AI girlfriend

ദൽഹി SIR പട്ടിക പുറത്ത്. 47.7 ലക്ഷം പേർക്ക് വോട്ടില്ല

ന്യൂഡൽഹി:ദൽഹി SIR പട്ടിക പുറത്ത്. 47.7 ലക്ഷ പേരാണ് പട്ടികയിൽ നിന്ന് പുറത്താക്കപ്പെട്ടത്. 1.45 കോടി ഉണ്ടായിരുന്ന ദൽഹിയിലെ മൊത്തം വോട്ടർമാരിൽ മൂന്നിലൊന്നിന്ന് വരും പുറത്താക്കപ്പെട്ടവർ.
കരട് വോട്ടർ പട്ടികയിൽ പെടാത്തവർക്ക് അപേക്ഷ സമർപ്പിക്കാൻ സെപ്റ്റംബർ 30 വരെയാണ് സമയം. അന്തിമ പട്ടിക നവംബർ നാലിനാണ് പുറത്തിറങ്ങുക. താമസസ്ഥലത്ത് ഇല്ലാത്തവർ , മരണപ്പെട്ടവർ, താമസം മാറിപ്പോയവർ, ഇവയിൽ പെടാത്ത മറ്റു കാരണങ്ങൾ എന്നീ കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് ലിസ്റ്റിൽ നിന്ന് പേരുകൾ ഒഴിവാക്കിയത്.

Leave a Reply

Your email address will not be published. Required fields are marked *