‍ത്തിക്കുന്നതെന്നും പൊതുസമൂഹത്തിനിടയിലെ ലീഗിന്റെ സ്വീകാര്യത അദ്ദേഹത്തിന് ദഹിക്കുന്നില്ലെന്നും ഹമീദ് പറഞ്ഞു. കേരളത്തില്‍ വര്‍ഗീയ ധ്രുവീകരണം ഉണ്ടാക്കാനാണ് അദ്ദേഹം ശ്രമിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. യുഡിഎഫ് അധികാരത്തില്‍ വന്നാല്‍ ഇത്തരം വര്‍ഗീയശക്തികളെ കര്‍ശനമായി പിടിച്ചു കെട്ടുമെന്നും അബ്ദുല്‍ ഹമീദ് മാസ്റ്റര്‍ വ്യക്തമാക്കി.
എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ യുഡിഎഫിന് മേല്‍ക്കൈ പ്രവചിച്ചതിന് പിന്നാലെയാണ് വെള്ളാപ്പള്ളി മുസ്‌ലിം ലീഗിനെതിരെ രംഗത്തെത്തിയത്.

