AI girlfriend

11 കാരിയെ ബലാത്സംഘം ചെയ്ത കൊന്ന സംഭവം; മകൻ ചെയ്തത് മാപ്പർഹിക്കാത്ത കുറ്റം ‘ മൃതദേഹം ഏറ്റു വാങ്ങാതെ മാതാപിതാക്കൾ

കൊൽക്കത്ത:  പശ്ചിമ ബംഗാളിൽ പതിനൊന്നുകാരിയെ ക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതി പോലീസ് ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടതിന് പിന്നാലെ, മൃതദേഹം ഏറ്റുവാങ്ങാൻ വിസമ്മതിച്ച് മാതാപിതാക്കൾ. പ്രതി പ്രഭാസ് മൊണ്ടാലിന്റെ മൃതദേഹം വീട്ടിലേക്ക് കൊണ്ടു വരേണ്ടതില്ലെന്നും, താൻ അവനെ അവസാനമായി കാണാൻ ആഗ്രഹിക്കുന്നില്ലെന്നും മാതാവ് സന്ധ്യ മൊണ്ടാൽ വ്യക്തമാക്കി.തന്റെ മകൻ ചെയ്തത് മാപ്പർഹിക്കാത്ത കുറ്മാണെന്നും, അതിനാൽ അവൻ അർഹിച്ച ശിക്ഷയാണ് ലഭിച്ചതെന്നും മാതാവ് വാർത്താ ഏജൻസിയോട് പ്രതികരിച്ചു. “അവൻ ചെയ്ത തെറ്റിന് അവൻ ശിക്ഷിക്കപ്പെട്ടു. എനിക്ക് യാതൊരു എതിർപ്പുമില്ല. അവനെ പോലീസ് വെടിവെച്ചുകൊല്ലുകയോ എന്ത് ചെയ്താലും ശരി, എനിക്ക് അതൊരു പ്രശ്നമല്ല”- സന്ധ്യ മൊണ്ടാൽ പറഞ്ഞു. മകന്റെ മരണവിവരം അറിയിക്കാൻ വീട്ടിലെത്തിയ പോലീസുകാരോട് താൻ ആശുപത്രിയിലേക്ക് വരുന്നില്ലെന്നും വീട്ടിൽ അസുഖബാധിതനായി കിടക്കുന്ന ഭർത്താവിനെ പരിചരിക്കാൻ ആളില്ലെന്നും അവർ അറിയിച്ചു.സംഭവസ്ഥലത്ത് തെളിവെടുപ്പിനായി എത്തിച്ചപ്പോഴാണ് പ്രതി പോലീസിനെ ആക്രമിച്ച് രക്ഷപ്പെടാൻ ശ്രമിച്ചത്. പോലീസുകാരന്റെ തോക്ക് തട്ടിയെടുക്കാൻ ശ്രമിക്കുന്നതിനിടെ നടന്ന വെടിവെപ്പിലാണ് പ്രഭാസ് മൊണ്ടാൽ കൊല്ലപ്പെട്ടതെന്ന് പോലീസ് അറിയിച്ചു. ക്രൂരമായ കുറ്റകൃത്യം ചെയ്ത മകനെതിരെ മാതാപിതാക്കൾ തന്നെ ഇത്തരത്തിൽ നിലപാടെടുത്തത് സമൂഹത്തിൽ വലിയ ചർച്ചയായിരിക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *