വിദ്വേഷ പ്രചാരകരെ ചേർത്തു പിടിച്ച പിണറായി സംഘ് പരിവാറിന് വളക്കൂറുള്ള മണ്ണാക്കി കേരളത്തെ മാറ്റി -വെൽഫെയർ പാർട്ടി

കുന്ദമംഗലം :വിദ്വേഷ പ്രചാരകരെ ചേർത്തു പിടിച്ച പിണറായി
സംഘ് പരിവാറിന് വളക്കൂറുള്ള മണ്ണാക്കി കേരളത്തെ
മാറ്റിയതിനുള്ള തിരിച്ചടിയാണ് എൽ.ഡി എഫി ൻ്റെ
തെരഞെടുപ്പിലെ തോൽവിയെന്ന്
വെൽഫെയർ പാർട്ടി സംസ്ഥാന ജനറൽ സെക്രട്ടറി ജബീന ഇർഷാദ്.
ജനകീയ സമരങ്ങളെഅടിച്ചമർത്തിയ
പിണറായി വർഗീയ ധ്രുവീകരണം നടത്തിയാണ് തെരഞെടുപ്പിനെ നേരിട്ടത്.
ഇതിൻ്റെ ഫലം ബി.ജെ.പി ക്ക് മൂന്നു സീറ്റ് ലഭിച്ചു എന്നതാണെന്നും അവർ കൂട്ടിച്ചേർത്തു.
കണ്ണിൽ പൊടിയിടുന്ന
ക്ഷേമ വാഗ്ദാനങ്ങളെക്കാൾ
പ്രധാനപ്പെട്ടതാണ്
കേരളം കാത്ത് സൂക്ഷിക്കുന്ന
മതനിരപേക്ഷതയും സാമൂഹിക സഹവർത്തിത്വവുമെന്ന്
കേരളീയ സമൂഹം ഒരിക്കൽ
കൂടി തെളിയിച്ചു .
അവർ തുടർന്ന് പറഞ്ഞു.
തെരെഞെടുപ്പ് ഫലം കേരളത്തോട് പറയുന്നത് എന്ന തലക്കെട്ടിൽ വെൽഫെയർ പാർട്ടി ജില്ലാ കമ്മിറ്റി കുന്ദമംഗലത്ത് സംഘടിപ്പിച്ച പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അവർ.
ജില്ലാ പ്രസിഡൻ്റ് ടികെ മാധവൻ അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി ഷംസീർ ഇബ്രാഹിം, സംസ്ഥാന കമ്മറ്റിയംഗം അസ്ലം ചെറുവാടി എന്നിവർ സംസാരിച്ചു.
ജില്ലാ ജനറൽ സെക്രട്ടറി സാലിഹ് കൊടപ്പന സ്വാഗതവും പ്രോഗ്രാം കൺവീനർ ഇപി അൻവർ സാദത്ത് നന്ദിയും പറഞ്ഞു.


സംസ്ഥാന കമ്മറ്റിയംഗം എ പി വേലായുധൻ, ജില്ലാ ട്രഷറർ കെസി അൻവർ, ജില്ലാ വൈസ് പ്രസിഡണ്ട് എൻ കെ ജുമൈല, എം എ ഖയ്യൂം, സുഫീറ എരമംഗലം, എം പി ഫാസിൽ, ഇപി ഉമർ എന്നിവർ നേതൃത്വം നൽകി.

Leave a Reply

Your email address will not be published. Required fields are marked *