ഫിഫ ലോക കപ്പിലെ സ്വിസ് കളിക്കാരൻ എംബോളൊ VAR നിയമത്തിലെ ഇരയാണെന്ന് അന്താരാഷ്ട്ര ഫുട്ബാൾ സംഘടന .
വാഷിംഗ്ടൺ : കരഞ് കൈ കൂപ്പി കളിക്കളം വിട്ട സ്വിസ് താരം എംബോളയുടെ മുഖം ലോകകപ്പ് മത്സരം കണ്ടവരുടെ മനസ്സിൽ നിന്നും പെട്ടെന്ന് മാഞ്ഞു പോവില്ല. ഇത് ഒരു തെറ്റായ നിയമത്തിൻ്റെ ഇരയാക്കപ്പെട്ടതാണെന്ന് ഇപ്പോൾ കണ്ടെത്തൽ . പക്ഷെ വൈകി വന്ന ഈ വിലയിരുത്തൽ ആ ദുർനിമിഷത്തെ തിരിച്ചെടുക്കാൻ കഴിയാത്തതായി അവശേഷിപ്പിച്ചു കൊണ്ടാണ് IFAB വീണ്ടു വിചാരം നടത്തിയത്.

2026 ലെ ഫിഫ ലോകകപ്പിലെ VAR വിവാദങ്ങളിൽ ഒന്നായി മാറിയ സ്വിസ് താരം എംബോളക്ക് ലഭിച്ച ചുവപ്പ് കാർഡ് വലിയ പിഴവാണെന്ന് കണ്ടെത്തിയിരിക്കയാണ് IFAB ( International Football Association Boarad)
അർജൻ്റീന സ്വിസ്റ്റർലൻ്റ് ക്വോർട്ടർ ഫൈനൽ മത്സരത്തിൽ
സ്കോർ: 1-1 ന് തുല്യമായതിന് തൊട്ടുപിന്നാലെ 72-ആം മിനിറ്റിൽ
അർജൻ്റീനയുടെ ലിയാൻഡ്രോ പെരഡേ സ് സ്വിസിൻ്റെ ബ്രിൽ എംബോളയെ ഫൗൾ ചെയ്തു എന്ന് കരുതി റഫറി ജോഓ
പിനേറോ പാരഡസിന് മഞ കാർഡ് കൊടുക്കുകയായിരുന്നു. ഇതിൽ VAR ഇടപെട്ടു.
പാരഡെസ് ഫൗൾ ചെയ്തിട്ടില്ല എന്നും എം ബോള ഡൈവ് ചെയ്തതാണെന്നും കണ്ടെത്തി
അത് കൊണ്ട് പാരഡസിൻ്റെ മഞ പിൻവലിച്ചു.
പകരം എംബോളക്ക് മഞ്ഞ കാർഡ് കൊടുത്തു കളിയിൽ നിന്ന് പുറത്താവുകയും ചെയ്തു . അതെ സമയം എംബോ ളക്ക് 44-ആം മിനിറ്റിൽ ഒരു മഞ്ഞ കാർഡ് ഉണ്ടായിരുന്നതിനാൽ അത് 2nd Yellow ആയി Red Card ആയി മാറി. പിന്നീട് സ്വിറ്റ്സർലൻ്റ് ടീമിൽ 10 പേരായി മാറി. തുടർന്ന്അർജൻ്റീന ഏക്സ് ട്ര ടൈമിൽ
ൽ 2 ഗോൾ കൂടി അടിച്ച് 3-1 ന് ജയിച്ചു .
കളിയുടെ ഈ വാർ നിയമം തങ്ങളുടെ കളിയെ നശിപ്പിച്ചു എന്നാണ് സ്വിസ് കോച്ച് മുറാട്ട് യാക്വിൻ പറഞ്ഞത് .
എന്നാൽ IFAB യുടെ
2026 ജൂലൈ 28 ന് ഇത് സംബന്ധിച്ച് ഇറക്കിയ സർക്കുലറിൽ പറയുന്നത് ശിക്ഷാ നടപടിക്ക് കാരണമായ കുറ്റം ചെയ്ത കളിക്കാരനെ തിരിച്ചറിയാൻ മാത്രമേ പുനഃപരിശോധന നടത്താൻ കഴിയൂ കുറ്റം തന്നെ പുനഃപരിശോധിക്കാനോ മാറ്റാനോ പാടില്ല. എന്നാണ് ഇത് സംബനധിച്ച് വിശദീകരിച്ചത്
ഇവിടെ റഫറി ചെയ്തത് “ഫൗൾ ഉണ്ടായിരുന്നോ” എന്ന് VAR ഉപയോഗിച്ച് മാറ്റിയത് നിയമപ്രകാരം പാടില്ലായിരുന്നു എന്നാണ് IFAB പറഞ്ഞത്
അതായത് Paredes ന്റെ Yellow എടുത്തുകളയാമായിരുന്നു, പക്ഷേ Embolo ക്ക് പുതിയതായി Simulation ന് Yellow കൊടുക്കാൻ പാടില്ലായിരുന്നു എന്നാണ് സർക്കുലറിൽ പറയുന്നത്.
ഇതൊക്കെയാണെങ്കിലും
മത്സരം കഴിഞ്ഞാൽ VAR തീരുമാനങ്ങൾ റദ്ദാക്കാൻ നിയമത്തിൽ വകുപ്പില്ല എന്നത് കൊണ്ട്
എംബോളയെ നിയമം തുണച്ചില്ല
ചുരുക്കത്തിൽ
VAR “mistaken identity” നിയമം തെറ്റായി ഉപയോഗിച്ചു
എന്നാണ് ഫുട്ബാൾ നിയമം നിർമിക്കുന്ന സംഘടനയായ ഐ.എഫ് ബി എയുടെ കണ്ടെത്തൽ
ഈ നിയമത്തിൻ്റെ ഇരയായ Breel Embolo – 20 വർഷത്തിനിടെ Simulation ന് 2nd Yellow കിട്ടി പുറത്താകുന്ന ആദ്യ കളിക്കാരനാണ്
ഇത് ഫുട്ബോൾ നിയമത്തിലെ നൂലാമാല കാരണം തിരുത്താൻ കഴിയാത്ത ഒരു കറുത്ത അധ്യായം തന്നെയാണ്ന്ന് സമ്മതിക്കുകയാണ് ഇവർ .
VAR പ്രോട്ടോക്കോൾ നിയമം ഇനി മാറുമെന്ന് IFAB പറഞു കഴിഞ്ഞു

