AI girlfriend

ഇന്ത്യാ സഖ്യം എംപിമാരുടെ സുപ്രീം കോടതിയിലേക്കുള്ള മാർച്ച് ആരംഭിച്ചു.ഗ്യാനേഷ് കുമാറിനെ സ്ഥാനത്തു നിന്ന് നീക്കണ മെന്നാവശ്യപ്പെട്ട് പ്രമേയം പാസ്സാക്കി കേരള നിയമസഭ.

ന്യൂഡൽഹി ∙ മുഖ്യ തിരഞ്ഞെടുപ്പു കമ്മിഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ലോക്സഭാ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ ഇന്ത്യാസഖ്യം വീണ്ടും പ്രതിഷേധരംഗത്ത്. ഇന്ത്യാ സഖ്യം എംപിമാരുടെ സുപ്രീം കോടതിയിലേക്കുള്ള മാർച്ച് ആരംഭിച്ചു രണ്ട് ബസിലായാണ് എംപിമാർ കോൺസ്റ്റിറ്റ്യൂഷൻ ക്ലബിൽനിന്നു തിരിച്ചത്. ബാരക്കമ്പയിൽ എത്തുന്ന എംപിമാർ അവിടെനിന്നു കാൽനടയായി സുപ്രീം കോടതിയിൽ

ബാരക്കമ്പയിൽ എത്തുന്ന എംപിമാർ അവിടെനിന്നു കാൽനടയായി സുപ്രീം കോടതിയിലേക്കു നീങ്ങും. ആയിരക്കണക്കിനു പ്രവർത്തകരാണ് ബാരക്കമ്പയിൽ തടിച്ചുകൂടിയിരിക്കുന്നത്.

ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി, കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ, പ്രിയങ്ക ഗാന്ധിയടക്കമുള്ള എംപിമാർ, നേഹ ബോറ, യോഗേന്ദ്ര യാദവ് തുടങ്ങിയവരും ഇന്ത്യാ സഖ്യ നേതാക്കളും സുപ്രീം കോടതി മാർച്ചിൽ അണിനിരക്കുന്നുണ്ട്. പൊലീസ് എവിടെ തടയുമോ അവിടെ മുതൽ പ്രക്ഷോഭ സ്ഥലമാക്കാനാണ് ഇന്ത്യ സഖ്യത്തിന്‍റെ നീക്കം

പ്രമേയം പാസാക്കി നിയമസഭ

തിരുവനന്തപുരം: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിനെ സ്ഥാനത്തു നിന്ന് നീക്കണമെന്നാവശ്യപ്പെട്ട് പ്രമേയം പാസ്സാക്കി കേരള നിയമസഭ മുഖ്യമന്ത്രി വി.ഡി സതീശന്‍ അവതരിപ്പിച്ച പ്രമേയത്തെ പ്രതിപക്ഷം ഭേദഗതി നിർദേശത്തോടെ പിന്തുണച്ചു.

എസ്‌ഐആറിലെ അപാകതകള്‍ പരിഹരിച്ച് ഒഴിവാക്കപ്പെട്ട അര്‍ഹരായ മുഴുവന്‍ വോട്ടര്‍മാരുടെയും വോട്ടവകാശം അടിയന്തരമായി പുനഃസ്ഥാപിക്കണമെന്നും ആരോപണവിധേയനായ മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണറെ നീക്കം ചെയ്യുന്നതിനുള്ള നടപടികള്‍ സ്വീകരിക്കണമെന്നും തെരഞ്ഞെടുപ്പ് കമ്മീഷണര്‍മാരെ തിരഞ്ഞെടുക്കുന്ന സമിതി, പ്രധാനമന്ത്രി, ലോക്സഭാ
പ്രതിപക്ഷ നേതാവ്, സുപ്രിംകോടതി ചീഫ് ജസ്റ്റിസ് എന്നിവരെ ഉള്‍പ്പെടുത്തി പുനഃസംഘടിപ്പിക്കാന്‍ നടപടി സ്വീകരിക്കണമെന്നും പ്രമേയത്തിലൂടെ സഭ തെരഞ്ഞെടുപ്പ് കമ്മീഷനോടും കേന്ദ്രസര്‍ക്കാരിനോടും അഭ്യര്‍ഥിച്ചു.

പ്രമേയത്തില്‍ പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വാക്കാലുള്ള ഭേദഗതി അംഗീകരിച്ചു. പുറത്തായ ലക്ഷക്കണക്കിന് വോട്ടര്‍മാര്‍ എന്നത് 13 കോടി എന്നാക്കണമെന്നാണ് പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടിയത്. വാക്കാലുള്ള ഭേദഗതി അംഗീകരിക്കുന്നുവെന്ന് മുഖ്യമന്ത്രി അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *