അംബേദ്കർ പ്രതിമ സ്ഥാപനം; ജയ് ശ്രീറാം വിളിച്ചുകൊണ്ട് വളഞ്ഞവരുടെ മുഖത്ത് നോക്കി പോലീസ് സൂപ്രണ്ട് ഹിന ഖാൻ വിളിച്ചു : ജയ് ശ്രീരാം . ഇനി എന്ത് വേണം.

ഗ്വാളിയാർ : ജയ് ശ്രീറാം വിളിച്ചുകൊണ്ട് വളഞ്ഞവരുടെ മുഖത്ത് നോക്കി പോലീസ് സൂപ്രണ്ട് ഹിന ഖാൻ വിളിച്ചു ജയ് ശ്രീരാം .
എന്നിട്ട് അവരോട്  ചോദിച്ചു : ഇനി എന്താണ് വേണ്ടത്.

മധ്യപ്രദേശിലെ ഗ്വാളിയോറിലാണ് ജയ് ശ്രീ റാം മുദ്രാവാക്യവുമായി പോലീസുമായി ഏറ്റുമുട്ടൽ.
മധ്യപ്രദേശ് ഹൈക്കോടതി പരിസരത്ത് ബി.ആർ. അംബേദ്കർ പ്രതിമ സ്ഥാപിക്കുന്നതിനെച്ചൊല്ലി ഗ്വാളിയോറിൽ സംഘർഷഭരിതമായ അന്തരീക്ഷം നിലനിൽ ക്കകയാണ് .നിരോധനാജ്ഞ നിലനിൽക്കെ, അഭിഭാഷകനും മുൻ ലോയേഴ്സ് അസോസിയേഷൻ പ്രസിഡന്റുമായ അനിൽ മിശ്ര തന്റെ അനുയായികൾക്കൊപ്പം ഫൂൽബാഗ് പരിസരത്ത് രാമായണത്തിലെ സുന്ദർ കാണ്ഡ് പാരായണം ചെയ്യാൻ എത്തിയത് വിവാദത്തിന് തിരികൊളുത്തി.

നിരോധനാജ്ഞ ചൂണ്ടിക്കാട്ടി ഡി.എസ്.പി. ഹിന ഖാൻ സംഗമത്തെ തടഞ്ഞു. പ്രകോപിതനായ മിശ്ര, ഹിന ഖാനെ “സനാതന ധർമ്മത്തിനെതിരെ” പ്രവർത്തിക്കുന്നുവെന്ന് ആരോപിച്ച് “ജയ് ശ്രീ റാം” മുദ്രാവാക്യം വിളിച്ചു.എന്നാൽ, ഏവരെയും ഞെട്ടിച്ചുകൊണ്ട് ഹിന ഖാൻ, മിശ്രയെ നോക്കി “ജയ് ശ്രീ റാം” മുദ്രാവാക്യം ആവർത്തിച്ചു. “ഇനി എന്താണ്?” എന്ന് ശാന്തമായി ചോദിച്ച ശേഷം അവർ ജനക്കൂട്ടത്തെ നിയന്ത്രിക്കാൻ മടങ്ങി.

ഈ സംഭവം നഗരത്തിൽ ചർച്ചാവിഷയമായി.
അംബേദ്കർ പ്രതിമ വിഷയത്തിൽ ഗ്വാളിയോർ ജാഗ്രതയിൽ തുടരുകയാണ്. 4,000-ലധികം പോലീസുകാർ നഗരത്തിൽ വിന്യസിച്ചിട്ടുണ്ട് .
പൊതുസമ്മേളനങ്ങൾ നിരോധിച്ചുകൊണ്ട് സെക്ഷൻ 163 പ്രാബല്യത്തിലാണ്.
വിവാദം രൂക്ഷമായത് അനിൽ മിശ്ര ബി.ആർ. അംബേദ്കറെ “ബ്രിട്ടീഷുകാരുടെ അടിമ ഏജന്റും കള്ളനും” എന്ന് വിശേഷിപ്പിച്ച്
വൈറലായ ഒരു വീഡിയോയിലൂടെയാണ്.
ഈ പരാമർശം ഗ്വാളിയോർ-ചമ്പൽ മേഖലയിൽ വലിയ പ്രതിഷേധത്തിന് കാരണമായി, മിശ്രയ്ക്കെതിരെ ഒന്നിലധികം പോലീസ് കേസുകളും രജിസ്റ്റർ ചെയ്തു.
ഈ സംഭവം ഗ്വാളിയോറിന്റെ സാമൂഹിക-സാംസ്കാരിക അന്തരീക്ഷത്തിൽ പുതിയ ചർച്ചകൾക്കും സംഘർഷത്തിനും വഴിവെച്ചിരിക്കുകയാണ്.

 

Leave a Reply

Your email address will not be published. Required fields are marked *