‘മുസ്ലിം കുട്ടിയുടെ കൂടെ എന്തിന് രണ്ടു ഹിന്ദു കുട്ടികൾ പോയി’ ശശികലയുടെ വിദ്വേഷ പരാമർശ ത്തിനെതിരെ മരിച്ച ഗോപികയുടെ കുടംബം
പാലക്കാട് : ശശികലയുടെ വിദ്വേഷ പരാമർശത്തിനെതിരെ നെടുമ്പാശ്ശേരിയിൽ സ്കൂട്ടറിൽ കാറിടിച്ച് മരിച്ച കുട്ടികളുടെ രക്ഷിതാക്കൾ. കൂപ്പർ ഇടിച്ച് രണ്ട് യുവതികൾ ഉൾപ്പെടെ മൂന്ന് പേർ മരിച്ച സംഭവത്തിൽ ഹിന്ദു ഐക്യവേദി നേതാവ് ശശികലക്കെതിരെ മരിച്ച ഗോപികയുടെ കുടുംബമാണ് രംഗത്ത് വന്നത് . മുസ്ലിം കുട്ടിയുടെ കൂടെ എന്തിന് രണ്ടു ഹിന്ദു കുട്ടികൾ പോയ എന്ന ചോദ്യത്തിൽ ശക്തമായ പ്രതിഷേധം അറിയിക്കുന്നതായും ശരികല വൃത്തികേട് പ്രചരിപ്പിക്കുന്നുവെന്നും അവർ മര്യാദ കാണിക്കണമെന്നും കുടുംബം പറഞ്ഞു. അവർ പറഞ്ഞ വൃത്തികേട് ആയിരക്കണക്കിന് ആളുകളാണ് ഏറ്റെടുത്ത് സമൂഹമാധ്യമങ്ങളിൽ
പങ്കുവെച്ചിരിക്കുന്നതെന്നും മാനുഷിക മര്യാദ ഞങ്ങളോട് കാണിക്കണമെന്നും തങ്ങളുടെ പരിപൂർണ അനുമതിയോടെയാണ് അവൾ പോയതെന്നും കുടുംബം പറഞ്ഞു

മകൾക്കെതിരെ സമൂഹ മാധ്യമങ്ങളിൽ അപവാദ പ്രചരണം നടക്കുന്നതായും ഇതിനു പിന്നിലും പ്രതിയുടെ കുടുംബമാണെന്നും മദ്യപിച്ചിരുന്നു എന്ന കാര്യം എഫ്ഐആറിലില്ലെന്നും ഇതെല്ലാം കേസ് ആട്ടിമറിക്കാൻ ആണെന്നും കുടുംബം പറഞ്ഞു.

