AI girlfriend

admin@10vision

കുഴൽ പണം കവർച്ച ചെയ്ത കേസിൽ സിഐ റിമാൻഡിലായതിന് പിന്നാലെ ഒളിവിൽ കഴിയുന്ന വൈത്തിരി സ്റ്റേഷനിലെ മൂന്നു പോലീസുകാരെ പിടികൂടാൻ ഊർജിത അന്വഷണം.

കോഴിക്കോട് : കുഴൽ പണം കവർച്ച ചെയ്ത കേസിൽ സിഐ റിമാൻഡിലായതിന് പിന്നാലെ ഒളിവിൽ കഴിയുന്ന വൈത്തിരി സ്റ്റേഷനിലെ മൂന്നു പോലീസുകാരെ പിടികൂടാൻ ഊർജിത അന്വഷണ പിടിച്ചെടുത്ത കുഴൽ പണം റിപ്പോർട്ട് ചെയ്യാതെ പൂ ഴ്ത്തിയെന്ന കേസിൽ ഒളിവിലായിരുന്ന വൈത്തിരി മുൻ സിഐ സി.ആർ.അ നിൽകുമാർ കഴിഞ്ഞ ദിവസം കോഴിക്കോട് ക്രൈംബ്രാഞ്ചിൽ കീഴടങ്ങുകയായിരുന്നു. കേസിലെ ഒന്നാം പ്രതി യായ ഇദ്ദേഹം റിമാൻഡിലാണ്. ഇപ്പോഴും ഒളിവിൽ കഴിയുന്ന വൈത്തിരി സ്റ്റേഷനിലെ മുൻ എഎസ്ഐ ബിനീഷ്, സീനിയർ സിവിൽ പൊലീസ്…

Read More

ഭീകരവാദ സംഘടനകളുമായി ബന്ധമുള്ള ഏഴ് വിദേശപൗരന്മാരെ അറസ്റ്റ് ചെയ്തു.

ന്യൂഡൽഹി: ഭീകരവാദ സംഘടനകളുമായി ബന്ധമുള്ള ഏഴ് വിദേശപൗരന്മാരെ അറസ്റ്റ് ചെയ്ത എൻഐഎ. ഒരു അമേരിക്കൻ പൗരനും ആറ് യുക്രൈയിൻ പൗരന്മാരുമാണ് അറസ്റ്റിലായത്. ഡ്രോൺ പരിശീലനത്തിനായാണ് ഇവർ ഇന്ത്യയിലെത്തിയതെന്നാണ് റിപ്പോർ‌ട്ട്. അറസ്റ്റിലായവരെ ഇന്ന് ഡൽഹി പട്യാല ഹൗസ് കോടതിയിൽ ഹാജരാക്കി. പ്രതികളെ 11 ദിവസത്തേക്ക് എൻഐഎ കസ്റ്റഡിയിൽവിട്ടു അമേരിക്കൻ പൗരനായ മാത്യു വാൻഡൈക്കിനെ കൊൽക്കത്തയിൽ നിന്നാണ് അറസ്റ്റ് ചെയ്തത്. മൂന്ന് യുക്രൈയിൻ പൗരന്മാരെ ലഖ്‌നൗവിൽ നിന്നും മറ്റ് മൂന്ന് പേരെ ഡൽഹിയിൽ നിന്നുമാണ് പിടികൂടിയത്. യൂറോപ്പിൽ നിന്ന് ഡ്രോണുകളും…

Read More

ബെംഗളൂരുവില്‍ റീല്‍ വീഡിയോ ചെയ്യാനായി പിതാവിനെ ചാക്കിലാക്കി കൊറിയര്‍ ചെയ്യാന്‍ മകളുടെ ശ്രമം.

ബംഗളുരു :ബെംഗളൂരുവില്‍ റീല്‍ വീഡിയോ ചെയ്യാനായി പിതാവിനെ ചാക്കിലാക്കി കൊറിയര്‍ ചെയ്യാന്‍ മകളുടെ ശ്രമ. പിതാവിനെ കൊറിയര്‍ അയയ്ക്കാന്‍ മകള്‍ക്കൊപ്പം ഭര്‍ത്താവും ഭര്‍തൃമാതാവും ഭര്‍ത്താവിന്റെ സഹോദരനും കൊറിയര്‍ സ്ഥാപനത്തില്‍ എത്തുകയായിരുന്നു. വലിയ പാക്കേജ് ശ്രദ്ധയില്‍പ്പെട്ട സ്ഥാപനത്തിലെ ജീവനക്കാര്‍ എന്താണ് കൊറിയര്‍ ചെയ്യുന്നതെന്ന് ചോദിച്ചതോടെ യുവതിയുടെ നീക്കം പൊളിയുകയായിരുന്നു. ജീവനക്കാര്‍ ചോദിച്ചപ്പോള്‍ യുവതി കൃത്യമായ മറുപടി നല്‍കിയില്ല. ഇതോടെ ജീവനക്കാര്‍ ചാക്ക് അഴിച്ചു നോക്കി. ചാക്കില്‍ നിന്നും പിതാവ് പുറത്തുവന്നതോടെ റീല്‍ വീഡിയോയ്ക്ക് വേണ്ടിയാണ് പിതാവിനെ ചാക്കിലാക്കിയതെന്ന് യുവതി…

Read More

യു.ഡി. എഫ് സീറ്റ് വിഭജനം പൂർത്തിയായി. ബാക്കിയുള്ള കോൺഗ്രസ് സ്ഥാനാർഥികളെ ഇന്ന് പ്രഖ്യാപിക്കും. ബേപ്പൂരിൽ അൻവർ

’ന്യൂഡെൽഹി:നിയമസഭാ തെരഞ്ഞെടുപ്പിലേക്കുള്ള യുഡിഎഫ് സീറ്റ് വിഭജനം പൂര്‍ത്തിയായെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. 95 സീറ്റുകളില്‍ കോണ്‍ഗ്രസും 27 മണ്ഡലങ്ങളില്‍ ലീഗും സ്ഥാനാര്‍ഥികളെ നിര്‍ത്തും. എട്ട് മണ്ഡലങ്ങളില്‍ കോണ്‍ഗ്രസ് ജോസഫ് വിഭാഗവും മത്സരിക്കും. കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം മത്സരിച്ചിരുന്ന ഇടുക്കി, ഏറ്റുമാനൂര്‍ സീറ്റുകള്‍ ഇത്തവണ കോണ്‍ഗ്രസിന് വിട്ടുതന്നിട്ടുണ്ടെന്നും തൃക്കരിപ്പൂര്‍ സീറ്റിന് പകരം കോണ്‍ഗ്രസിന്റെ കാഞ്ഞങ്ങാട് സീറ്റ് വിട്ടുനല്‍കിയതായും പ്രതിപക്ഷ നേതാവ് പറഞ്ഞു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ അഞ്ച് സീറ്റുകളില്‍ മത്സരിച്ച ആര്‍എസ്പിയുടെ മുഴുവന്‍ സീറ്റുകളും ഇത്തവണയും…

Read More

കൊയിലാണ്ടി കുറുവങ്ങാട് വാഹനാപകടത്തിൽ മൂന്ന് എംബിബിഎസ് വിദ്യാർഥികള്‍ക്ക് ദാരുണാന്ത്യം

കോഴിക്കോട്: കൊയിലാണ്ടി കുറുവങ്ങാട് വാഹനാപകടത്തിൽ മൂന്ന് എംബിബിഎസ് വിദ്യാർഥികള് മരിച്ചു മലബാർ മെഡിക്കൽ കോളേജിലെ എംബിബിഎസ് വിദ്യാർഥികളാണ് മരിച്ചവർ. നന്ദ കിഷോർ കൊല്ലം, അഭിയാൻ കായംകുളം, അഭിനവ് പാലക്കാട് എന്നിവരാണ് മരിച്ചത്. ബുധനാഴ്ച പുലർച്ചെ 1:30 ഓടെ ഇലക്ട്രിക്ക് സ്കൂട്ടർ പോസ്റ്റിൽ ഇടിച്ചാണ് അപകടം. ഇവർ സഞ്ചരിച്ചിരുന്ന ഇലക്ട്രിക് സ്‌കൂട്ടർ നിയന്ത്രണം വിട്ട് സമീപത്തെ പോസ്റ്റിൽ ഇടിക്കുകയായിരുന്നു. പിന്നാലെ കാനയിലേക്ക് മറിഞ്ഞു. അത് വഴി വന്ന മറ്റുവാഹനയാത്രക്കാർ ഇവരെ സമീപത്തെ താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല….

Read More

റോഡിന് കുറുകെ പണിയുന്ന കൾവർട്ട് ൽ സ്കൂട്ടർ വീണ് യാത്രക്കാരന് പരിക്ക്

കുറ്റിക്കാട്ടൂർ ( കോഴിക്കോട്) റോഡിന് കുറുകെ പണിയുന്ന കൾവർട്ട് ൽ സ്കൂട്ടർ വീണ് യാത്രക്കാരന് പരിക്ക്. പൊതുമരാമത്ത് വകുപ്പ് കുറ്റിക്കാട്ടൂർ അങ്ങാടിയിൽ പുതുക്കി പ്പണിയുന്ന  കൾവർട്ടിലേക്കാണ് ഓടിക്കൊണ്ടിരുന്ന സ്കൂട്ടറും യാത്രക്കാരനും വീണത് . ഇന്ന് പുലർച്ചെയാണ് അപകടം. കൊടിയത്തൂർ സ്വദേശി ഡോ. ജമാൽ മുഹമ്മദിനാണ് പരിക്കേറ്റത്.               10 അടി താഴ്ചയുള്ള കൾവർട്ടിൽ വീണ ഇദ്ദേഹം അത്ഭുതകരമായാണ് രക്ഷപ്പെട്ടത്. ആഴ്ചകളായി പണി നടക്കുന്ന ഇവിടെ യാതൊരു സുരക്ഷ മതിലും ഉണ്ടായിരുന്നില്ല….

Read More

ഗംഗാ നദീതീരത്ത് ഇഫ്താർ നടത്തിയതിന് 14 മുസ്‌ലിം യുവാക്കളെ ഉത്തർപ്രദേശ് പൊലീസ് അറസ്റ്റ് ചെയ്തു.

വരാണസി : ഉത്തർ പ്രദേശിലെ വാരണസിയിലെ ഗംഗാ നദീതീരത്ത് ഇഫ്താർ നടത്തിയതിന് 14 മുസ്‌ലിം യുവാക്കളെ ഉത്തർപ്രദേശ് പൊലീസ് അറസ്റ്റ് ചെയ്തു.വാരണസിയിലെ ദശാശ്വമേധ് ഘട്ടിന് സമീപമാണ് സംഭവം നടന്നത്. പുണ്യനദിയായി കരുതപ്പെടുന്ന ഗംഗയുടെ തീരത്ത് മാംസാഹാരം കഴിക്കുന്നത് മതവികാരം വ്രണപ്പെടുത്തുന്നുവെന്ന പരാതിയെത്തുടർന്നാണ് പൊലീസ് നടപടി. ബിജെപി യുവമോർച്ച നേതാവ് രജത്ത് ജയ്‌സ്വാളിന്റെ പരാതിയിലാണ് യുവാക്കളെ പൊലീസ് കസ്റ്റഡിയിലെടുത്തത്. ഹിന്ദുകളുടെ മതവികാരത്തെ ഹനിക്കാൻ മനപ്പൂർവമുള്ള ശ്രമമാണിതെന്നാണ് ജയ്‌സ്വാളിന്റെ ആരോപണം. മതവികാരം വ്രണപ്പെടുത്തി, ആരാധന നടത്തുന്ന ഇടത്തെ അശുദ്ധമാക്കി എന്നീ…

Read More

വനിത ലീഗിൽ പൊട്ടിത്തെറി; സാദിഖലി ശിഹാബ് തങ്ങളെ ഉൾപ്പെടെ അവഹേളിച്ചവരാണ് ഫാത്തിമ തഹ്ലിയ- നൂർ ബീന റഷീദ്.

കോഴിക്കോട്: മുസ്‌ലിം ലീഗ് സ്ഥാ നാർഥി പ്രഖ്യാപനത്തിനെതിരെ വനിതാ ലീഗ് ദേശീയ ജനറൽ സെക്രട്ടറി നൂർബിന റഷീദ്. ഫാത്തിമ തഹ്ലിയയെ സ്ഥാനാർത്ഥിയാക്കിയതിന്റെ മാനദണ്ഡം എന്താണെന്ന് നൂർബിന ചോദിക്കുന്നു. ‘സാദിഖലി ശിഹാബ് തങ്ങളെ ഉൾപ്പെടെ അവഹേളിച്ചവരാണ് ഫാത്തിമ തഹ്ലിയ.അവരെ സ്ഥാനാർഥി ആക്കുന്നത് സമൂഹത്തിന് തെറ്റായ സന്ദേശം നൽകും.തങ്ങള്‍ സ്വമനസാലെയാണ് ഫാത്തിമ തെഹ്ലിയയെ പ്രഖ്യാപിച്ചതെന്ന് തോന്നുന്നില്ല. ജനമധ്യത്തിലാണ് തങ്ങള്‍ക്കെതിരെ സംസാരിച്ചത്. എന്തും പറയാവുന്നതാണ് യോഗ്യതയെന്ന് പുതിയ തലമുറ ചിന്തിച്ചേക്കും. സ്ഥാനാര്‍ഥി പട്ടികയില്‍ വന്ന രണ്ടു വനിതകളിലൊന്ന് യൂത്ത് ലീഗിന്‍റെ മുഖവും…

Read More

യുവാക്കളും, വനിതകളുമടക്കം 25 സ്ഥാനാർഥികളെ പ്രഖ്യാപിച്ച് മുസ് ലിം ലീഗ്.

കോഴിക്കോട്: യുവാക്കളും, വനിതകളുമടക്കം 25 സ്ഥാനാർഥികളെ പ്രഖ്യാപിച്ച് മുസ് ലിം ലീഗ നേരത്തെ പറയപ്പെട്ട രംഗത്തു വന്ന ചിലർക്ക് സീറ്റ് ലഭിച്ചില്ല.   രണ്ട് വനിതകൾക്ക് സീറ്റ് ലീഗ് ചരിതത്തിലാദ്യം കോഴിക്കോട് കോർപ്പറേഷൻ മെമ്പറായ ഫാത്വിമ തഹ് ലിയ അടക്കം രണ്ട് സ്ത്രീകൾക്ക് സീറ്റ് നൽകി എന്ന ട്വിസ്റ്റും പ്രഖ്യാപനത്തിലുണ്ട് മുതിർന്ന നേതാവും മുൻ മന്ത്രിയുമായ എം.കെ മുനീറിന് ഇത്തവണ സീറ്റില്ല എന്നതാണ് ലിസ്റ്റിൽ ശ്രദ്ധേയമായത്. പാണക്കാട്ട് സാദിഖലി ശിഹാബ് തങ്ങളാണ് സ്ഥാനാർഥികളെ പ്രഖ്യാപിച്ചത്. 27 സീറ്റിലാണ് മുസ്‍ലിം…

Read More

ഇറാന്റെ പരമോന്നത ദേശീയ സുരക്ഷാ മേധാവി അലി ലാരിജാനിയെയും ബാസിജ്’ സേനയുടെ തലവൻ ഗുലാം റെസ സുലൈമാനി യെയും വധിച്ചതായി ഇസ്രായേൽ.

തെഹ്റാൻ :ഇറാന്റെ പരമോന്നത ദേശീയ സുരക്ഷാ സമിതി സെക്രട്ടറിയും മുതിർന്ന നേതാവുമായ അലി ലാരിജാനിയെ വധിച്ചതായി ഇസ്രായേൽ ചൊവ്വാഴ്ച പുലർച്ചെ തെഹ്റാനിൽ നടത്തിയ വ്യോമാക്രമണത്തിലാണ് ലാരിജാനി കൊല്ലപ്പെട്ടതെന്ന് ഇസ്രായേൽ പ്രതിരോധ മന്ത്രി ഇസ്രായേൽ കാറ്റ്‌സ് ഔദ്യോഗികമായി അറിയിച്ചു. ഇറാന്റെ ഭരണസിരാകേന്ദ്രങ്ങളെ ലക്ഷ്യമാക്കി നടത്തിയ നീക്കത്തിൽ ലാരിജാനിക്കൊപ്പം ഇറാന്റെ അർധസൈനിക വിഭാഗമായ ‘ബാസിജ്’ സേനയുടെ തലവൻ ഗുലാം റെസ സുലൈമാനിയു കൊല്ലപ്പെട്ടതായി ഇസ്രായേൽ സൈന്യം സ്ഥിരീകരിച്ചിട്ടുണ്ട്. ഫെബ്രുവരി 28ന് ആയത്തുല്ല അലി ഖാംനഈ കൊല്ലപ്പെട്ടതിന് ശേഷം ഇറാന്റെ രാഷ്ട്രീയ-സൈനിക…

Read More