കോഴിക്കോട് കെഎസ്ആർടിസി ടെർമിനലിൽ സീലിങ് തകർന്നു വീണു; രണ്ട് യാത്രക്കാർക്ക് പരിക്ക്
കോഴിക്കോട്: കോഴിക്കോട് കെഎസ്ആർടിസി ബസ് ടെർമിനലിൽ സീലിങ് തകർന്നു വീണ് രണ്ട് യാത്രക്കാർക്ക് പരിക്കേറ്റു. ടെർമിനലിൽ ബസ് കാത്തുനിൽക്കുന്ന ഭാഗത്തെ ജിപ്സം സീലിങ് അപ്രതീക്ഷിതമായി അടർന്നു വീഴുകയായിരുന്നു.
സീലിങ് വീഴുമ്പോൾ ഇതിനടിയിൽ നിൽക്കുകയായിരുന്ന യാത്രക്കാരുടെ തലയ്ക്കാണ് പരിക്കേറ്റത്. പരിക്കേറ്റവർക്ക് നിസ്സാരമായ പരിക്കുകൾ മാത്രമാണുള്ളതെന്നാണ് പ്രാഥമിക റിപ്പോർട്ടുകൾ. സംഭവത്തെ തുടർന്ന് ടെർമിനലിൽ അൽപ്പസമയം പരിഭ്രാന്തി പരന്നു.


