ആദ്യ തട്ടിപ്പിന് അഭിനന്ദനങ്ങൾ’; സ്വന്തം ജ്യോത്സ്യന് സർക്കാർ ജോലി നൽകിയ വിജയിയെ കടന്നാക്രമിച്ച് നടി.
ചെന്നൈ:തമിഴ്നാട് മുഖ്യമന്ത്രി
വിജയ്ൻ്റെ വിജയം പ്രവചിച്ച ജ്യോതിഷ്ന്
സർക്കാർ പദവി നൽകിയതിൽ പരക്കെ വിമർശനം
വിജയിയുടെ വ്യക്തിഗത ജ്യോതിഷിയും പാർട്ടി വക്താവുമായ റിക്കി രാധൻ പണ്ഡിറ്റ് വെട്രിവേലിനെ സർക്കാർ പദവിയിൽ നിയമിച്ചതാണ് വിമർശനങ്ങൾക്ക് വഴിവെച്ചത്. മുഖ്യമന്ത്രിയുടെ ‘ഓഫീസർ ഓൺ സ്പെഷ്യൽ ഡ്യൂട്ടി’ (OSD) ആയിട്ടാണ് ഇദ്ദേഹത്തെ നിയമിച്ചിരിക്കുന്നത്. ഭരണത്തിന്റെ തുടക്കത്തിൽ തന്നെ സ്വന്തം ജ്യോതിഷിക്ക് സുപ്രധാന സർക്കാർ പദവി നൽകിയ വിജയിയുടെ നടപടിക്കെതിരെ വിവിധ കോണുകളിൽ നിന്ന് രൂക്ഷമായ വിമർശനങ്ങളാണ് ഉയരുന്നത്.
ഇക്കാര്യം ചൂണ്ടിക്കാട്ടി വിജയിയെ കടന്നാക്രമിച്ചിരിക്കുകയാണ് മുൻ ബിഗ് ബോസ് താരവും ആർട്ടിസ്റ്റുമായ ജൂലി. മുഖ്യമന്ത്രി ആയ ശേഷം നടത്തിയ ആദ്യ തട്ടിപ്പിന് അഭിനന്ദനങ്ങൾ എന്ന് പറഞ്ഞാണ് വിജയ്ക്ക് എതിരെ ജൂലി സംസാരിച്ചത്. “ഞങ്ങൾ പെരിയോരെ ഇഷ്ടപ്പെടുന്നവരാണ്. സനാദനത്തിന് എതിരായവരാണ്. പക്ഷേ നിങ്ങളുടെ വിശ്വാസങ്ങളെ ഞങ്ങൾ മാനിക്കുന്നുണ്ട്. അതിനെ ബഹുമാനിക്കുകയും ചെയ്യുന്നുണ്ട്. ദൈവത്തെ ആരാധിക്കരുതെന്ന് ഞങ്ങൾ പറഞ്ഞിട്ടില്ല. കുമ്പിട്രോ സാമി എന്ന് പറയുന്നത് തെറ്റാണെന്നെ പറഞ്ഞിട്ടുള്ളൂ. എന്തായാലും പ്രധാനപ്പെട്ടൊരു ജോലി, അത്രയും പ്രധാനപ്പെട്ടൊരു ജ്യോത്സ്യന് കൊടുത്തിരിക്കുന്നു(പരിഹാസത്തോടെ). അയാൾക്ക് കൊടുക്കുന്ന പ്രതിഫലം എവിടെ നിന്നാണ് വരുന്നത് ? അത് ഞങ്ങളുടെ നികുതി പണമല്ലേ?”, എന്ന് ജൂലി പറയുന്നു.
ഒപ്പം ജനങ്ങളുടെ നികുതിപ്പണം ഒരിക്കലും ദുർവിനിയോഗം ചെയ്യില്ലെന്ന് പ്രചരണ റാലിക്കിലെ വിജയ് പറഞ്ഞിരുന്നു
ജനങ്ങളുടെ നികുതിപ്പണം ഒരിക്കലും ദുർവിനിയോഗം ചെയ്യില്ലെന്ന് പ്രചരണ റാലിക്കിലെ വിജയ് പറയുന്നൊരു വീഡിയോയും ജൂലി പങ്കുവച്ചിട്ടുണ്ട്. പിന്നാലെ നിരവധി പേരാണ് കമന്റുമായി രംഗത്ത് എത്തിയത്. പലരും ജൂലിയെ സപ്പോർട്ട് ചെയ്തെങ്കിലും ഭൂരിഭാഗം പേരും ജൂലിയ്ക്ക് എതിരെ കടുത്ത വിമർശനമാണ് ഉന്നയിക്കുന്നത്. വിജയ് തെരഞ്ഞെടുപ്പിൽ നിൽക്കുന്നുവെന്ന് അറിഞ്ഞത് മുതൽ അദ്ദേഹത്തിനെതിരെ വലിയ വിമർശനങ്ങൾ ജൂലി പറയുന്നുണ്ടായിരുന്നു. വിജയിച്ചപ്പോൾ, പ്രതിപക്ഷത്ത് ഡിഎംകെ ആണെന്നും അവർ ആ സ്ഥാനത്ത് ഇരിക്കുന്നത് എത്ര അപകടകരമാണെന്ന് വരും ദിവസങ്ങളിൽ വിജയ്ക്ക് മനസിലാകുമെന്നും ജൂലി പറഞ്ഞത് ഏറെ
വിമർശിക്കപ്പെട്ടു

