മുഹമ്മദേ നിൻ്റെ മകൻ്റെ മുഖം നിൻ്റെ മനസ്സിൽ വരുന്നില്ലെ ….. പൊന്നാനി കടപ്പുറത്ത് കൊല്ലപ്പെട്ട ഫാതിമയുടെ ഭർത്താവും പ്രതിയുമായ മുഹമ്മദിനെ അനുനയിപ്പിക്കുന്ന തിരൂർ ഡി.വൈ എസ് പി യുടെ ശബ്‌ദ സന്ദേശം പുറത്ത്. ( വീഡിയോ)
കോഴിക്കോട് :കഴിഞ്ഞദിവസം പൊന്നാനി കടപ്പുറത്ത് കൊല്ലപ്പെട്ട ഫാതിമയുടെ ഭർത്താവും പ്രതിയുമായ മുഹമ്മദും തിരൂർ ഡി.വൈ എസ് പി യും നടത്തിയ ശബ്‌ദ സന്ദേശം പുറത്ത്https://www.facebook.com/share/r/1BBdXwjFxV/
താനൂർ റെയിൽവെ സ്റ്റേഷനിൽ
ആത്മഹത്യ ചെയ്യാൻ പോകുന്നതിനിടയിലാണ് മുഹമ്മദിനെ റെയിൽവെ🚦 സ്റ്റേഷനിൽ നിന്നും പോലീസ് പിടി കൂടുന്നത്
📱മുഹമ്മദേ ജീവിതം ഒന്നേയുള്ളൂ
നിനക്ക് ഒരു മകനുണ്ട് അവൻ്റെ മുഖം നിൻ്റെ മനസ്സിൽ
വരുന്നില്ലെ…
അവനെ നോക്കാൻ നീഅന്തസ്സുള്ളവനായി ജീവിക്കണം
ഇങ്ങനെ സംസാരം തുടർന്ന് ആത്മഹത്യയിൽ നിന്നും മുഹമ്മദിനെ പിന്തിരിപ്പിക്കുന്നതിനിടയിലാണ്
പ്രതിയെ പിടികൂടുന്നത്.
ഈ ശബ്‌ദ സന്ദേശത്തിൻ്റെ വീഡിയോ ഇപ്പോൾ വൈറലാണ്
ബുധനാഴ്ച രാവിലെ ഒൻപത് മണിയോടെ പൊന്നാനി കടപ്പുറത്തെ പുലിമുട്ടിന് സമീപമാണ് ഫാത്തിമയുടെ മൃതദേഹം കണ്ടെത്തിയത്. മൃതദേഹം കമഴ്ന്നു കിടക്കുന്ന രീതിയിലായിരുന്നു. മൃതദേഹത്തിന് മുകളിൽ മണ്ണ് വാരിയിട്ട നിലയിലായിരുന്നുവെന്നും യുവതിയുടെ കഴുത്തിൽ ഷോൾ മുറുക്കിയ പാടുകൾ ഉണ്ടായിരുന്നുവെന്നും പോലീസ് അറിയിച്ചു.
സംഭവത്തിന് ശേഷം ഒളിവിൽ പോയ മുഹമ്മദിനെ പരപ്പനങ്ങാടി റെയിൽവേ സ്റ്റേഷന് സമീപത്ത് നിന്നാണ് പോലീസ് പിടികൂടിയത്. ട്രെയിനിന് മുന്നിൽ ചാടി ആത്മഹത്യ ചെയ്യാൻ ശ്രമിക്കുന്നതിനിടെയാണ് ഇയാൾ പിടിയിലായത്.
കൊലപാതക കാരണം പോലീസ് പറയുന്നത് ഇങ്ങനെ…
മുഹമ്മദിന് ഫാത്തിമയോടുണ്ടായിരുന്ന സംശയവും ഇയാളുടെ ലഹരി ഉപയോഗവുമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക നിഗമനം.
സംഭവ ദിവസം: ചൊവ്വാഴ്ച രാത്രി പത്ത് മണിയോടെ ചൂട് കാരണം കാറ്റ് കൊള്ളാനാണെന്ന് പറഞ്ഞ് ഇരുവരും കടൽത്തീരത്തേക്ക് പോയിരുന്നു.
ഒന്നര വർഷം മുൻപായിരുന്നു ഇവരുടെ വിവാഹം. നാല് മാസം പ്രായമുള്ള ഒരു കുഞ്ഞുണ്ട്.

