AI girlfriend

മുഖ്യമന്ത്രിയുടെ വിവാദ വിമാനയാത്രയില്‍ സ്പോണ്‍സര്‍ഷിപ്പ് വഹിച്ചത് ആരെന്ന ദുരൂഹത തുടരുന്നു. സ്പോൺസറുടെ പേര് വെളിപ്പെടുത്താതെ ചിപ്സൺ ഏവിയേഷൻ.

തിരുവനന്തപുരം :മുഖ്യമന്ത്രിയുടെ വിവാദ വിമാനയാത്രയില്‍ സ്പോണ്‍സര്‍ഷിപ്പ്
വഹിച്ചത് ആരെന്ന ദുരൂഹത തുടരുന്നു.
സ്പോൺസറുടെ പേര് വെളിപ്പെടുത്താതെ ചിപ്സൺ ഏവിയേഷൻ.
വിമാന യാത്രയുടെ സ്പോൺസർ ഷിപ്പ് തങ്ങൾ
വഹിച്ചിട്ടില്ലെന്ന വെളിപ്പെടുത്തലുമായി ചിപ്‌സണ്‍ ഏവിയേഷന്‍ . മുഖ്യമന്ത്രിയുടെ യാത്രക്കായി പണം മുടക്കിയത് തങ്ങളല്ലെന്നും ഏജന്‍സി എയര്‍ ഓപ്പറേറ്റര്‍ മാത്രമാണെന്നും ചിപ്‌സണ്‍ ഏവിയേഷന്‍ വ്യക്തമാക്കി
കേളചന്ദ്രയുടെ ഹെലികോപ്റ്റര്‍ മുഖ്യമന്ത്രിയുടെ യാത്രയ്ക്കായി മറ്റൊരാളുടെ ആവശ്യപ്രകാരം ഏറ്റെടുത്ത് നല്‍കുകയായിരുന്നു. അതിന്റെ രേഖകളാണ് പ്രചരിച്ചതെന്നും ചിപ്സണ്‍ ഏവിയേഷന്‍ പറഞ്ഞു. ഇടപാടുകാരന്റെ പേര് വെളിപ്പെടുത്താതെയാണ് ഏജന്‍സിയുടെ പ്രതികരണം.
ഇതോടെ സ്‌പോണ്‍സര്‍ ആരെന്നതില്‍ അവ്യക്തത തുടരുകയാണ്. ഒരു മലയാളിയാണ് സ്‌പോണ്‍സര്‍ഷിപ്പ് നല്‍കിയതെന്നായിരുന്നു മുഖ്യമന്ത്രിയുടെ വിശദീകരണം.

മുഖ്യമന്ത്രിയുടെ വിവാദ വിമാനയാത്രയില്‍ സ്പോണ്‍സര്‍ഷിപ്പ് വഹിച്ചിട്ടില്ലെന്ന് ചിപ്‌സണ്‍ ഏവിയേഷന്‍. മുഖ്യമന്ത്രിയുടെ യാത്രക്കായി പണം മുടക്കിയത് തങ്ങളല്ലെന്നും ഏജന്‍സി എയര്‍ ഓപ്പറേറ്റര്‍ മാത്രമാണെന്നും ചിപ്‌സണ്‍ ഏവിയേഷന്‍ വ്യക്തമാക്കി

“ജിഎസ്ടി ഉള്‍പ്പെടെ 19.88 ലക്ഷം രൂപ യാത്രയ്ക്കായി കമ്പനി നല്‍കിയെന്നായിരുന്നു പുറത്തുവന്ന വിവരം. കേളചന്ദ്ര ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള വിമാനമാണ് മുഖ്യമന്ത്രിയുടെ യാത്രയ്ക്കായി ഉപയോഗിച്ചത്. യാത്രയുടെ ചെലവ് ഒരു മലയാളി വ്യവസായി വഹിച്ചതാണെന്ന മുഖ്യമന്ത്രിയുടെ വിശദീകരണത്തിന് വിരുദ്ധമായിരുന്നു റിപ്പോര്‍ട്ട്.

മുന്‍ സര്‍ക്കാരിന്റെ കാലത്ത് സംസ്ഥാന സര്‍ക്കാര്‍ പ്രതിമാസം 80 ലക്ഷം രൂപ നിരക്കില്‍ ഉപയോഗിച്ചിരുന്ന ഹെലികോപ്റ്ററിന്റെ കരാര്‍ ഏജന്‍സി ചിപ്സണ്‍ ഏവിയേഷനായിരുന്നു. മൂന്ന് വര്‍ഷത്തെ ഹെലികോപ്റ്റര്‍ വാടക കരാറിന്റെ കാലാവധി അടുത്തിടെ അവസാനിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *