കപ്പിത്താൻ കപ്പലിൽ മുങ്ങുന്നു! ധർമ്മടത്ത് റഷീദ് തേരാളി

കപ്പിത്താൻ കപ്പലിൽ മുങ്ങുന്ന വാർത്തയാണ്
ധർമ്മടത്ത് നിന്നു വരുന്നത്
പിണറായി വിജയൻ ഒരു റൗണ്ടിലും മുന്നിട്ടു നിൽക്കാത്ത ആദ്യ തെരഞ്ഞെടുപ്പ്
ഈ പിറകിൽ പോക്കിൽ ആരാണ് മുന്നിൽ പോകുന്നത്
അതാണ് ചർച്ച
കേരളത്തിൻ്റെ ചരിത്രത്തിൽ പിണറായി വിജയൻ എന്ന മുഖ്യമന്ത്രിയെ മുട്ടുകുത്തിച്ച കോൺ ഗ്രസുകാരൻ ആര് ?
ഈ സ്ഥാനാർഥിയെ
ക്കുറിച്ചാണ് ആളുകൾ അന്വേഷിക്കുക സഖാവിനെ മുഖ്യമന്ത്രി മത്സരിച്ച മണ്ഡലമെന്നതിനപ്പുറം സിപിഎമ്മിന് ഇത്രയേറെ കരുത്തുറ്റ അടിത്തറയുള്ള മണ്ഡലത്തിലുള്ള യുഡിഎഫ് മുന്നേറ്റം ആരും പ്രതീക്ഷിച്ചതല്ല. മണ്ഡലത്തിലെ 8 പഞ്ചായത്തുകളിൽ കടമ്പൂര്‍ മാത്രമാണ് യുഡിഎഫിനൊപ്പം. എൽഡിഎഫ് പഞ്ചായത്തുകളിലാണു ആദ്യ റൗണ്ടുകളിൽ യുഡിഎഫ് മുന്നിൽവന്നത്.
വാർത്തകൾ പുറത്തുവന്നതോടെയാണ് ധർമടത്തെ യുഡിഎഫ് സ്ഥാനാർഥിയാരെന്ന് പലരും തിരഞ്ഞത്. എന്നാൽ കോൺഗ്രസിലെ വി.പി.അബ്ദുൽ റഷീദിനെ അടുത്തറിയാവുന്നവർക്ക് ഇതു പുതുമയല്ല. 2016 നിയമസഭാ തിരഞ്ഞെടുപ്പിൽ തളിപ്പറമ്പിൽ എൽഡിഎഫിന്റെ ഭൂരിപക്ഷം മുൻപത്തെക്കാൾ പുകുതിയോളം കുറച്ച ‘സ്റ്റാർ കാൻഡിഡേറ്റ്’ ആയിരുന്നു അബ്ദുൽ റഷീദ്. എൽഡിഎഫ് കുത്തക സീറ്റീൽ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദനെതിരെയായിരുന്നു ആ നേട്ടം.

. 2016ൽ യുഡിഎഫ് സ്ഥാനാർഥിയായിരുന്ന രാജേഷ് നമ്പ്യാർക്കെതിരെ (കേരള കോൺ. (എം), സിപിഎമ്മിലെ ജയിംസ് മാത്യുവിന്റെ ഭൂരിപക്ഷം 40,617 വോട്ടുകളായിരുന്നു. എന്നാൽ എൽഡിഎഫ് തരംഗമടിച്ച 2021ൽ ആഭൂരിപക്ഷം 22,689 വോട്ടുകളിലേക്ക് കുറച്ചത് അബ്ദുൽ റഷീദ് യുഡിഎഫ് സ്ഥാനാർഥിയായി എത്തിയപ്പോഴാണ്. 7.85 % വോട്ടുകൾ യുഡിഎഫ് കൂട്ടിയപ്പോൾ എൽഡിഎഫിന് കുറഞ്ഞത് 7.84 % വോട്ടുകൾ. 2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ മണ്ഡലത്തിലെ 165 ബൂത്തുകളിൽ 80ലും യുഡിഎഫ് മുന്നിലെത്തി. 85ൽ മാത്രമാണ് ഇടതിനു ഭൂരിപക്ഷം അന്നു നേടാനായത്.

Leave a Reply

Your email address will not be published. Required fields are marked *