യുവാക്കൾ നാടുവിടുന്ന നാടായി കേരളം മാറുന്നു. ഇനി വരാനിരിക്കുന്നത് അനാഥ വാർധക്യത്തിൻ്റെ കേരളം… ആളില്ലാതെ 13 ലക്ഷം വീടുകൾ .
യുവാക്കൾ നാടുവിടുന്ന നാടായി കേരളം മാറുന്നു.
ഇനി വരാനിരിക്കുന്നത് അനാഥ വാർധക്യത്തിൻ്റെ കേരളം…
ഒപ്പം ഡെ കെയർ ഹോമുകളുടെ കച്ചവട സാധ്യതയും .
2036 ൽ കേരളത്തിലെ മുതിർന്ന പൗരന്മാരുടെ എണ്ണം ജനസംഖ്യയുടെ 22.8% ആയി ഉയരുമെന്നാണ് വിലയിരുത്തൽ. ഇത് തിരിച്ചറിഞ്ഞാണ്
വിദേശ രാജ്യങ്ങളിലെ പോലെ കേരളത്തിൽ മ പല കമ്പനികളും ബിസിനസ് വ്യാപിപ്പിക്കാൻ ഒരുങ്ങുന്നത്
അടുത്ത 2 വർഷത്തിനുള്ളിൽ കേരളത്തിൽ 300 പുതിയ സീനിയർ ലിവിങ് കേന്ദ്രങ്ങൾ തുറക്കാനുള്ള പദ്ധതിയിലാണ് പല പ്രമുഖ ഗ്രൂപ്പ്കളും.
കുടിയേറ്റവും പ്രവാസവുമൊന്നും മലയാളികൾക്ക് പുതിയ സംഗതിയല്ലെങ്കിലും കോവിഡ് കാലത്തിനുശേഷമാണ് ഉപരിപഠനത്തിനും ജോലിക്കുമായി വിദേശ രാജ്യങ്ങളിലേക്ക് ചെറുപ്പക്കാർ കൂട്ടമായി കുടിയേറാൻ തുടങ്ങിയത്.
ചെറുപ്പക്കാർ നാടുവിടുമ്പോൾ കേരളത്തിൽ സംഭവിക്കുന്നത് എന്താണ്? കുറച്ചുവർഷങ്ങൾക്ക് മുൻപുള്ള റിപ്പോർട്ട് പ്രകാരം 13 ലക്ഷത്തിലേറെ വീടുകൾ (ഇപ്പോൾ ആ സംഖ്യ വർധിച്ചിട്ടുണ്ടാകും)

കേരളത്തിൽ ആൾതാമസമില്ലാതെ പൂട്ടിക്കിടക്കുന്നു. പല വീടുകളിലും പ്രായമായ മാതാപിതാക്കൾ മാത്രം താമസിക്കുന്നു. ഇവരിൽ ഭൂരിഭാഗവും രോഗങ്ങളും ശാരീരിക ബുദ്ധിമുട്ടുകളും ഉള്ളവരാണ്. വർഷങ്ങളായി പ്രവാസികളായതിനാൽ ഇവരുടെ മക്കളിൽ ഭൂരിഭാഗവും സാമ്പത്തികമായി ഉന്നതിയിലാകും. രക്ഷിതാക്കളെ നോക്കാൻ ഇവർ
ഹോം നഴ്‌സിനെയും ജോലിക്കാരെയും വെക്കുകയാണ്.ഈയൊരു സാമൂഹിക സാഹചര്യത്തിൽ മുതിർന്ന പൗരന്മാർക്ക് മെച്ചപ്പെട്ട ജീവിതസായാഹ്നവും കൂട്ടായ്മയും ഒരുക്കുന്ന സീനിയർ ലിവിങ്, കെയർ ഹോമുകളുടെ പ്രസക്തി വർധിക്കുകയാണെന്നാണ് ഈ മേഖലയിൽ ഇൻവസ്റ്റ് ചെയ്യാൻ ഒരുങ്ങുന്ന കമ്പനികൾ പറയുന്നത്.
കെയർ ഹോം ബിസിനസിന് വളക്കൂറുള്ള മണ്ണായി മാറുന്ന കേരളം വലിയ മാനുഷിക ദുരന്തത്തെയാണ് നേരിടുന്നത്. ‘അനാഥാലയം’ സെറ്റപ്പിനോട് പൊതുവെ സമൂഹത്തിലുള്ള താൽപര്യക്കുറവും ഈ ബിസിനസിന് സാധ്യത വർധിപ്പിക്കുകയാണ്. പ്രായമായ മാതാപിതാക്കളെ ‘അനാഥാലയത്തിൽ നടതള്ളി’ എന്ന ടോണിലുള്ള നാട്ടുകാരുടെ കുറ്റപ്പെടുത്തലും ഒഴിവാക്കാം. ‘അവർ സീനിയർ ലിവിങ് ഹോമിൽ ഹാപ്പിയായി കഴിയുന്നു’ എന്ന് നാലാളുടെ മുന്നിൽ കുറ്റബോധമില്ലാതെ പറയാൻ മലയാളിക്ക് മടിയില്ലാതായിരിക്കുന്നു.

