പശ്ചിമ ബംഗാളിൽ അധികാരം പിടിച്ചെടുത്തതിന് പിന്നാലെ ബിജെപി സർക്കാർ കന്നുകാലി കശാപ്പിന് കടുത്ത നിയന്ത്രണം ഏർപ്പെടുത്തി ഉത്തരവിറക്കി

കൊൽക്കത്ത:പശ്ചിമ ബംഗാളിൽ അധികാരം പിടിച്ചെടുത്തതിന് പിന്നാലെ ബിജെപി സർക്കാർ വർഗീയ വിഭജനത്തിന് തിരികൊളുത്തുന്ന. സംസ്ഥാനത്ത് പശു, കാള, പോത്ത് എന്നിവയുടെ കശാപ്പിന് കർശന നിയന്ത്രണങ്ങളും പരസ്യമായ കശാപ്പിന് നിരോധനവും ഏർപ്പെടുത്തിക്കൊണ്ട് ആഭ്യന്തര വകുപ്പ് ഉത്തരവിറക്കി.
1950 ലെ കശാപ്പ് നിയമം പുറത്തെടുത്താണ് കന്നുകാലികളെ പൊതുസ്ഥലത്ത് കശാപ്പ് ചെയ്യാൻ പാടില്ല എന്ന പുതിയ ഉത്തരവ് ഇറക്കിയത്
ബലിപെരുന്നാൾ (ബക്രീദ്) ആഘോഷിക്കാൻ മാസങ്ങൾ മാത്രം ബാക്കിനിൽക്കെ പുറപ്പെടുവിച്ച ഈ ഉത്തരവ് മുസ്ലിം സമുദായത്തെയും കശാപ്പ് തൊഴിലാളികളെയും ലക്ഷ്യം വെച്ചുള്ളതാണെന്ന വിമർശനം ശക്തമാണ്.

ബിജെപി സർക്കാർ പുറത്തിറക്കിയ പുതിയ വിജ്ഞാപന പ്രകാരം കന്നുകാലികളെ കശാപ്പ് ചെയ്യുന്നതിന് മുമ്പ് ‘ഫിറ്റ്‌നസ് സർട്ടിഫിക്കറ്റ്’ നിർബന്ധമാണ്. 14 വയസ്സിന് മുകളിൽ പ്രായമുള്ള കന്നുകാലികളെ മാത്രമേ കശാപ്പ് ചെയ്യാൻ പാടുള്ളൂ. പ്രായം മൂലമോ മാരകമായ രോഗങ്ങൾ മൂലമോ ജോലി ചെയ്യാനോ പ്രജനനത്തിനോ കഴിയാത്ത മൃഗമാണെന്ന് സർട്ടിഫിക്കറ്റ് ലഭിക്കണം. മുൻസിപ്പാലിറ്റി ചെയർമാനോ പഞ്ചായത്ത് സമിതി പ്രസിഡന്റോ സർക്കാർ വെറ്റിനറി സർജനുമായി ചേർന്ന് എഴുതി നൽകുന്ന സർട്ടിഫിക്കറ്റ് ഉണ്ടെങ്കിൽ മാത്രമേ കശാപ്പ് അനുവദിക്കൂ.

നിയമം ലംഘിക്കുന്നവർക്ക് ആറ് മാസം തടവോ 1000 രൂപ പിഴയോ അല്ലെങ്കിൽ രണ്ടും കൂടിയോ ശിക്ഷ ലഭിക്കും. മതപരമായ ആചാരങ്ങളെയും ഭക്ഷണസ്വാതന്ത്ര്യത്തെയും ഹനിക്കുന്നതാണ് ഈ നടപടിയെന്ന് പ്രതിപക്ഷ കക്ഷികൾ ആരോപിക്കുന്നു. ബലിപെരുന്നാൾ അടുത്തിരിക്കെ ഇത്തരമൊരു നീക്കം നടത്തിയത് ബോധപൂർവ്വം വർഗീയ ധ്രുവീകരണം ലക്ഷ്യമിട്ടാണെന്നാണ് വിലയിരുത്തൽ. മൃഗസംരക്ഷണത്തിന്റെ പേരിൽ സാധാരണക്കാരായ കന്നുകാലി വ്യാപാരികളെയും കശാപ്പുകാരെയും ദ്രോഹിക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്ന് രാഷ്ട്രീയ നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നു

Leave a Reply

Your email address will not be published. Required fields are marked *