രാജസ്ഥാനിലെ അല്‍വാറില്‍ ഓടിക്കൊണ്ടിരിക്കുന്ന കാറിന് തീപിടിച്ച് ഒരു കുടുംബത്തിലെ അഞ്ചുപേര്‍ മരിച്ചു
ജയ്പൂർ :രാജസ്ഥാനിലെ അല്‍വാറില്‍ ഓടിക്കൊണ്ടിരിക്കുന്ന കാറിന് തീപിടിച്ച് ഒരു കുടുംബത്തിലെ അഞ്ചുപേര്‍ മരിച്ച. മധ്യപ്രദേശിലെ ചെയിന്‍പുര സ്വദേശികളായ സന്തോഷ്, ഭാര്യ ശശി, മാതാവ് പാര്‍വതി, മക്കളായ രഘാനി, സാക്ഷി എന്നിവരാണ് മരിച്ചത്. ഗുരുതരമായി പൊള്ളലേറ്റ ഡ്രൈവര്‍ വിനോദ് കുമാര്‍ ജയ്പൂരിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഇന്നലെ രാത്രി ഡല്‍ഹി-മുംബൈ എക്സ്പ്രസ് പാതയില്‍ മൗജ്പൂരിന് സമീപമാണ് അപകടമുണ്ടായത്. ജമ്മു കശ്മീരിലെ വൈഷ്‌ണോദേവി ക്ഷേത്ര ദര്‍ശനം കഴിഞ്ഞ് തിരിച്ച് വരുകയായിരുന്നു കുടുംബം.
ഷോർട്ട്
സര്‍ക്യൂട്ടാണ് തീ പിടുത്തതിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. ഡ്രൈവര്‍ വിനോദ് കുമാര്‍ വാഹനം ഓടുന്നതിനിടെ പുറത്തേക്ക് ചാടുകയായിരുന്നു. വിവരമറിഞ്ഞ് അഗ്‌നിശമന സേനാംഗങ്ങള്‍ സ്ഥലത്തെത്തി 15 മിനിറ്റിനുള്ളില്‍ തീ നിയന്ത്രണവിധേയമാക്കിയെങ്കിലും കാര്‍ പൂര്‍ണമായും കത്തിയമര്‍ന്നിരുന്നു.

