ഗ്യാനേഷ് കുമാറിന്റെ രാജിയാവശ്യപ്പെട്ട് പ്രതിപക്ഷ പ്രതിഷേധം; രാഹുലിനെ വലിച്ചിഴച്ച് പോലീസ്
ന്യൂഡൽഹി∙ മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിന്റെ രാജിയാവശ്യപ്പെട്ട് പ്രതിപക്ഷ പ്രതിഷേധത്തിനിടെ വൻ സംഘർഷം. രാഹുൽ ഗാന്ധിയെ കസ്റ്റഡിയിൽ എടുത്ത പൊലീസ് ബലമായി വലിച്ചെഴിച്ചാണ് വാഹനത്തിൽ കയറ്റിയത്. റോഡിൽ കിടന്നു പ്രതിഷേധിച്ച പ്രിയങ്ക ഗാന്ധിയെയും കസ്റ്റഡിയിൽ എടുത്തു. മുഖ്യമന്ത്രി വി.ഡി. സതീശൻ അടക്കമുള്ള നേതാക്കളെയും കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. നിലവിൽ എല്ലാവരെയും അറസ്റ്റ് ചെയ്തു നീക്കി.
‘പക്കാ ബിജെപിക്കാരൻ, രാഷ്ട്രീയക്കാരെ ഇത്തരമൊരു പോസ്റ്റിലേക്ക് വയ്ക്കില്ല’; രതീഷ് ആർ. നായരെ പിരിച്ചുവിടുമെന്ന് ആരോഗ്യമന്ത്രി
ടയർ പഞ്ചറാക്കി പ്രവർത്തകർ
അതേസമയം, രാഹുൽ ഗാന്ധിയുമായി പോയ പൊലീസ് വാഹനത്തിന്റെ ടയർ പ്രവർത്തകർ പഞ്ചറാക്കി. ഇതോടെ വാഹനം റോഡിൽ കിടക്കുകയാണ്. പകരം വാഹനമെത്തിച്ച് രാഹുലിനെയും മറ്റുള്ളവരെയും പൊലീസ് സ്റ്റേഷനിലെത്തിക്കാനാണ് ശ്രമം. രാഹുലിനെയും കെ.സി. വേണുഗോപാലിനെയും ഉൾപ്പെടെ കൊണ്ടുപോയ വാഹനം അരമണിക്കൂറോളം റോഡിൽ കിടന്നു. വാഹനത്തിനു ചുറ്റും പ്രവർത്തകർ തടിച്ചുകൂടിയതോടെ പൊലീസിന് ഇവരെ ഉടൻ മാറ്റാൻ കഴിഞ്ഞില്ല. പിന്നീട് പകരം ക്രമീകരണം ഏർപ്പെടുത്തി രാഹുൽ ഗാന്ധിയെയും കെ.സി. വേണുഗോപാൽ ഉൾപ്പെടെയുള്ളവരെയും കിങ്സ്‌വേ ക്യാംപിലേക്കു മാറ്റി. പ്രതിഷേധക്കാരെ വിവിധ സ്ഥലങ്ങളിൽനിന്ന് അറസ്റ്റ് ചെയ്തു നീക്കിയതായി പൊലീസ് അറിയിച്ചു.
ജന്തർ മന്തറിൽ ഇന്നലെ നടത്തിയ മാർച്ചിന് പിന്നാലെ തുടർ പ്രതിഷേധങ്ങൾ ഏകോപിപ്പിക്കുന്നതിന്റെ ഭാഗമായി സഖ്യത്തിലെ എംപിമാർക്ക് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ ഡൽഹിയിലെ സാഗർ രത്ന റസ്റ്ററന്റിൽ ഉച്ചഭക്ഷണ വിരുന്ന് ഒരുക്കിയിരുന്നു. ഇതിനു പിന്നാലെ പ്രതിഷേധ തീരുമാനവുമായി ഇന്ത്യാ സഖ്യത്തിലെ എംപിമാരും നേതാക്കളും മൂന്നു ബസുകളിലായി ജന്തർ മന്തറിലേക്ക് തിരിച്ചു. ബസ് പൊലീസ് തടഞ്ഞാൽ ഇറങ്ങി നടക്കാനാണു തീരുമാനമെന്ന് എംപിമാർ പറഞ്ഞിരുന്നു

