ബംഗാളിൽ വ്യാപക അക്രമം . തൃണമൂൽ ബി ജെ പി പ്രവർത്തകർ കൊല്ലപ്പെട്ടു

കൊല്‍ക്കത്ത: ബംഗാളിൽ വ്യാപക അക്രമം ഇന്നലെകൊല്‍ക്കത്തയിലെ ചരിത്രപ്രസിദ്ധമായ ന്യൂ മാര്‍ക്കറ്റില്‍ തൃണമൂല്‍ കോണ്‍ഗ്രസിന്റെ ന്യൂ മാര്‍ക്കറ്റ് യൂണിയന്‍ ഓഫീസ് ബുള്‍ഡോസര്‍ ഉപയോഗിച്ച് തകർത്തതിന് പിന്നാല  തൃണമൂല്‍ കോണ്‍ഗ്രസ്, ബിജെപി പ്രവര്‍ത്തകര്‍ തമ്മില്‍ വ്യാപക സംഘര്‍ഷം തുടരുന്നു. ബെലഘട്ടയിലും നാനൂറിലുമായി തങ്ങളുടെ രണ്ട് പ്രവര്‍ത്തകര്‍ ബിജെപി ആക്രമണത്തില്‍ കൊല്ലപ്പെട്ടതായി തൃണമൂല്‍ അറിയിച്ചു. നോര്‍ത്ത് 24 പര്‍ഗാനാസ് ജില്ലയില്‍ തങ്ങളുടെ രണ്ട് പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടതായി ബിജെപിയും പറഞ്ഞു.
ബിജെപിയുടെ വിജയാഹ്ലാദ പ്രകടനങ്ങള്‍ക്കിടെ പലയിടത്തും സംഘര്‍ഷമുണ്ടായി. തൃണമൂല്‍ ഓഫീസുകള്‍ക്ക് നേരെ വ്യാപക ആക്രമണമുണ്ടായി. നാനൂറില്‍ അബീര്‍ ഷെയ്ഖ് എന്ന തൃണമൂല്‍ പ്രവര്‍ത്തകനാണ് കൊല്ലപ്പെട്ടത്. ബിശ്വജിത്ത് പട്‌നായിക് ആണ് കൊല്ലപ്പെട്ട രണ്ടാമത്തെ തൃണമൂല്‍ പ്രവര്‍ത്തകന്‍. യാദവ് ബോര്‍ ജാദവ്, മധു മൊണ്ഡാല്‍ എന്നീ പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടതായി ബിജെപി പറഞ്ഞു. ഹൗറ, ബെറാംപൂര്‍ തുടങ്ങിയ നിരവധിയിടങ്ങളില്‍ തൃണമൂല്‍ ഓഫിസുകള്‍ തകര്‍ത്തു.
ഇന്നലെ കൊല്‍ക്കത്തയിലെ ചരിത്രപ്രസിദ്ധമായ ന്യൂ മാര്‍ക്കറ്റില്‍ തൃണമൂല്‍ കോണ്‍ഗ്രസിന്റെ ന്യൂ മാര്‍ക്കറ്റ് യൂണിയന്‍ ഓഫീസ് ബുള്‍ഡോസര്‍ ഉപയോഗിച്ച പൂര്‍ണമായും തകര്‍ത്തു. സ്ഥലത്ത് സംഘര്‍ഷാവസ്ഥ നിലനില്‍ക്കുകയാണ്. ബിജെപി കൊടികളേന്തിയ നൂറുകണക്കിന് പ്രവര്‍ത്തകര്‍ സ്ഥലത്തെത്തിയിരുന്നു. ഇതിനിടെയാണ് തൃണമൂലിന്റെ തൊഴിലാളി യൂണിയന്റെ ഓഫീസ് ബുള്‍ഡോസര്‍ ഉപയോഗിച്ച് പൂര്‍ണമായും തകര്‍ത്തത്. സംഘര്‍ഷ സാധ്യത മുന്നില്‍കണ്ട് വ്യാപാരികള്‍ കടകള്‍ അടച്ച് സ്ഥലംവിട്ടു. പിന്നീട് പൊലീസ് സ്ഥലത്തെത്തിയാണ് സാഹചര്യം നിയന്ത്രിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *