ഷാഹി മസ്ജിദ് പൊളിക്കുന്നത് തടയാൻ പള്ളിക്കുള്ളിൽ മുസ്ലിംകളുടെ കുത്തിയിരിപ്പ്
ഉഞ്ജയിൽ :മധ്യപ്രദേശിലെ ഉജ്ജയിനിലെ ചരിത്രപ്രസിദ്ധമായ ഷാഹി മസ്ജിദ് പൊളിക്കുന്നത് തടയാൻ പള്ളിക്കുള്ളിൽ മുസ്ലിംകളുടെ കുത്തിയിരിപ്പ
മധ്യപ്രദേശിലെ ഉജ്ജയിനിൽ ചരിത്രപ്രസിദ്ധമായ ഷാഹി മസ്ജിദിന്റെ ഒരു ഭാഗം പൊളിക്കുന്നത് തടയാൻ നൂറുകണക്കിന് പ്രദേശവാസികളായ മുസ്ലിംകൾ രണ്ടു രാത്രികളിലായി പള്ളിക്കുള്ളിൽ കുത്തിയിരിക്കുന്നത് തുടരുകയാണ്. കനത്ത പൊലീസ് വിന്യാസത്തിനിടയിലാണ് ഇവർ പള്ളിയിൽ തുടരുന്നത്.
അർധരാത്രിയിൽ ബുൾഡോസറുകൾ ഉപയോഗിച്ച് പള്ളി പൊളിക്കാനുള്ള നീക്കം തടഞ്ഞതിന് പിന്നാലെയാണ് കുത്തിയിരിപ്പ് ആരംഭിച്ചത്. 2028ലെ സിംഹസ്ഥ കുംഭമേളയ്ക്കു മുന്നോടിയായുള്ള റോഡ് വീതി കൂട്ടൽ പദ്ധതിയുടെ ഭാഗമായി പള്ളിയുടെ ഒരു ഭാഗം പൊളിക്കാൻ അധികൃതർ അടയാളപ്പെടുത്തിയിട്ടുണ്ട്. പള്ളി പൊളിക്കുന്നത് തടയാനാണ് തങ്ങൾ അകത്ത് തുടരുന്നതെന്ന് പ്രദേശവാസികൾ മക്തൂബിനോട് പറയുന്നു.
ഹൈക്കോടതി ഉത്തരവിനെ ചോദ്യം ചെയ്ത് സുപ്രീം കോടതിയെ സമീപിക്കാനുള്ള നടപടികളിലാണ് കമ്മിറ്റി എന്ന് അസോസിയേഷൻ ഫോർ പ്രൊട്ടക്ഷൻ ഓഫ് സിവിൽ റൈറ്റ്സിലെ അഭിഭാഷകൻ സൈദ് പത്താൻ പറഞ്ഞു. കമ്മിറ്റിയും അവരുടെ അഭിഭാഷകനും ഹൈക്കോടതി ഉത്തരവിനെ ചോദ്യം ചെയ്ത് സുപ്രീം കോടതിയെ സമീപിക്കാനുള്ള നടപടികൾ ഇതിനകം ആരംഭിച്ചിട്ടുണ്ട്,
ഡൽഹിയിൽ നോടീസ് പോലും കൊടുക്കാതെ
പള്ളി പൊളിച്ചത് വിവാദമായിരുന്നു
ഇന്ത്യയിൽ സമാന സംഭവങ്ങൾ തുടരുന്നതിനിടയിലാണ് ഷാഹി മസ്ജിദിന പ്രതിഷേധം തുടരുന്നത്

