തുടർച്ചയായ മൂന്നാം ലോകകപ്പിലും ഫ്രാൻസ സെമിയിൽ . മെസ്സിക്കൊപ്പം എംപ്പാമ്പെ.
ബോസ്റ്റൺ :കിടിലൻ സേവുകളുമായി മത്സരത്തിലുടനീളം നിറഞ്ഞു കളിച്ച മൊറോക്കൻ കീപ്പർ യാസിൻ ബോണോയുടെ പിഴവിൽ ഫ്രാൻസ്ന് വിജയം
ആറു മിനിറ്റിനിടെ അവസരങ്ങൾ മുതലാക്കിയ ഫ്രാൻസ്, ക്വാർട്ടർ ഫൈനൽ പോരിൽ മൊറോക്കോയെ എതിരില്ലാത്ത രണ്ടു ഗോളിനു കീഴടക്കി ഫിഫ ലോകകപ്പിന്റെ സെമി ഫൈനലിൽ കടന്നു. കഴിഞ്ഞ ലോകകപ്പ് സെമിഫൈനലിൽ ഏറ്റുമുട്ടിയപ്പോഴും 2–0നാണ് മൊറോക്കോയെ ഫ്രാൻസ് തോൽപ്പിച്ചത്. ലോകകപ്പിൽ ഫ്രാൻസിന്റെ തുടർച്ചയായ മൂന്നാം സെമിഫൈനലാണിത്. സ്പെയിൻ – ബൽജിയം പോരാട്ടത്തിൽ വിജയികളാകും സെമിയിൽ ഫ്രാൻസിന്റെ എതിരാളികൾ”
ആദ്യ പകുതിയിൽ പെനാൽറ്റി നഷ്ടപ്പെടുത്തിയതിന്റെ ക്ഷീണം രണ്ടാം പകുതിയിലെ തകർപ്പൻ ഗോളിലൂടെയും അസിസ്റ്റിലൂടെയും തീർത്ത് ഫ്രഞ്ച് നായകൻ കിലിയൻ എംബാപ്പെ ഗോൾഡൻ ബൂട്ട് പോരാട്ടത്തിൽ ലയണൽ മെസ്സിയെ പിന്നിലാക്കി ഒന്നാമതെത്തുകയും ചെയ്തു. 20 ഗോളുകളുമായി മെസ്സി തൊട്ടുപിന്നാലെ ഉണ്ടെങ്കിലും അസിസ്റ്റുകളുടെ കാര്യത്തിൽ മെസ്സിയെക്കാൾ എംബാപ്പെയാണ് മുന്നിൽ.

